ആഞ്ഞടിച്ച ഫിൻജാൽ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതേസമയം, തമിഴ്നാടിന്റെ വിവിധ ജില്ലകളിലും പുതുച്ചേരിയിലും കനത്ത മഴ ജനജീവിതം താറുമാറാക്കുകയാണ്. മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്നാടിലും പുതുച്ചേരിയിലുമായി 9 പേർ മരണപ്പെടുകയും നിരവധി പേർ ദുരിതമനുഭവിക്കുകയും ചെയ്തു. പുതുച്ചേരിയിൽ റെക്കോർഡ് മഴ പെയ്തതോടെ നിരവധി വീടുകളും പ്രധാന ബസ് ഡിപ്പോയും വെള്ളത്തിൽ മുങ്ങി. സബ് സ്റ്റേഷനുകളിലേക്കും വെള്ളം കയറിയതോടെ വൈദ്യുതി ബന്ധം നിലച്ചത് പുനഃസ്ഥാപിക്കാനായുള്ള ശ്രമങ്ങൾ കടുത്ത വെല്ലുവിളിയാകുന്നു. Read More…
India
പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേർക്കാൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ
പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേർക്കുന്നതിനും നീക്കുന്നതിനും കേന്ദ്ര സർക്കാർ പുതിയ നിർബന്ധങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. വിവാഹ സർട്ടിഫിക്കറ്റോ ഭർത്താവും ഭാര്യയും ഒരുമിച്ചുള്ള ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവന സമർപ്പിക്കണം. പുതിയ പാസ്‌പോര്‍ട്ട് ലഭിക്കാനോ നിലവിലുള്ളത് പുതുക്കാനോ ഇതു നിർബന്ധമായിരിക്കും. വിവാഹ മോചനം നേടിയവർക്ക് അതിന്റെ കോടതി ഉത്തരവ് ഹാജരാക്കണം. പങ്കാളിയുടെ മരണത്തെ തുടർന്ന് പേര് നീക്കണമെങ്കിൽ മരണ സർട്ടിഫിക്കറ്റ് നൽകണം. പുനർവിവാഹം ചെയ്താൽ പുതിയ പങ്കാളിയുമായി ചേർന്ന് ഫോട്ടോ പതിച്ച് പ്രസ്താവനയോ വിവാഹ സർട്ടിഫിക്കറ്റോ സമർപ്പിക്കണം. പിതാവിന്റെ Read More…
ഭരണഘടനയുടെ 75-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം
ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടന നിലവിൽ വന്നതിന് 75 വർഷം പൂർത്തിയായതിന്റെ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ സംയുക്ത സമ്മേളനം നടക്കും. സമ്മേളനം രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും. ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കർ എന്നിവരും പ്രധാനമന്ത്രിയും ലോക്‌സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കളും സമ്മേളനത്തിൽ പങ്കുചേരും. രാഷ്ട്രപതി സെൻട്രൽ ഹാളിൽ ഭരണഘടനയുടെ ആമുഖം വായിക്കും. സംസ്കൃതത്തിലും മറാഠിയിലുമുള്ള ഭരണഘടനയുടെ പുതിയ പതിപ്പുകൾ രാഷ്ട്രപതി പ്രകാശനം ചെയ്യും. ഇന്ത്യ Read More…
തായ്‌ലാന്‍ഡിൽ കുടുങ്ങി എയർ ഇന്ത്യ വിമാനം; 4 ദിവസം പിന്നിട്ട് യാത്രക്കാർ ദുരിതത്തിൽ
ഫുകെറ്റ്: തായ്‌ലാന്‍ഡിലെ ഫുകെറ്റിൽ നൂറിലേറെ യാത്രക്കാരുമായി എയർ ഇന്ത്യ 377 വിമാനം കഴിഞ്ഞ നാല് ദിവസമായി സാങ്കേതിക തകരാറിനെത്തുടർന്ന് കുടുങ്ങിക്കിടക്കുകയാണ്. യാത്രാ വൈകിപ്പിച്ചതിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചെങ്കിലും യാത്രക്കാർ സോഷ്യൽ മീഡിയ വഴി പ്രതിഷേധം അറിയിച്ചു. ഡൽഹിയിലേക്ക് 16-ാം തീയതി രാത്രി പുറപ്പെടേണ്ട ആയിരുന്ന വിമാനം ആദ്യം ആറ് മണിക്കൂർ വൈകുമെന്ന് അറിയിച്ചെങ്കിലും തുടർന്ന് യാത്രക്കാരെ വിമാനത്തിൽ കയറ്റി ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചു ഇറക്കി. വൈകിപ്പിക്കൽ കാരണം ഡ്യൂട്ടി സമയപരിധി ആയിരുന്നു. 17-ാം തീയതി Read More…
