Health India Kerala Medical

ട്രാൻസ്‌ജെൻഡർ ലിംഗമാറ്റ ശസ്ത്രക്രിയ: ധനസഹായ വിതരണം പൂർത്തിയാക്കി: മന്ത്രി ഡോ. ബിന്ദു

           ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള ധനസഹായത്തിന് ലഭ്യമായ നടപ്പു സാമ്പത്തികവർഷത്തെ അപേക്ഷകളിൽ അർഹരായവർക്കെല്ലാം ധനസഹായം കൊടുത്തുതീർത്തതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.            ട്രാൻസ് വുമൺ വിഭാഗത്തിൽ 51 പേർക്കും ട്രാൻസ് മാൻ വിഭാഗത്തിൽ 30 പേർക്കുമായി ആകെ 81 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കാണ് സഹായം നൽകിയത്. ആകെ എൺപത്തിയെട്ട് ലക്ഷത്തി അറുപത്തി ആറായിരത്തി ഇരുന്നൂറ്റി അമ്പത്തിയാറ് (88,66,256/-) രൂപ ഇങ്ങനെ നൽകി –  മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

Business Economy Growth India Kerala

കേരളം സംരഭക സൗഹൃദ സംസ്ഥാനമായി മാറി: മന്ത്രി പി രാജീവ്

തിരുവനന്തപുരo: കാലാനുസൃതമായ മാറ്റങ്ങളിലൂടെ കേരളം സംരഭക സൗഹൃദ സംസ്ഥാനമായി മാറുകയാണെന്ന് വ്യവസായ, നിയമ കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.മിഷൻ1000 പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവും ഓൺലൈൻ പോർട്ടൽ ലോഞ്ചിംഗും തിരുവനന്തപുരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്തെ 1000 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ  ഒരു ലക്ഷം കോടി രൂപ മൊത്തം വാർഷിക വിറ്റുവരവുള്ള ബിസിനസ്സുകളായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള മിഷൻ 1000 സംരംഭത്തിന് കേരള സർക്കാർ അംഗീകാരം നൽകിയത് ഇതിന്റെ ഭാഗമായാണ് ആദ്യ ഘട്ടത്തിൽ, എം എസ് എം ഇകളുടെ 88 അപേക്ഷകൾസംസ്ഥാനതല കമ്മിറ്റി തിരഞ്ഞെടുത്തു.ഇവർക്കുള്ള അംഗീകാരപത്രമാണ് ചടങ്ങിൽ വിതരണം ചെയ്യുന്നത്.ഇവർക്കാവശ്യമായ എല്ലാ സഹായങ്ങളും Read More…

Court India Kerala Law

റൂഫ് ടൈലുകൾ വിരിക്കൽ, ഉപഭോക്തൃകോടതി വിധിച്ച നഷ്ടം നല്കിയില്ല, ടൈൽ നിർമ്മാതാവിന് വാറണ്ട്.

ഉപഭോക്തൃകോടതി വിധിച്ച നഷ്ടം നല്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ടൈൽ നിർമ്മാതാവിന് വാറണ്ട് അയക്കുവാൻ ഉത്തരവ്. ചാഴൂർ നെല്ലിപ്പറമ്പിൽ വീട്ടിൽ ഷിജോയ്.എൻ.എസ്. ഫയൽ ചെയ്ത ഹർജിയിലാണ് തൊടുപുഴയിലുള്ള സൈറെക്സ് ഡിസൈനർ ടൈൽസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായതു്. ടൈലുകൾ വിരിച്ചത് നിറം മങ്ങി, വൃത്തികേടായ അവസ്ഥയിലായതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ സാമ്പത്തികനഷ്ടങ്ങൾക്കു് പരിഹാരമായി 100000 രൂപയും മാനസികനഷ്ടത്തിന് പരിഹാരമായി 25000 രൂപയും ചിലവിലേക്ക് 10000 രൂപയും ഈ Read More…

