കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി കെ വി എസ് മണിയന് ചുമതലയേറ്റു. പതിനാലു വർഷം ബാങ്കിന്റെ സാരഥിയായിരുന്ന ശ്യാം ശ്രീനിവാസന്റെ വിരമിച്ച ഒഴിവിലാണ് കെ വി എസ് മണിയനെ നിയമിച്ചത്. സെപ്റ്റംബർ 23 തിങ്കളാഴ്ച മുതൽ അദ്ദേഹത്തിന്റെ നിയമനം പ്രാബല്യത്തിൽ വന്നു. മുന്‍ കൊടക് മഹീന്ദ്ര ബാങ്കിൽ 2.5 ദശാബ്ദത്തിലേറെ പ്രവർത്തിച്ച കെ വി എസ് മണിയന്, ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായിരുന്ന കൊടക് മഹീന്ദ്രയെ രാജ്യത്തെ പ്രമുഖ ബാങ്കുകളില് Read More…
News
തിരുപ്പതി ലഡ്ഡുവിൽ ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ല: ടിടിഡി റിപ്പോർട്ട്
തിരുമല: തിരുപ്പതി ലഡ്ഡുവിൽ അശുദ്ധമായ നെയ്യ് ഉപയോഗിച്ചില്ലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) നൽകുന്ന പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 6നും 15നും ദിണ്ഡിഗലിൽ നിന്ന് എത്തിച്ച നെയ്യ്, രുചിയിലും മണത്തിലും സംശയം തോന്നിയതിനാൽ പ്രസാദ ലഡ്ഡു നിർമ്മാണത്തിൽ ഉപയോഗിച്ചില്ല. ഗുജറാത്ത് ലാബിൽ പരിശോധനയ്ക്കായി നെയ്യ് സാംപിളുകൾ അയച്ച ശേഷം, ഗുണനിലവാരം കുറഞ്ഞതായി കണ്ടെത്തി നെയ്യ് തിരിച്ചയച്ചതാണ്. മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ദേവസ്ഥാനം റിപ്പോർട്ടിൽ സൂചിപ്പിച്ചു. 2022 മുതൽ Read More…
സിദ്ദിഖിന്റെ മുൻകൂർ ജാമ്യം തള്ളി, അറസ്റ്റ് ഉടൻ
ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ പൊലീസ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് അറസ്റ്റ് നടപടികൾ ശക്തമായത്. സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ഈ നടപടി. അതേസമയം, സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത് അദ്ദേഹം ഒളിവിലാണെന്ന സൂചന നൽകുന്നു. പരാതിക്കാരിയുടെ മൊഴിക്ക് ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. തിരുവനന്തപുരത്തെ Read More…
തിരുവനന്തപുരം-കൊച്ചി റൂട്ടിൽ വന്ദേ മെട്രോ: കേരളത്തിന് വന്ദേമെട്രോ ഉടൻ!
തിരുവനന്തപുരം: കേരളത്തിന് വന്ദേമെട്രോ ലഭിക്കാനുള്ള സാധ്യതകൾ കൂടുതൽ ശക്തമാകുന്നു. ദക്ഷിണ റെയിൽവേയ്ക്ക് അനുവദിക്കുന്ന വന്ദേഭാരത് മെട്രോ ട്രെയിനുകളിൽ ഒന്ന് കേരളത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ അധികൃതർ. ആദ്യ റൂട്ടായി തിരുവനന്തപുരം – കൊച്ചി റൂട്ടിനെയാണ് പ്രധാന പരിഗണന നൽകുന്നത്. സംസ്ഥാനത്തിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ റൂട്ടിൽ യാത്രക്കാരുടെ എണ്ണവും പ്രശ്‌നങ്ങളും പരിഗണിച്ചാണ് ഇത് തിരഞ്ഞെടുക്കുന്നത്. കോട്ടയം വഴിയാകും വന്ദേമെട്രോ ട്രെയിൻ ഓടിക്കുക, പ്രത്യേകിച്ച് കോട്ടയം – എറണാകുളം ഇടയിലുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനായി. കഴിഞ്ഞ Read More…
കിരൺ റാവുവിന്റെ ‘ലാപട്ട ലേഡീസ്’ ഓസ്കറിന്!
