വത്തിക്കാൻ സിറ്റി: ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത അണുബാധയുണ്ടായതിനാൽ മാർപാപ്പയ്ക്ക് ആന്റിബയോട്ടിക് ചികിത്സ നൽകുകയാണ്. മാർപാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ വെള്ളിയാഴ്ച റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനിടെ, ന്യൂമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് ‘സെപ്‌സിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആശുപത്രി മുറിയിൽ ഇരുന്ന് മാർപാപ്പ ഞായറാഴ്ച പ്രാർത്ഥനയിൽ പങ്കെടുത്തു. ലോകമെങ്ങും തനിക്കായി പ്രാർത്ഥിക്കുന്നവരോട് നന്ദി അറിയിച്ച മാർപാപ്പ, Read More…
International
ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണം; കടുത്ത ന്യുമോണിയ സ്ഥിരീകരിച്ചു
വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പ (88)യുടെ ആരോഗ്യനില കൂടുതൽ സങ്കീർണമാകുന്നതായി വത്തിക്കാൻ അറിയിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മാർപ്പാപ്പയ്ക്ക് കടുത്ത ന്യുമോണിയ സ്ഥിരീകരിച്ചിരിക്കുന്നു. പോളി മൈക്രോബയൽ അണുബാധയെന്ന് മുൻപരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സ ആരംഭിച്ചതായി വത്തിക്കാൻ പ്രസ്താവിച്ചു. നേരത്തെ നൽകിയിരുന്ന ചികിത്സയിൽ മാറ്റം വരുത്തിയതായും അറിയിച്ചിട്ടുണ്ട്. ഒരു ആഴ്ചയ്ക്കു മേലായി ശ്വാസകോശ സംബന്ധമായ അണുബാധയാൽ ചികിത്സയിൽ തുടരുന്ന മാർപ്പാപ്പയുടെ ആരോഗ്യനിലക്ക് ആശങ്കയുണ്ടാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ Read More…
എഐ വെല്ലുവിളികള്‍ നേരിടാന്‍ ആഗോള ചട്ടക്കൂട് ആവശ്യമാണ്: പ്രധാനമന്ത്രി മോദി
പാരീസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) വിശ്വാസ്യത, സുതാര്യത, പക്ഷപാതരഹിതത്വം ഉറപ്പാക്കുന്നതിന് ആഗോള തലത്തില്‍ ചട്ടക്കൂട് നിര്‍മിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചു. പാരീസില്‍ നടന്ന ആഗോള എഐ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എഐ ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിക്കുള്ള കോഡ് എഴുതുകയാണ്. അതിനാല്‍ അതിന് മൂല്യാധിഷ്ഠിതവും, അപകടസാധ്യതകള്‍ പരിഹരിക്കുന്നതുമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ആവശ്യമുണ്ട്,” മോദി പറഞ്ഞു. മോദി സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍ക്കരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. സൈബര്‍ സുരക്ഷ, തെറ്റായ വിവരങ്ങള്‍, ഡീപ്‌ഫേക്ക് പ്രചാരണങ്ങള്‍ എന്നിവ തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് Read More…
പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ച് ഇന്ത്യൻ പ്രതിനിധി സംഘം
കാർഡിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനോരോഹണത്തോടനുബന്ധിച്ചു ബഹു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നയിച്ച ഇന്ത്യൻ പ്രതിനിധി സംഘം പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ചു. സംഘത്തിൽ കോൺഗ്രസ് എം പി കൊടിക്കുന്നിൽ സുരേഷ്, രാജ്യ സഭാംഗം സത് നാം സിംഗ് സന്ധു, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, ടോം വടക്കൻ, അനിൽ ആന്റണി, അനൂപ് ആന്റണി എന്നിവരും ഉണ്ടായിരുന്നു.
“അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി”: ട്രംപ് ഒരു വനിതയെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി തിരഞ്ഞെടുത്തു
ഡൊണാൾഡ് ട്രംപ് അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീയെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിക്കാൻ തീരുമാനിച്ചു. സുസി വൈൽസാണ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി തിരഞ്ഞെടുക്കപ്പെട്ടത് . ട്രംപിന്റെ വിജയകരമായ പ്രസിഡൻഷ്യൽ പ്രചാരണത്തിന് മുൻകൈ എടുത്ത ആളായി അവർ അറിയപ്പെടുന്നു. സുസി വൈൽസ് പ്രശസ്ത ഫുട്ബോൾ താരവും സ്പോർട്സ്കാസ്റ്ററുമായിരുന്ന പാറ്റ് സമ്മറാളിന്റെ മകളാണ്. ട്രംപിന്റെ പ്രചാരണ സംഘത്തിലെ ഒരാളായ സുസി 2024-ൽ ട്രംപിന്റെ വിജയപ്രവചനങ്ങൾക്ക് നിർണായക പങ്ക് വഹിച്ച വ്യക്തിത്വമാണ്. ഈ തീരുമാനം, Read More…
അമേരിക്കയിൽ വീണ്ടും ട്രംപ് യുഗം: വിജയവാതായങ്ങളിലേക്ക് റിപ്പബ്ലിക്കൻറെ ചുവപ്പ് കൊടി
വാഷിംഗ്ടൺ: 538 ഇലക്ടറൽ വോട്ടുകളിൽ 267 എണ്ണം നേടിയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയത്തിലേക്ക് അടുക്കുന്നത്. കമലാ ഹാരിസിന് 224 വോട്ടുകളാണ് ലഭിച്ചത്, ട്രംപിന്റെ വിജയമുറപ്പിച്ച സാഹചര്യത്തിൽ അനുയായികൾ വിജയാഘോഷം ആരംഭിച്ചു. സെനറ്റിൽ ഭൂരിപക്ഷം നേടി, നാല് വർഷത്തിന് ശേഷം അമേരിക്കൻ സെനറ്റിന്റെ നിയന്ത്രണം വീണ്ടും പിടിച്ചെടുത്തത് റിപ്പബ്ലിക്കൻസിന് കരുത്തു പകരുന്നു. 51 സീറ്റുകൾ നേടി, ഇരു സീറ്റുകളിലെ അപ്രതീക്ഷിത വിജയം പാർട്ടിക്ക് അനുകൂലമായി. വിജയമുറപ്പിച്ചതിന് പിന്നാലെ ട്രംപ് ഫ്ലോറിഡയിലെ ജനങ്ങളെ Read More…
യുദ്ധസാഹചര്യം: ഖത്തർ എയർവെയ്സ് നാലു രാജ്യങ്ങളിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തി
ദോഹ: യുദ്ധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഖത്തർ എയർവെയ്സ് ഇറാഖ്, ഇറാൻ, ലബനൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. ജോർദാനിലെ അമ്മാനിലേക്കുള്ള സർവീസുകൾ തുടരും, ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് സർവീസ് പിന്നീട് മാത്രമേ പുനരാരംഭിക്കൂ എന്ന് ഖത്തർ എയർവെയ്സ് അധികൃതർ അറിയിച്ചു. മാറിവരുന്ന സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷമേ സർവീസ് വീണ്ടും ആരംഭിക്കൂ. യാത്രക്കാരുടെ സുരക്ഷ മുന്‍നിറുത്തിയാണ് ഈ നിർണായക നടപടിയെന്ന് ഖത്തർ എയർവെയ്സ് വ്യക്തമാക്കി.
ഇന്ത്യക്കാര്‍ക്ക് കൂടി വിസ ഓണ്‍ അറൈവല്‍: 60 ദിവസത്തെ വിസയ്ക്ക് 250 ദിര്‍ഹം, കൂടുതല്‍ ഇളവുകളുമായി യുഎഇ
അബുദാബി: കൂടുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ഓഫറുമായി യുഎഇ. യു.എസ്., യുകെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ടൂറിസ്റ്റ് വിസ ഉള്ളവര്‍ക്കും ഇനി യുഎഇയില്‍ വിസ ഓണ്‍ അറൈവല്‍ ലഭ്യമാകും. 60 ദിവസത്തെ വിസയ്ക്ക് 250 ദിര്‍ഹമും, 14 ദിവസത്തേക്ക് താമസം നീട്ടാന്‍ 250 ദിര്‍ഹം ഫീസ് അടക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ, യുഎസ്, യുകെ, ഇ.യു രാജ്യങ്ങളിലെ താമസ വിസയുള്ളവര്‍ക്കായിരുന്നു വിസ ഓണ്‍ അറൈവല്‍ ലഭ്യമായിരുന്നത്. ഇപ്പോള്‍ ടൂറിസ്റ്റ് വിസ ഉള്ളവര്‍ക്കും ഈ ആനുകൂല്യം Read More…
ബ്ലൂംബെർഗ് അതിസമ്പന്ന പട്ടികയിൽ മലയാളി എം. എ. യൂസുഫലി.
ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികയിൽ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയ പ്രമുഖ വ്യവസായികൾക്ക് പുറമേ, മലയാളിയായ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയും ഇടം നേടിയിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളിലൊരാളായ ഇലോൺ മസ്ക് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മെറ്റയുടെ മാർക്ക് സക്കർബർഗ് രണ്ടാമതും, ആമസോണിന്റെ ജെഫ് ബെസോസ് മൂന്നാമതും എത്തി. ഇന്ത്യയിൽ നിന്ന് മുകേഷ് അംബാനിയാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. യൂസുഫലി 487-ാം സ്ഥാനത്താണ്
വൈദ്യശാസ്ത്ര നോബേൽ: മൈക്രോ ആര്‍.എന്‍.എയിലെ കണ്ടുപിടുത്തത്തിന് വിക്ടര് ആംബ്രോസും ഗാറി റവ്കിനും
ഈ വർഷത്തെ വൈദ്യശാസ്ത്ര നോബേൽ പുരസ്കാരം ജീവന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ മൈക്രോ ആർഎൻഎയെക്കുറിച്ചുള്ള അതിശയകരമായ കണ്ടെത്തലിന് അമേരിക്കക്കാരായ വിക്ടർ ആംബ്രോസ്, ഗാരി റവ്കിൻ എന്നീ ശാസ്ത്രജ്ഞർക്ക് ലഭിച്ചു. ഈ കണ്ടെത്തൽ പ്രോട്ടീൻ ഉൽപാദനത്തെ നിയന്ത്രിക്കുന്നതിൽ മൈക്രോ ആർഎൻഎയ്ക്കുള്ള നിർണായക പങ്ക് വ്യക്തമാക്കുന്നു. ഈ കണ്ടെത്തൽ കാൻസർ ഉൾപ്പെടെയുള്ള നിരവധി രോഗങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും എന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.