ലണ്ടൻ: 2050-ഓടെ ഇന്ത്യ, അമേരിക്ക, ചൈന എന്നിവ ലോകത്തെ മൂന്നു സൂപ്പർ പവറുകളായി ഉയരുമെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ. ഈ മൂന്നു രാജ്യങ്ങൾ ചേർന്ന് ഭൗമരാഷ്ട്രീയത്തിൽ വമ്പൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും, ഇത് ആഗോള നേതാക്കൾക്കായി നാവിഗേറ്റ് ചെയ്യേണ്ട ‘സങ്കീർണമായ ലോകക്രമം’ ആകുമെന്നും അദ്ദേഹം പ്രവചിച്ചു. ദി സ്ട്രെയിറ്റ്സ് ടൈംസിനോട് സംസാരിക്കവേ, ടോണി ബ്ലെയർ 2050-ഓടേക്കുള്ള ഭാവി ലോകക്രമത്തെ കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകൾ പങ്കുവച്ചു. “ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ, ലോകത്തെ നിയന്ത്രിക്കുന്ന മൂന്നു സൂപ്പർ പവറുകൾ Read More…
News
മഹാത്മാഗാന്ധിയുടെ 155-ാം ജന്മദിനം: അഹിംസയുടെ പാതയിൽ നടന്ന നായകൻ
ന്യൂഡൽഹി: ഇന്ന് ലോകം മുഴുവൻ ഗാന്ധിജിയെ സ്മരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനമാണ് ഇന്ന്.അഹിംസയെ ആയുധമാക്കി രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന മഹാനായ നേതാവാണ് ഗാന്ധിജി. ദണ്ഡി യാത്ര, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം തുടങ്ങിയ സമരങ്ങളിലൂടെ ബ്രിട്ടീഷ് ഭരണത്തെ ഇളക്കിവിട്ടു. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സന്ദേശമായിരുന്നു. ‘എൻറെ ജീവിതമാണ് എൻറെ സന്ദേശം’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും പ്രസക്തമാണ്. ഇന്ന് രാജ്യമെങ്ങും ഗാന്ധി ജയന്തി ആഘോഷിക്കപ്പെടുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള Read More…
കോയമ്പത്തൂർ ഇഷ ഫൗണ്ടേഷൻ ഓഫീസിൽ പൊലീസ് പരിശോധന: മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം
കോയമ്പത്തൂർ: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ ഓഫീസിൽ മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം പൊലീസ് പരിശോധന നടന്നു. കോയമ്പത്തൂർ സ്വദേശിയായ പ്രൊഫസർ കാമരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തന്റെ രണ്ട് പെൺമക്കൾ ഇഷ ഫൗണ്ടേഷനിൽ അടിമകളായി കഴിയുകയാണെന്ന ആരോപണം പ്രൊഫസർ ഉന്നയിച്ചിരിക്കുന്നു. മദ്രാസ് ഹൈക്കോടതി ഈ കേസ് പരിഗണിച്ചപ്പോൾ, സദ്ഗുരുവിന്റെ സ്വന്തം മകൾ വിവാഹിതയായി സന്തോഷമായി ജീവിതം നയിക്കുന്ന സാഹചര്യത്തിൽ, മറ്റ് യുവതികളെ സന്യാസത്തിലേക്ക് നിർബന്ധിക്കുന്നത് ശരിയാണോയെന്ന് കോടതി ചോദിച്ചു. കാമരാജിന്റെ രണ്ട് പെൺമക്കളും Read More…
എയർ ഇന്ത്യയും വിസ്താരയും ലയിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള എയർലൈൻ രൂപീകരിക്കുന്നു
കൊച്ചി: എയർ ഇന്ത്യ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡും എഐഎക്സ് കണക്ട് പ്രൈവറ്റ് ലിമിറ്റഡും (മുൻ എയർ ഏഷ്യ ഇന്ത്യ) തമ്മിലുള്ള ലയനം വിജയകരമായി പൂർത്തിയായി. എയർ ഇന്ത്യ ഗ്രൂപ്പിന്റെ വിഹാൻ എഐ പദ്ധതിയുടെ ഭാഗമായി നാല് എയർലൈൻ ബ്രാൻഡുകളെ രണ്ടായി ലയിപ്പിക്കാനുള്ള നീക്കത്തിന്റെ ആദ്യകാലാവർത്തനമാണിത്. ഇത് അന്താരാഷ്ട്ര നിലവാരമുള്ള ഒരു എയർലൈൻ സ്ഥാപിക്കാനുള്ള പ്രധാന സംരംഭമാണെന്നും അടുത്തതായി എയർ ഇന്ത്യയും വിസ്താരയും ലയിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ ലയനം എയർ ഇന്ത്യയുടെ Read More…
ബിജെപി മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി.