മലയാള സിനിമയായ ‘ആട്ടം’ ഉൾപ്പെടെ നിരവധി ചിത്രങ്ങളെ പിന്നിലാക്കി, കിരൺ റാവു സംവിധാനം ചെയ്ത ‘ലാപട്ട ലേഡീസ്’ 2025ലെ ഓസ്കാർ അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തത്. ആമിർ ഖാനുമായി ചേർന്ന് നിർമ്മിച്ച ഈ ചിത്രം, നവദമ്പതികളായ രണ്ട് വധുക്കളുടെ ജീവിതത്തിലെ അപ്രതീക്ഷിത യാത്രയാണ് പറയുന്നത്. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിൽ ചിത്രീകരിച്ച ഈ ചിത്രം, 2001-ലെ ഗ്രാമീണ ജീവിതത്തിന്റെ യാഥാർഥ്യങ്ങളും സൗന്ദര്യവും ഒരുപോലെ തുറന്നു കാട്ടുന്നു. “ഓസ്കാർ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടാൽ എൻ്റെ സ്വപ്നം പൂവണിയും” എന്ന് കിരൺ Read More…
തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായി – മുഖ്യമന്ത്രി പിണറായി വിജയൻ
തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ അഴീക്കോടൻ രാഘവൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തൃശൂർ പൂരം സംബന്ധിച്ച റിപ്പോർട്ട് നാളെ തൻ്റെ കൈയ്യിൽ കിട്ടും. വിവരങ്ങൾ തനിക്ക് ഇപ്പോൾ അറിയില്ല. അതേക്കുറിച്ച് തനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. റിപ്പോർട്ട് ലഭിച്ചശേഷം പുറത്തുവിടും. റിപ്പോർട്ട് കാണാതെയാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടിൽ എന്താണെന്ന് മൂന്നാല് ദിവസം കാത്തിരുന്നാൽ മനസിലാകും. അപ്പോഴേക്കും ജനത്തിൻ്റെ മനസിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യം അന്വേഷണത്തിലും സംഭവിച്ചുവെന്ന വികാരം ജനിപ്പിക്കാനാണ് Read More…
വീട്ടിൽ സ്ഥാപിച്ച സോളാർ സിസ്റ്റത്തിന് തകരാർ, നഷ്ടം 2,00,000 രൂപയും പലിശയും നൽകുവാൻ വിധി.
വീട്ടിൽ സ്ഥാപിച്ച സോളാർ സിസ്റ്റത്തിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തളിക്കുളം കല്ലാട്ട് വീട്ടിൽ കെ.എസ്.അശോകൻ ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളത്തെ മഠത്തിൽ മാർക്കറ്റിങ്ങ് കമ്പനി ഉടമ ജസ്റ്റിൻ, സ്ഥാപനത്തിൻ്റെ മാനേജർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്. അശോകൻ്റെ വീട്ടിൽ എതിർകക്ഷികൾ സ്ഥാപിച്ച് നൽകിയ സോളാർ സിസ്റ്റം പ്രവർത്തനരഹിതമാവുകയായിരുന്നു. പ്രവർത്തിച്ചിരുന്ന അവസരങ്ങളിലും വാഗ്ദാനം ചെയ്തതനുസരിച്ചുള്ള വൈദ്യുതി ഉല്പാദിപ്പിക്കപ്പെട്ടിരുന്നില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. ഇൻവെർട്ടറും Read More…
