Entertainment Kerala News

മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ; ആരാധകർ ആവേശത്തിൽ

പത്തനംതിട്ട: നടൻമാരായ മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള സ്നേഹ ബന്ധം എത്രത്തോളമാണെന്ന് മലയാളികൾക്ക് നന്നായി അറിയാം. പൊതുവേദികളിലടക്കം ഇരുവരും തങ്ങൾ തമ്മിലുള്ള അടുപ്പത്തേക്കുറിച്ച് സംസാരിക്കാറുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്ന അവസരങ്ങളെല്ലാം ആരാധകരും ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തിയിരിക്കുകയാണ് മോഹൻലാൽ. ‘മുഹമ്മദ് കുട്ടി, വിശാഖം’ എന്ന മമ്മൂട്ടിയുടെ ജന്മനാമത്തിൽ മോഹൻലാൽ നീരഞ്ജനം വഴിപാട് നടത്തുകയും, ഭാര്യ സുചിത്രയുടെ പേരിലും സമർപ്പണ നടത്തുകയും ചെയ്തു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് മോഹൻലാൽ ശബരിമലയിലെത്തിയത്. പമ്പ ഗണപതി ക്ഷേത്രത്തിൽ കെട്ടു നിറച്ച് ശേഷം Read More…

Entertainment Kerala News

സിനിമാ സമരം വേണ്ട! സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം സമരം ഉപേക്ഷിച്ച് കേരള ഫിലിം ചേംബർ

തിരുവനന്തപുരം: സർക്കാർ ഇടപെടലിനെ തുടർന്ന് കേരള ഫിലിം ചേംബർ പ്രഖ്യാപിച്ചിരുന്ന സിനിമാ മേഖലയിലെ സമരം ഉപേക്ഷിച്ചു. സിനിമാ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി സർക്കാർ പ്രതിനിധികളുമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. നിലവിലുള്ള ചലച്ചിത്ര വ്യവസായ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഉറപ്പ് ലഭിച്ചതിനാൽ സമരം പിന്‍വലിച്ചതായി ഫിലിം ചേംബർ ഭാരവാഹികൾ അറിയിച്ചു. സിനിമാ റിലീസുകളും ഷൂട്ടിംഗുകളും സാധാരണ നിലയിൽ തുടരുമെന്ന് ഫിലിം ചേംബർ അറിയിച്ചു.

Entertainment News

സൗന്ദര്യയുടെ മരണവുമായി മോഹൻ ബാബുവിന് ബന്ധമില്ല: ഭർത്താവ് ജി.എസ് രഘു രംഗത്ത്

ഹൈദരാബാദ്: പരേതയായ നടി സൗന്ദര്യയുടെ മരണം കൊലപാതകമാണെന്ന പരാതിയിൽ നടൻ മോഹൻ ബാബുവിനെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഭർത്താവ് ജി.എസ് രഘു വ്യക്തമാക്കി. സൗന്ദര്യയും മോഹൻ ബാബുവും തമ്മിൽ സ്വത്തുതർക്കമുണ്ടായിരുന്നില്ലെന്നും തങ്ങൾ തമ്മിൽ ഭൂമി ഇടപാടുകളൊന്നുമില്ലെന്നും രഘു വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിലെ സ്വത്ത് സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുകയാണെന്നും അവ നിഷേധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. “സൗന്ദര്യയിൽ നിന്ന് മോഹൻ ബാബു നിയമവിരുദ്ധമായി സമ്പാദിച്ച ഒരു സ്വത്തും ഇല്ല. അദ്ദേഹവുമായി ഞങ്ങൾക്ക് ഭൂമി ഇടപാടുകളൊന്നുമില്ല. Read More…

Entertainment India News

മുംബൈയിലെ വസതിയിൽ മോഷണ ശ്രമം തടയുന്നതിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റു

മുംബൈ: ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് വീടുകയറിയുള്ള മോഷണ ശ്രമത്തിനിടെ കുത്തേറ്റു. പുലർച്ചെ 2.30ഓടെയാണ് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ മോഷണ ശ്രമം നടന്നത്. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ മോഷ്ടാവിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ നടൻ കുത്തേറ്റു. മോഷ്ടാവ് സംഭവസ്ഥലത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ മുംബൈ പോലീസ് തിരച്ചിൽ ആരംഭിച്ചു. സെയ്ഫ് അലി ഖാന് നിലവിൽ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് ആറു കുത്തേറ്റ മുറിവുകളുണ്ടായെന്നും ഇതിൽ രണ്ടെണ്ണം ആഴത്തിൽ ആണെന്നും ആശുപത്രി അധികൃതർ Read More…

Entertainment News

ഓസ്കർ 2025: ആടുജീവിതവും കങ്കുവയും ഉൾപ്പെടെ ആറു ഇന്ത്യൻ ചിത്രങ്ങൾ പ്രാഥമിക പട്ടികയിൽ

97-ാമത് ഓസ്കർ പുരസ്കാരത്തിനായി മത്സരിക്കുന്ന ചിത്രങ്ങളുടെ പ്രാഥമിക പട്ടിക പുറത്തുവന്നു. ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ആടുജീവിതം മികച്ച ചിത്ര വിഭാഗത്തിൽ പ്രാഥമിക നോമിനേഷൻ പട്ടികയിൽ ഇടം നേടി. വിവിധ വിഭാഗങ്ങളിലായി 323 ചിത്രങ്ങൾ പ്രാഥമിക പട്ടികയിൽ ഉൾപ്പെടുകയും, അതിൽ 207 ചിത്രങ്ങൾ അവസാന പട്ടികയിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി 8 മുതൽ 12 വരെ വോട്ടെടുപ്പ് നടക്കും, അന്തിമ നോമിനേഷൻ പട്ടിക ജനുവരി 17-ന് പ്രഖ്യാപിക്കും. പ്രാഥമിക പട്ടികയിൽ ഇടംപിടിച്ച മറ്റു ഇന്ത്യൻ സിനിമകൾ: Read More…