India Kerala Politics

പിണറായിയെ പറഞ്ഞാൽ പൊള്ളുന്നത് കോൺഗ്രസിനും കെ.എസ്.യുവിനും: വി. മുരളീധരൻ

പ്രധാനമന്ത്രി പ്രസംഗിച്ച വടക്കുന്നാഥ മൈതാനിയിൽ ചാണക വെള്ളം തളിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇതാണോ രാഹുൽ ഗാന്ധി പറയുന്ന ” സ്നേഹത്തിൻ്റെ കട തുറക്കൽ ” എന്ന് കേന്ദ്രമന്ത്രി ചോദിച്ചു. കോണ്‍ഗ്രസുകാരുടെ ജനാധിപത്യബോധത്തിനും സഹിഷ്ണുതയ്ക്കും ‘നല്ല നമസ്കാര’മെന്നും മുരളീധരൻ ഫേസ്ബക്കിൽ കുറിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കൊള്ളരുതായ്മകള്‍ പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞാൽ കൊള്ളുന്നത് സുധാകരൻ്റെ യുവതുർക്കികൾക്കാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍റെ അഴിമതിയും ധൂര്‍ത്തും മൂലം സംസ്ഥാനം Read More…

India Kerala Politics Program

മഹിളാ സം​ഗമത്തിന്റെ വൻവിജയം: മോദിയുടെ ​ഗ്യാരണ്ടിയിൽ ജനങ്ങളുടെ വിശ്വാസം: കെ.സുരേന്ദ്രൻ

മോദിയുടെ ​ഗ്യാരണ്ടിയിൽ സാധാരണക്കാർക്ക് വിശ്വാസമാണെന്നുള്ളതിന്റെ തെളിവാണ് തൃശ്ശൂരിൽ നടന്ന സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന മഹിളാസം​ഗമത്തിന്റെ വൻവിജയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശ്ശൂരിലെ നിഷ്പക്ഷമതികളായ സഹോദരിമാർ പ്രധാനമന്ത്രിയെ കാണാൻ എത്തി. തൊഴിലുറപ്പ് പദ്ധതിയിലെയും സഹകരണ ബാങ്കിലെയും ജീവനക്കാരെ നിർബന്ധിച്ച് കൊണ്ടു വരുന്ന സിപിഎമ്മിനെ പോലെയല്ല സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് സ്ത്രീകൾ പ്രധാനമന്ത്രിയെ കാണാൻ എത്തിയതെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനം ഇടത്-വലത് മുന്നണികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് അവർ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. വടക്കുംനാഥ Read More…

India Kerala Politics

താഴ്ന്ന ജാതിക്കാരോടുള്ള കോൺഗ്രസിന്റെ അസഹിഷ്ണുതയാണ് ചാണകവെള്ളം തളിക്കുന്നതിലൂടെ കോൺഗ്രസ് പ്രകടമാക്കിതെന്ന്: കെ സുരേന്ദ്രൻ.

ജാതീയമായും സാമ്പത്തികമായും തൊഴിൽ പരമായും പിന്നൊക്കം നിൽക്കുന്ന ഏതൊരാളെയും അംഗീകരിക്കാൻ ആവില്ലെന്ന കോൺഗ്രസിൻറെ വരേണ്യമായ മനസ്സാണ് ഇന്ന് തൃശൂരിൽ യൂത്ത് കോൺഗ്രസിലൂടെ പ്രകടമായതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പാർലമെൻറിൽ ഉപരാഷ്ട്രപതിയെ അപമാനിച്ചതും അപമാനിച്ച ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചതും രാഹുൽഗാന്ധിയുടെ നേതൃത്വത്തിലാണ്. അതിനൊക്കെ മുമ്പ് ഒരു പിന്നോക്ക സമുദായക്കാരിയെ രാഷ്ട്രപതിയാക്കിയതിലും കോൺഗ്രസിൻറെ അസഹിഷ്ണുത പ്രകടമായതാണ്. ഇതാണ് ഇപ്പോഴും നടന്നത്. പ്രധാനമന്ത്രി തൃശ്ശൂരിൽ സംസാരിച്ച വേദിയിൽ ചാണകവെള്ളം ഒഴിക്കാൻ വന്ന യൂത്ത് കോൺഗ്രസുകാരുടെ അല്പത്വം കോൺഗ്രസിന്റെ വെറുപ്പിന്റെ മനസ്ഥിതിയാണ് കാണിക്കുന്നത്. ഈ Read More…

