Kerala News Politics

കാർഷിക നിയമങ്ങൾ തച്ചുടച്ച ഇണ്ടി മുന്നണിക്കെതിരെ ബാലറ്റിലൂടെ പ്രതികാരം ചെയ്യണം; കേന്ദ്ര മന്ത്രി സുരേഷ് ഗോപി

പാലക്കാട്: കാർഷിക നിയമങ്ങൾ തച്ചുടച്ച ഇണ്ടി മുന്നണിക്കെതിരെ പാലക്കാട് ഉപ തെരഞ്ഞെടുപ്പിലൂടെ പ്രതികാരം ചെയ്യണമെന്ന് കേന്ദ്ര സാംസ്കാരിക, പെട്രോളിയം വകുപ്പ് സഹ മന്ത്രി സുരേഷ് ഗോപി.കേരളത്തിൻ്റെയും ഭാരതത്തിൻ്റെയും അസ്തിത്വം നശിപ്പിക്കുന്നതിന് വേണ്ടി ഇണ്ടി അധമ മുന്നണി ശ്രമിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.പാലക്കാട് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ പ്രചാരണാർത്ഥം പിരായിരി കൊടുന്തിരപ്പുള്ളിയിലും കൽപാത്തിയിലും നടന്ന യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. രാഷ്ട്രീയം എന്നത് അടിമത്വമല്ലെന്ന് തിരിച്ചറിയണമെന്നും വോട്ട് ചെയ്യേണ്ടത് മണ്ണിന് വേണ്ടിയാകണമെന്നും Read More…

Kerala News Politics

സി കൃഷ്ണകുമാറിന് വോട്ടഭ്യർത്ഥിച്ച് കേന്ദ്ര മന്ത്രി ‘സുരേഷ് ഗോപി കൽപ്പാത്തിയിൽ

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് വോട്ടഭ്യർത്ഥിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൽപ്പാത്തി ഗ്രാമത്തിലായിരുന്നു ഇരുവരും ഒന്നിച്ച് പ്രചാരണം നടത്തിയത്. തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് ശേഷം വീടുകയറി ഇറങ്ങിയ മന്ത്രിയും സ്ഥാനാർത്ഥിയും മണ്ഡലത്തിലെ വികസന കാര്യങ്ങൾ ജനങ്ങളുമായി പങ്കുവെച്ചു. കൽപ്പാത്തി സംഗീതോത്സവത്തിന് സ്ഥിരം വേദി ഒരുക്കാൻ മണ്ഡലത്തിൽ നിന്ന് വിജയിച്ചാൽ പരിശ്രമിക്കുമെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. കൽപ്പാത്തി സംഗീതോത്സവുമായി ബന്ധപ്പെട്ട ഒരു ആവശ്യവുമായി ആരും ഇതുവരെ കേന്ദ്രത്തെ സമീപിച്ചിട്ടില്ലെന്നും അത്തരം ആവശ്യം Read More…

Kerala News Politics

പിപി ദിവ്യയെ സംരക്ഷിച്ചതിന് എംവി ഗോവിന്ദനെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ

പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പൊലീസ് അനാസ്ഥ വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദിവ്യയെ സംരക്ഷിച്ചത് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനാണ്. ദിവ്യയ്ക്ക് ഗോവിന്ദൻ്റെ അടുപ്പക്കാരുമായി പലതരം ഇടപാടുകളുണ്ട്. ഗോവിന്ദനെതിരെ പൊലീസ് കേസ് എടുക്കണമെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മരണ ശേഷവും എഡിഎം നവീൻ ബാബുവിനെ കോടതിയിൽ അപമാനിക്കുകയാണ് ദിവ്യയുടെ അഭിഭാഷകനും സിപിഎം നേതാവുമായ വിശ്വൻ ചെയ്തത്. ദിവ്യയ്ക്ക് നിയമ സഹായം ചെയ്തത് സിപിഎം നേതൃത്വമാണ്. സിപിഎമ്മിൻ്റെ വക്കാലത്ത് സ്ഥിരമായി Read More…

Kerala News Politics

പാലക്കാടിൻ്റെ വികസനത്തിന് തയ്യാറാക്കിയ മാസ്റ്റർ പ്ളാൻ നടപ്പിലാക്കും; ഇ ശ്രീധരൻ

പാലക്കാട്:പാലക്കാടിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് താന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വച്ചെതെന്നും എന്നാല്‍ എതിരാളികള്‍ അതിനെ തകര്‍ക്കാന്‍ ഒന്നിക്കുകയായിരുന്നുവെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍ പറഞ്ഞു. പാലക്കാട് എൻ ഡി. എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ വലിയ മാർജിനിൽ വിജയിക്കും. കൃഷ്ണകുമാർ വിജയിച്ചാൽ പാലക്കാടിനായി താൻ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ നടപ്പിലാക്കും. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും, നഗരത്തിലെ ഗതാഗത കുരുക്കിനും പരിഹാരം കണ്ടെത്തണം. ഇതിനെല്ലാമായി വിശദമായ രൂപരേഖ തയ്യാറാക്കി നൽകിയിട്ടുണ്ടെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. കേന്ദ്രത്തിൽ എൻ Read More…

Kerala News Politics

പൂരം കലങ്ങിയതിൽ ദേവസ്വം ഭാരവാഹികൾക്കെതിരെ കേസ് എടുക്കാനാണ് നീക്കമെങ്കിൽ വിശ്വാസികൾ തെരുവിലിറങ്ങും : വി.മുരളീധരൻ

തൃശൂർ പൂരം വേണ്ടത്ര കലങ്ങിയില്ലെന്ന അഭിപ്രായമാണ് പിണറായി വിജയനുള്ളതെന്ന് വി.മുരളീധരൻ. എഫ്.ഐ.ആർ ഇട്ട് ദേവസ്വം ഭാരവാഹികൾക്കെതിരെ കേസെടുക്കാനാണ് നീക്കമെങ്കിൽ വിശ്വാസികൾ വീണ്ടും തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും വി.മുരളീധരൻ പ്രതികരിച്ചു. ഹൈന്ദവ വിശ്വാസത്തോട് ശബരിമല ആചാരലംഘനം മുതൽ സിപിഎം സ്വീകരിക്കുന്ന സമീപനമിതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ബിജെപിയുടെ മത്സരം കോൺഗ്രസിന്‍റെ രണ്ട് സ്ഥാനാർത്ഥികളോടെന്ന് മുരളീധരൻ പരിഹസിച്ചു. കോൺഗ്രസ് ഔദ്യോഗികമായി നിർത്തിയ സ്ഥാനാർത്ഥിയും സിപിഎമ്മിന് കടം കൊടുത്ത സ്ഥാനാർത്ഥിയുമാണ് ബിജെപിക്ക് എതിരെ മത്സരിക്കുന്നത്. Read More…

Kerala News Politics

പി.പി ദിവ്യയെ സിപിഎം പാര്‍ട്ടിഗ്രാമത്തില്‍ ഒളിപ്പിക്കുന്നു : വി.മുരളീധരൻ

നവീന്‍ ബാബു കേസിലെ പ്രതി പി.പി.ദിവ്യ ഏത് പാർട്ടി ഗ്രാമത്തിലാണ് ഒളിച്ചിരിക്കുന്നതെന്ന് സിപിഎമ്മിന് അറിയാമെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരള പൊലീസ് നിസഹായരായി നിൽക്കുകയാണ്. ആത്മഹത്യ പ്രേരണക്കുറ്റത്തിലെ പ്രതിയായ നേതാവിനെ ഒന്ന് ചോദ്യം ചെയ്യാൻ പോലും സാധിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇതിനുള്ള ജനങ്ങളുടെ മറുപടിയാവും ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് മുരളീധരന്‍ പറഞ്ഞു. വള്ളത്തോൾ നഗറിൽ കെ.ബാലകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ എം.എല്‍.എ കെ.രാധാകൃഷ്ണനെ ഡൽഹിയിലേക്ക് പറഞ്ഞുവിട്ടത് മുഖ്യമന്ത്രിക്ക് പേടിയുള്ളതുകൊണ്ടെന്നും വി.മുരളീധരൻ വിമർശിച്ചു. പിൻമുറക്കാരനായി മരുമകൻ Read More…

Kerala News Politics

തൃശ്ശൂർ പൂരം കലക്കിയത് സർക്കാർ: കെ.സുരേന്ദ്രൻ

മുനമ്പത്തെ മത്സ്യതൊഴിലാളികളെ കുടിയൊഴിപ്പിക്കാൻ ഭരണ-പ്രതിപക്ഷങ്ങൾ കൂട്ടുനിൽക്കുന്നു തൃശൂർ പൂരം കലക്കിയത് സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സർക്കാർ പൂരം കലക്കിയതെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.തൃശ്ശൂർ പൂരം കലക്കിയതിനെതിരെ ഇപ്പോൾ പൊലീസ് എഫ്ഐആർ ഇട്ടിരിക്കുകയാണ്. പേരില്ലാത്ത എഫ്ഐആർ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? പൂരത്തിൻ്റെ സമയക്രമം തെറ്റിക്കാൻ ശ്രമം നടത്തി. വെട്ടിക്കെട്ട് മനപൂർവ്വം വൈകിച്ചു. എല്ലാം സർക്കാരിൻ്റെ വീഴ്ചയാണ്. എന്നാൽ ഈ കാര്യത്തിൽ പിണറായിയെ വിഡി സതീശൻ പിന്തുണയ്ക്കുകയാണ്. ആർഎസ്എസാണ് Read More…

Kerala News Politics

പൊറ്റ കോളനിയിൽ 20 കുടുംബം ബിജെപിയിൽ ചേർന്നു.

ചേലക്കര: ഉപതെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന ചേലക്കര പഴയന്നൂർ പഞ്ചായത്തിലെ പൊറ്റ കോളനിയിൽ നിന്നും സിപിഎം – കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് 20 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു. പൊറ്റ സെൻ്ററിൽ നടന്ന പൊതുയോഗത്തിൽ വെച്ച് ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ കെ കെ അനീഷ് കുമാർ പുതുതായി പാർട്ടിയിൽ എത്തിയവർക്ക് ബിജെപി അംഗത്വം നൽകി സ്വീകരിച്ചു. ചേലക്കരയിലെ വികസന മുരടിപ്പിന് കാരണക്കാരായ ഇടത്-വലത് മുന്നണികളെ ജനങ്ങൾക്ക് മടുത്തെന്നും അതിൻ്റെ തെളിവാണ് കഴിഞ്ഞ 3 മാസത്തിനിടെ ചേലക്കരയിൽ 1200 ൽ Read More…

Kerala News Politics

ആരാധനാലയങ്ങൾ സന്ദർശിച്ചും ഭവന യോഗങ്ങളിൽ സജീവമായും സി. കൃഷ്ണകുമാർ

ഞായറാഴ്ച ആരാധനാലയങ്ങൾ സന്ദർശിച്ചും ഭവന യോഗങ്ങളിൽ സജീവമായും സി. കൃഷ്ണകുമാർ.രാവിലെ 7.30 ക്ക് ചാക്കാന്തറ സെൻ്റ് റാഫേൽ ചർച്ച് സന്ദർശിച്ചു കൊണ്ടാണ് പാലക്കാട്ടെ എൻ ഡി എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. വിശ്വാസികളോട് പിൻതുണ തേടിയ സ്ഥാനാർത്ഥി തുടർന്ന് സുൽത്താൻ പേട്ട സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് സന്ദർശിച്ച് വികാരി ജനറൽ ഫാദർ മരിയ ജോസഫ് ആയി കൂടിക്കാഴ്ച നടത്തി. പിന്നീട് യാക്കര സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെത്തിയ സ്ഥാനാർത്ഥിയെ വിശ്വാസികൾ ഊഷ്മള Read More…

Kerala News Politics

മദനിക്കു ഏറ്റവും അധികം പിന്തുണ നൽകിയ പാർട്ടി സിപിഎം: കെ സുരേന്ദ്രൻ

പാലക്കാട്: മദനിക്ക് ഏറ്റവുമധികം പിന്തുണ നല്‍കിയ പാര്‍ട്ടി സിപിഎം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പി. ജയരാജന്റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ്. ഇപ്പോള്‍ ലീഗ് വിരോധം പറയുന്നത് ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ടാണെന്ന് കെ. സുരേന്ദ്രന്‍ പാലക്കാട് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി സിപിഎം സഖ്യം ഉണ്ടാക്കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.പൊന്നാനിയില്‍ മദനിയുടെ പാര്‍ട്ടിയെ സ്ഥാനാര്‍ഥിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണ് സിപിഎം. മദനി നിരപരാധിയാണെന്ന നിലപാടാണ് സിപിഎം Read More…