Entertainment News

നയൻതാരയ്ക്ക് വീണ്ടും നിയമക്കുരുക്ക്: അഞ്ചു കോടി നഷ്ടപരിഹാരം നല്‍കണം , നിയമനടപടിയുമായി ചന്ദ്രമുഖി നിര്‍മാതാക്കള്‍

ചെന്നൈ: വിവാഹ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി വിവാദത്തിൽ നടി നയൻതാര വീണ്ടും നിയമക്കുരുക്കിൽ. ധനുഷിന്റെ കമ്പനിയ്ക്ക് പിന്നാലെ ഇത്തവണ ചന്ദ്രമുഖി സിനിമയുടെ നിർമാതാക്കളാണ് നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ചിരിക്കുന്നത്. അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചുവെന്നാരോപിച്ച് അഞ്ചു കോടി രൂപയുടെ നഷ്ടപരിഹാരമാണ് ആവശ്യപ്പെടുന്നത്. 2005ൽ പുറത്തിറങ്ങിയ ചന്ദ്രമുഖി എന്ന സിനിമയിൽ രജനീകാന്തായിരുന്നു നായകൻ. ശിവാജി പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. നയൻതാരയുടെ ‘നയൻതാര; ബിയോണ്ട് ദി ഫെയറിടെയിൽ’ എന്ന ഡോക്യുമെന്ററിയിൽ ഈ ചിത്രത്തിലെ നിരവധി അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. Read More…

Culture Entertainment Kerala Program

നെട്ടിശ്ശേരി കുറ്റിമുക്ക് പാടത്ത് ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

തൃശൂർ : നെട്ടിശ്ശേരി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നെട്ടിശ്ശേരി കുറ്റിമുക്ക് പാടത്ത് ക്രിസ്തുമസ് പുതുവത്സര ആഘോഷം പാപ്പയും, കൂട്ടുകാരും സംഘടിപ്പിച്ചു. മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ കേക്ക് മുറിച്ച് മധുരം പങ്കുവെച്ച് ഉദ്ഘാടനം നിർവഹിച്ചു. ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പാപ്പ ശശി നെട്ടിശ്ശേരി കൂട്ടുക്കാർക്കൊപ്പം ആടിയും, പാടിയും, സമ്മാനങ്ങൾ നൽകിയും, ലാത്തിരി പൂത്തിരി കമ്പിത്തിരി മത്താപ്പ് കത്തിച്ച് ആഘോഷങ്ങൾക്ക് വർണ്ണാഭമാക്കി. റിട്ടയർ മേജർ കെ.കെ.ഉണ്ണികൃഷ്ണൻ, എ.അഭിലാഷ്, കെ.ഗോപാലകൃഷ്ണൻ, ടി.ശ്രീധരൻ, യു.വിജയൻ, ഫ്രാൻസിസ് പെല്ലിശ്ശേരി, ജോർജ്ജ് Read More…

Entertainment News

തെലങ്കാന ഹൈക്കോടതി അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ചു

ഹൈദരാബാദ്: ഡിസംബർ 4-ന് ‘പുഷ്പ 2’ പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുനിന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം നിലനിൽക്കുമോ എന്നതിൽ സംശയം ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വിവരമനുസരിച്ച്, പ്രീമിയർ ഷോയ്ക്കിടെ 39 കാരിയായ രേവതി എന്ന യുവതി തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടു. ഇതേ തുടർന്ന് നടനെയും സുരക്ഷാ ജീവനക്കാരെയും സന്ധ്യ തിയറ്റർ Read More…

Entertainment News

നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തു

ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തു. നടൻ നായകനായ പുഷ്പ 2 എന്ന സിനിമയുടെ ഫസ്റ്റ് ഷോ വേളയിലാണ് ദാരുണസംഭവമുണ്ടായത്. അതേസമയം, ‘പുഷ്പ 2: ദ റൂൾ’ എന്ന ചിത്രത്തിൻ്റെ പ്രീമിയറിനിടെ ഉണ്ടായ ദാരുണമായ സംഭവത്തെ തുടർന്ന് തനിക്കെതിരെ ഫയൽ ചെയ്ത എഫ്ഐആർ റദ്ദാക്കാൻ അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടൻ സമർപ്പിച്ച ഹർജിയിൽ, അറസ്റ്റിനു Read More…

Entertainment News

നടൻ രാജേഷ് മാധവൻ വിവാഹിതനായി; വധു ദീപ്തി കാരാട്ട്

നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്‌ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വച്ചാണ് രാജേഷ് ദീപ്തിയുടെ കഴുത്തിൽ താലിചാർത്തിയത്. വിവാ​ഹത്തിന് മുന്നോടിയായുള്ള ഹൽദി, സം​ഗീത് ചടങ്ങുകളെല്ലാം വൻ ആഘോഷമായിരുന്നു. സം​ഗീദ് ചടങ്ങിൽ താരങ്ങൾ ഉൾപ്പടെയുള്ളവർ പങ്കെടുത്തിരുന്നു. കാസർകോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. ടെലിവിഷനിലൂടെ സിനിമയിലേക്ക് എത്തിയ രാജേഷ് അപ്രതീക്ഷിതമായാണ് നടനാവുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. താന്‍ Read More…