ചെസ് ചരിത്രം തിരുത്തി ഇന്ത്യ! പുരുഷ-വനിതാ ടീമുകൾക്ക് ഇരട്ട സ്വർണം
പുരുഷ-വനിതാ ടീമുകൾ ഒളിംപ്യാഡിൽ സ്വർണം നേടി ചരിത്രം സൃഷ്ടിച്ചു. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് ഇത്തരമൊരു അപൂർവ്വ നേട്ടം. ഗുകേഷ് ദൊമ്മരാജു, അർജുൻ എരിഗെയ്‌സി തുടങ്ങിയ താരങ്ങളുടെ മികച്ച പ്രകടനമാണ് പുരുഷ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അതേസമയം, ഹരിക ദ്രോണാവല്ലി, ആർ വൈശാലി, ദിവ്യ ദേശ്മുഖ് തുടങ്ങിയ താരങ്ങളുടെ തിളക്കമാർന്ന കളിയാണ് വനിതാ ടീമിനെ സ്വർണത്തിലേക്ക് എത്തിച്ചത്. നിലവിലെ ചാമ്പ്യന്മാരായ ഉസ്‌ബെക്കിസ്ഥാനെ പോലുള്ള ശക്തരായ എതിരാളികളെ തോൽപ്പിച്ചാണ് ഇന്ത്യ ഈ അസാധ്യമായ നേട്ടം കൈവരിച്ചത്. പ്രത്യേകിച്ച്, ഡി ഗുകേഷ് ലോക Read More…
24,000 നൃത്തചുവടുകൾക്കൊപ്പം ഗിന്നസ് റെക്കോർഡ് നേടിയ മെഗാസ്റ്റാർ ചിരഞ്ജീവി
തെലുങ്ക് സിനിമയിലെ മെഗാസ്റ്റാർ ചിരഞ്ജീവി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുകയാണ്. 537 ഗാനങ്ങളിൽ 24,000 നൃത്തചുവടുകൾ വെച്ച ഏറ്റവും കൂടുതൽ പാട്ടുകളിൽ നൃത്തം ചെയ്ത നായകനെന്ന റെക്കോർഡാണ് അദ്ദേഹത്തിന് ലഭിച്ചത്. ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാനാണ് ഈ ഗിന്നസ് പുരസ്കാരം ചിരഞ്ജീവിക്ക് സമ്മാനിച്ചത്. ചിരഞ്ജീവി 1978ൽ അഭിനയിച്ച ആദ്യ സിനിമയുടെ 46-ാം വാർഷികം ദിനമായ സെപ്റ്റംബർ 22ന് നടന്ന ചടങ്ങിൽ, ഹൈദരാബാദിൽ വെച്ചാണ് പുരസ്കാരം കൈമാറിയത്. ചിരഞ്ജീവി തെലുങ്കിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും Read More…
മുല്ലപ്പെരിയാർ അണക്കെട്ടിന് 137 വർഷം: ഒരു ചരിത്രനാഴികകല്ല്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന് കല്ലിട്ടിട്ട് ഇന്ന് 137 വർഷം പൂർത്തിയാകുന്നു. 1887 സെപ്റ്റംബർ 21-നാണ് ബ്രിട്ടീഷ് മിലിട്ടറി എഞ്ചിനീയർ കേണൽ ജോൺ പെന്നിക്വിക്കിന്റെ നേതൃത്വത്തിൽ അണക്കെട്ടിന്റെ നിർമാണം ആരംഭിച്ചത്. 1886 ഒക്ടോബർ 29-ന് തിരുവിതാംകൂർ നാട്ടുരാജ്യവും മദ്രാസ് പ്രസിഡൻസിയും കരാറിൽ ഒപ്പുവച്ചു. 50 വർഷമാണ് അണക്കെട്ടിന് നിശ്ചയിച്ച ആയുസ്സ്, പക്ഷേ കാലവും വൈവിധ്യങ്ങളും അതിനെ നശിപ്പിച്ചില്ല. ബ്രിട്ടീഷ് സർക്കാർ ആദ്യം പദ്ധതിയെ എതിർത്തെങ്കിലും, പിന്നീട് ജോൺ പെന്നിക്വിക്കിന് പിന്തുണ നൽകി.