യുവമോർച്ച വിദ്യാർത്ഥികൾക്ക് ബിജെപി മെമ്പർഷിപ് നൽകുന്ന ക്യാമ്പയിന് തുടക്കമായി സെന്റ് തോമാസ്, കോർപ്പറേറ്റീവ്, ശക്തൻ എന്നീ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് മെമ്പർഷിപ് നൽകികൊണ്ട് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. പി. നന്ദകുമാർ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ അദ്ധ്യക്ഷനായി, യുവമോർച്ച ജില്ലാ ഭാരവാഹികളായ വിമൽ ചന്ദ്, അഭിലാഷ്, മനു പള്ളത്ത്, അഞ്ജലി, ഗോകുൽ. മണ്ഡലം പ്രസിഡന്റ്‌മാരായ ശരത്ത്, അദീപ്, കിരൺ, രഞ്ജിത്ത്, നിമേഷ് എന്നിവർ നേതൃത്വം നൽകി
മുഖ്യമന്ത്രി നിലപാട് മാറ്റിയത് അൻവറിനെയും മുസ്ലിം ലീഗിനെയും ഭയന്ന്: കെ സുരേന്ദ്രൻ
പിവി അൻവറും മുസ്ലിം ലീഗും ഭീഷണിപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി നിലപാട് മാറ്റിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്നലെ രാവിലെ മുതൽ പുറത്തുവന്ന വാർത്തയാണിത്. എന്നാൽ ഇന്ന് വൈകുന്നേരം ആണ് നിലപാട് മാറ്റാൻ മുഖ്യമന്ത്രി നിർബന്ധിതമായത്. കരിപ്പൂരിൽ പിടിച്ചെടുത്ത പണത്തിന്റെ കണക്കോ സ്വർണ്ണത്തിന്റെ കണക്കോ കള്ളം അല്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്. മലപ്പുറത്ത് ഹവാലാ ഇടപാടോ കള്ളപ്പണ ഇടപാടോ നടന്നാൽ അത് കോഴിക്കോട് നടന്നു എന്നാണോ പറയേണ്ടതെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. അൻവർ ഉയർത്തിയ Read More…
ലിംഗ തുല്യത ആദ്യം വീട്ടകങ്ങളിൽ ഉറപ്പാക്കണം: അഡ്വ. പി സതിദേവി
ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികളെ ലിംഗ തുല്യതയുടെ വളർത്തിക്കൊണ്ടു വരേണ്ടത് ആദ്യം വീട്ടകങ്ങളിൽ ആണെന്ന് കേരള വനിതാ കമ്മീഷൻ അഡ്വ. പി. സതീദേവി പറഞ്ഞു. തൃശ്ശൂർ എറിയാട് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അധ്യക്ഷ. പെൺകുട്ടി എന്നാൽ മിതത്വം പാലിക്കേണ്ടവൾ ആണെന്നും ആൺകുട്ടി എന്നാൽ കേമത്വം പ്രകടിപ്പിക്കേണ്ട ആളാണെന്നുമുള്ള ധാരണ കുഞ്ഞുനാൾ മുതൽ കുട്ടികളിൽ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് വീട്ടകങ്ങളിലാണ്. ഭർത്താവിൻെറ ഭവനത്തിൽ നിന്ന് ഏൽക്കേണ്ടിവന്ന പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞാൽ Read More…
പാന്‍ കാര്‍ഡിന് പുതിയ നിയമം: അപേക്ഷിക്കാൻ ആധാർ എൻറോൾമെന്റ് ഐഡി മതി
ഒക്ടോബര്‍ 1, 2024 മുതൽ പാന്‍ കാര്‍ഡ് സംബന്ധിച്ച നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുന്നു. ഇനി ആധാര്‍ നമ്പറിന് പകരം ആധാര്‍ എൻറോൾമെന്റ് ഐഡി ഉപയോഗിച്ചും പാന്‍കാര്‍ഡിന് അപേക്ഷ നല്‍കാം. പാന്‍ കാർഡിന്റെ ദുരുപയോഗം തടയാനായാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. പാന്‍കാർഡുകൾക്കും ITR സമര്‍പ്പണത്തിനും ഇനി ആധാര്‍ വിശദാംശങ്ങൾ നിർബന്ധമല്ല.
കള്ളകേസിൽ പുനരന്വേഷണം നടത്തണം ഹനുമാൻ സേന ഭാരത്
ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കർമ്മരംഗത്ത് പ്രവർത്തിക്കുന്ന ഹനുമാൻ സേനയുടെ ചെയർമാൻ അടക്കമുള്ളവരുടെ പേരിൽ 308 പ്രകാരം ഭീഷണിപ്പെടുത്തി ചാർജ് ചെയ്ത കേസ് പുനരന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്ന് ഹനുമാൻ സേന സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. തീവ്രവാദികളും കമ്മ്യൂണിസ്റ്റ് ജിഹാദികളും അഴിമതിക്കാരായ ചില പോലീസുകാരും ചേർന്ന് മുൻപും പല കള്ള കേസുകൾ എടുത്തിട്ടും എല്ലാം കോടതികൾ തള്ളിക്കളയുകയാണ് ഉണ്ടായത് എന്ന് യോഗം വിലയിരുത്തി. നിയമപരമായി ഈ കേസിനെ നേരിടാൻ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ Read More…
നാളെ മുതൽ ഗതാഗത നിയന്ത്രണം
ഷൊർണൂർ, പൊതുവാൾ ജങ്ഷൻ -എസ്.എം.പി. ജങ്ഷൻ കൊച്ചിൻപാലം റോഡുനിർമാണം ബുധനാഴ്ച തുടങ്ങും. പ്രവൃത്തികളുടെ ഭാഗമായി പൊതുവാൾ ജങ്ഷൻ മുതൽ എസ്.എം.പി. ജങ്ഷൻ വരെയുള്ള പ്രദേശത്തെ പാതയിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടും. തൃശ്ശൂരിൽ നിന്ന് ഷൊർണൂർ വഴി ഒറ്റപ്പാലത്തേക്കു വരുന്ന വലിയ വാഹനങ്ങൾ ചേലക്കര മായന്നൂർ വഴി ഒറ്റപ്പാലത്തേക്കെത്തണം. തൃശ്ശൂരിൽനിന്ന് പട്ടാമ്പി ഭാഗത്തേക്കു പോകുന്ന വലിയ വാഹനങ്ങൾ ചെറുതുരുത്തി, ആറങ്ങോട്ടുകര, കൂട്ടുപാത വഴി പട്ടാമ്പിയിലേക്ക് പോകണമെന്ന് പൊതുമരാമത്തു വകുപ്പ്. അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു











