Kerala News

ജലനിരപ്പ് ഉയരുന്നു; ഷോളയാർഡാമിൽ റെഡ് അലർട്ട്പ്രഖ്യാപിച്ചു

വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ കീഴിലുള്ള ഷോളയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 2661 അടിയായതിനാൽ ഡാമിലെ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതിനുള്ള പ്രരംഭ നടപടികളുടെ ഭാഗമായി ഷോളയർ ഡാമിൽ ഓറഞ്ച് അലേർട്ട് മാറി മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.

Kerala News

യുവനടിയുടെ ആരോപണം വ്യാജം; ക്രിമിനൽ ഗൂഢാലോചനയെന്ന് സിദ്ധിഖ്

തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമാണെന്ന് ആരോപിച്ച് നടൻ സിദ്ധിഖ് പോലീസ് മേധാവിക്ക് പരാതി നൽകി. ഈ ആരോപണത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും സിദ്ധിഖ് ആരോപിച്ചു. വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നതെന്നും 2018 ലെ ഒരു സംഭവത്തെ വളച്ചൊടിച്ച് ഇപ്പോൾ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സിദ്ധിഖ് പറഞ്ഞു. താൻ ഒരിക്കലും നടിയെ ഉപദ്രവിച്ചിട്ടില്ലെന്നും അവരുമായി മോശം സംഭാഷണം നടത്തിയിട്ടില്ലെന്നും സിദ്ധിഖ് വ്യക്തമാക്കി. തനിക്കെതിരെ മാത്രമല്ല മറ്റു പതിനാല് പേർക്കെതിരേയും ഈ വ്യക്തി ഫേസ്ബുക്കിൽ ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും ഇതിന് Read More…

Kerala News

അമ്മയിൽ പുതിയ ചലനങ്ങൾ; ജഗദീഷ് സെക്രട്ടറിയാകുമോ?

ചൊവ്വാഴ്ച നടത്താനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം മോഹൻലാൽ ചെന്നൈയിൽ ആയതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുകയാണ്. ഈ യോഗത്തിൽ പുതിയ ജനറൽ സെക്രട്ടറിയായി ജഗദീഷിനെ തെരഞ്ഞെടുക്കാനുള്ള സാധ്യതയെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് ശബ്ദമുയർത്തിയ ആദ്യ വ്യക്തിയായ ജഗദീഷിനെ സെക്രട്ടറിയാക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നുവരുന്നുണ്ട്. അതേസമയം, ഡബ്ല്യൂസിസി അംഗങ്ങളുമായി ചർച്ച നടത്താനും ജനറൽ ബോഡി യോഗം ഉടൻ കൂടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം സിനിമയിൽ നിന്ന് നിരവധി പേരാണ് ലൈംഗിക ചൂഷണ Read More…

Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

നാളെയാണ് കണ്ണന്റെ പിറന്നാളായ അഷ്ടമിരോഹിണി. ദർശനത്തിന് എത്തുന്ന ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ വി.ജി.രവീന്ദ്രൻ, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ അറിയിച്ചു.അഷ്ടമിരോഹിണി ദർശനംവരിനിന്നു ദർശനം നടത്തുന്നവർക്കാകും മുൻഗണന. വരി നിൽക്കുന്നവരെ കൊടിമരത്തിനു സമീപത്തു കൂടി നേരിട്ട് അകത്തു പ്രവേശിപ്പിക്കും. ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കും. മുതിർന്ന പൗരന്മാർക്ക് പുലർച്ചെ 4.30 മുതൽ 5.30 വരെയും Read More…

Kerala News

കേരളത്തിൽ സ്ത്രീ സുരക്ഷ അവതാളത്തിൽ; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം: കെ.സുരേന്ദ്രൻ

കേരളത്തിൽ സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നടൻ സിദ്ദിഖിനെതിരായി പോലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് അതിക്രമത്തിനിരയായ അതിജീവിത പറഞ്ഞത്. പോലീസിൽ പരാതി നൽകിയാൽ അന്വേഷിക്കാം എന്നായിരുന്നു നേരത്തെ മന്ത്രിമാർ പറഞ്ഞിരുന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടത്. പോലീസിൽ നിന്നും മോശം സമീപനം ആണ് ഉണ്ടായത് എന്നാണ് അതിജീവിത പറയുന്നത്. ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്ക് ആവില്ല. മുഖ്യമന്ത്രി Read More…

Kerala News

സിനിമാ രംഗത്തെ സ്ത്രീകളുടെ പരാതികൾ; പഠിക്കാൻ പ്രത്യേക സംഘം

സിനിമാ രംഗത്തെ സ്ത്രീകളുടെ പരാതികൾ പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. മേഖലയിലെ വനിതകൾ തങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ വിവരക്കുന്ന അഭിമുഖങ്ങളും പ്രസ്താവനകളും പുറത്തുവന്ന സാഹചര്യത്തിലാണ് ഇത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്താണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ തീരുമാനിച്ചത്. ഇത്തരം പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പോലീസ് ഐജി ശ്രീ. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘമാണ് രൂപീകരിക്കുക.പ്രസ്തുത സ്‌പെഷ്യല്‍ Read More…

Kerala News

ഓണത്തിന് കെഎസ്ആർടിസിയും പിഴിഞ്ഞു; ടിക്കറ്റ് നിരക്ക് കുതിച്ചു

ഓണാഘോഷത്തിന് നാട്ടിലേക്ക് പോകുന്ന യാത്രക്കാരെ കെഎസ്ആർടിസിയും പിഴിയുന്നു. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കുള്ള ഗരുഡ ബസിലെ ടിക്കറ്റ് നിരക്ക് സെപ്റ്റംബർ 11 മുതൽ 14 വരെ 600 രൂപയോളം കൂട്ടിയിട്ടുണ്ട്. ഓണക്കാലത്ത് സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസിയും ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. കെഎസ്ആർടിസി നോൺ എസി സൂപ്പർ ഡീലക്സ് സ്പെഷൽ സർവീസിലും 300 രൂപ നിരക്ക് കൂട്ടിയിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ 1,151 രൂപയായിരുന്ന ഈ സർവീസിന്റെ നിരക്ക് വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും Read More…

Kerala Medical News

അജ്ഞാത വാഹനാപകടം;ധനസഹായ നിര്‍ണ്ണയ സമിതി രൂപീകരിച്ചു

ഏപ്രില്‍ 2022 ന് ശേഷമുള്ള റോഡ് അപകട കേസുകളില്‍ അജ്ഞാത വാഹനമിടിച്ച് മരണപ്പെടുകയോ ഗുരുതരമായി പരിക്കുപറ്റുകയോ ചെയ്താല്‍ കോമ്പന്‍സേഷന്‍ ഓഫ് വിക്റ്റിംസ് ഓഫ് ഹിറ്റ് ആന്റ് റണ്‍ മോട്ടോര്‍ ആക്സിഡന്റ്സ് സ്‌കീം 2022 പ്രകാരം ധനസഹായത്തിന് അര്‍ഹതയുണ്ട്. പദ്ധതി പ്രകാരം അജ്ഞാത വാഹനമിടിച്ച് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും, പരിക്ക് പറ്റുന്നവര്‍ക്ക് 50,000 രൂപയുമാണ് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ നഷ്ടപരിഹാരമായി നല്‍കുന്നത്. ധനസഹായം നിര്‍ണ്ണയിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലയിലെ തഹസീല്‍ദാര്‍മാര്‍ (ക്ലെയിം എന്‍ക്വയറി ഓഫീസര്‍മാര്‍) Read More…

Business International News Technology

Oppo F27 5G: സ്റ്റൈലിഷ് ലുക്കിലും ഫീച്ചറുകളിലും മികവുറ്റ ബജറ്റ് സ്മാർട്ട്ഫോൺ

Oppo പുറത്തിറക്കുന്ന പുതിയ F27 5G സ്മാർട്ട്ഫോൺ, തൃപ്തികരമായ ഫീച്ചറുകൾ സാന്ദ്രമായ ഒരു ആധുനിക മോഡലാണ്, ആകർഷകമായ വിലയിൽ ലഭ്യമാകുന്നതാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹാലോ ലൈറ്റ്, ശക്തമായ ഡിസ്‌പ്ലേ, അതുപോലെ വാക്കി-ടോക്കി ഫംഗ്ഷൻ എന്നിവ F27 5Gയെ സ്റ്റൈലിഷും ഫീച്ചറുകളാലും സമ്പന്നമായ ഒരു മികച്ച തിരഞ്ഞെടുപ്പാക്കുന്നു. പ്രധാന ഫീച്ചറുകൾ: ഹാലോ ലൈറ്റ്: F27 5Gയുടെ ക്യാമറ മോഡ്യൂളിനുചുറ്റും വൃത്താകൃതിയിൽ ഉള്ള LED നോട്ടിഫിക്കേഷൻ ലൈറ്റ് ഉണ്ട്, വരാനിരിക്കുന്ന കോളുകൾ, നോട്ടിഫിക്കേഷനുകൾ, സംഗീത പ്ലേബാക്ക് Read More…

Kerala News Program

തൃശ്ശൂരിൽ പുലിക്കളി നടക്കുമോ?

തൃശ്ശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ ലഘൂകരിക്കണമെന്ന സർക്കാർ നിർദ്ദേശത്തിനിടെ, തൃശ്ശൂർ പുലിക്കളി നടക്കുമോ എന്ന ആശങ്കയിൽ ജനങ്ങൾ. എന്നാൽ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കിയത്, പുലികളി നടത്തുന്നത് സംബന്ധിച്ച തീരുമാനം തൃശ്ശൂർ കോർപ്പറേഷനാണ് എടുക്കേണ്ടതെന്നാണ്. കോർപ്പറേഷൻ പുലിക്കളി നടത്താൻ തീരുമാനിക്കുകയാണെങ്കിൽ, മുൻ വർഷങ്ങളിൽ അനുവദിച്ച തുക ഇത്തവണയും വിനിയോഗിക്കാൻ അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, കോർപ്പറേഷൻ നേരത്തെ പുലിക്കളി ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പുലികളി സംഘങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുലിക്കളി നടത്തുന്ന Read More…