India Kerala Politics

മോദിയുടെ ഉറപ്പ്: സ്ത്രീ ശാക്തീകരണത്തിനായി നടപ്പാക്കിയ പദ്ധതികളും നടപ്പാക്കാൻ ഉദ്ദേശിയ്ക്കുന്ന പരിപാടികളും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

2024 പാർലമെൻ്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചർച്ചയാകുന്നതും മോദി തന്നെയാണ്. മോദിയെ എങ്ങനെ തകർക്കാം എന്നതാണ് പ്രതിപക്ഷത്തെ അലോസരപ്പെടുത്തുന്നത് എന്നും നായ്ക്കനാൽ വേദിയിൽ അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്ന സർക്കാരാണ് കേരളത്തിലുള്ളത് എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുഴുനീള പ്രസംഗത്തിൻ്റെ ഒരോ ഘട്ടത്തിലും അമ്മമാരെ സഹോദരിമാരെ എന്നഭിസംബോധന ചെയ്യാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു മാത്രമല്ല, “മോദിയുടെ ഉറപ്പ്” എന്ന് മലയാളത്തിൽ ഉന്നിപ്പറയാനും അദ്ദേഹം ശ്രദ്ധിച്ചു.

India Kerala

പ്രധാനമന്ത്രിക്ക്  നെടുമ്പാശ്ശേരിയിൽ സ്വീകരണം

കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജില്ലാ കലക്ടർ എൻഎസ്കെ ഉമേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആലുവ റൂറൽ എസ് പി വൈഭവ് സക്സേന, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ  ജി. രാമൻ നായർ, കെ. എസ് രാധാകൃഷ്ണൻ, കെ. പത്മകുമാർ, കുരുവിള മാത്യു,  കെ. പി ശശികല , പി. കെ വത്സൻ, സി.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ , ജി.കെ അജിത്ത്, ജിജി ജോസഫ്, എസ്.സജി, വി.കെ ബസിത് കുമാർ , പ്രസന്ന വാസുദേവൻ, സന്ധ്യ Read More…

Economy Kerala

സഹകരണനിക്ഷേപസമാഹരണത്തിലൂടെ 9,000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കും: മന്ത്രി വി.എൻ.വാസവൻ

സഹകരണവായ്പമേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ ബാങ്കുകളിൽ അംഗങ്ങളാക്കുക, ഒരു വീട്ടിൽ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്ന കാമ്പയിനുമായി സഹകരണ നിക്ഷേപ സമാഹരണം ജനുവരി 10 ന് ആരംഭിക്കുമെന്ന് സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഫെബ്രുവരി 10 വരെയുള്ള നിക്ഷേപ സമാഹരണത്തിലൂടെ 9000 കോടി രൂപയുടെ  നിക്ഷേപം സമാഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. സഹകരണനിക്ഷേപം കേരളവികസനത്തിന് എന്ന മുദ്രാവാക്യത്തിൽ നടക്കുന്ന 44-ാമത് നിക്ഷേപസമാഹരണ യജ്ഞം സഹകരണ മേഖലയുടെ സ്വാധീനം കൂടുതൽ Read More…

Culture Kerala

പാറമേക്കാവ് വേല: വെടിക്കെട്ടിന് അനുമതി

പാറമേക്കാവ് വേലയോടനുബന്ധിച്ച്  വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്നതിന് സമർപ്പിച്ച അപേക്ഷയിൽ ജനുവരി ആറിന് പുലർച്ചെ 12.30 മുതൽ രണ്ട് മണി വരെയുള്ള സമയത്ത് പരമാവധി 1000  കി ഗ്രാം , മാനദണ്ഡങ്ങൾ പ്രകാരം അനുവദിച്ച രീതിയിലും വലുപ്പത്തിലും നിർമ്മിച്ച ഓലപ്പടക്കങ്ങൾ ഉൾപ്പെടെ നിരോധിത രാസവസ്തുക്കൾ ചേർക്കാത്തതും പെസോ അംഗീകൃതവുമായ വെടിക്കോപ്പുകൾ മാത്രം ഉപയോഗിച്ച് വെടിക്കെട്ട് പൊതു പ്രദർശനം നടത്തുന്നതിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷാണ് അനുമതിക്കായി അപേക്ഷ സമർപ്പിച്ചത്.  അമിട്ട്, ഗുണ്ട്, Read More…