വിമാനത്താവള സൗകര്യങ്ങളോടെ ബെംഗളൂരു കെഎസ്ആർ റെയിൽവേ സ്റ്റേഷൻ; 1,500 കോടിയുടെ നവീകരണ പദ്ധതി
ബെംഗളൂരു കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷൻ ലോകോത്തര സ്റ്റേഷനായി മാറ്റാൻ 1,500 കോടി രൂപ ചെലവിൽ നവീകരണ പദ്ധതി പ്രഖ്യാപിച്ചു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ (കെഐഎ) മാതൃകയിൽ സജ്ജമാക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ 160 ഏക്കറിൽ നടക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ അറിയിച്ചു. വിശാലമായ ലോബി, എസി വിശ്രമ മുറികൾ, ഉയർന്ന നിലവാരമുള്ള പ്ലാറ്റ്ഫോം, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, ടിക്കറ്റ് കൗണ്ടറുകൾ, ശുചിമുറികൾ എന്നിവ ഉൾപ്പെടെ വിമാനത്താവള തലത്തിലുള്ള സൗകര്യങ്ങൾ. പുതിയ വികസന പ്രവർത്തനങ്ങൾ വഴി ജോലിഅവസരങ്ങൾ Read More…
ഭാരത അന്താരാഷ്ട്ര വ്യാപാര മേളയ്ക്ക് തുടക്കമായി
“വികസിത ഭാരത് @ 2047” എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് 2024-ലെ ഭാരത അന്താരാഷ്ട്ര വ്യാപാര മേള ന്യൂ ഡൽഹിയിലെ പ്രഗതി മൈതനനിയിൽ ആരംഭിച്ചു. സ്വയം പര്യാപ്തത, സമഗ്രമായ വികസനം, നവീനത, സുസ്ഥിരത, സമുദായങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതുമായ ഭരണസംവിധാനത്തിലൂടെ സാമ്പത്തിക വളർച്ച എന്നീ മേഖലകളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ, “കർഷകൻ-വിപണി-സർക്കാർ പിന്തുണ വികസിത കേരളത്തിന്” എന്ന ആശയം ആസ്പദമാക്കി കൃഷി വകുപ്പിന്റെ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കേരളഗ്രോ, കേര ഫെഡ്, ആതിരപ്പള്ളി ട്രൈബൽ വാലി തുടങ്ങിയ Read More…
ജന്ജാതീയ ഗൗരവ് ദിനം നവംബർ 15ന്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: പ്രമുഖ ഗോത്ര നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ഭഗവാൻ ബിര്സ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ജന്ജാതീയ ഗൗരവ് ദിനമായി രാജ്യത്ത് ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്ഷത്തെ ദേശീയ ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ഗ്രോത്ര സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതിയായ ‘ധർത്തി ആബ ജന്ജാതിയ ഗ്രാമ ഉത്കർഷ് അഭിയാൻ’ (DAJGUA) ആയും മോദി രാജ്യത്തിനു സമർപ്പിക്കും. 100ലധികം ജില്ലകളിൽ നിന്ന് ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ പ്രധാനമന്ത്രി ഈ അവസരം ഉപയോഗിക്കും. കേരളത്തിൽ Read More…
15 ദിവസം മുമ്പ് നോട്ടീസ് നൽകണം, വിഡിയോ ചിത്രീകരണം നിർബന്ധം; വീട് പൊളിക്കലിൽ മാർഗനിർദേശവുമായി സുപ്രീം കോടതി
ന്യൂഡൽഹി: കേസ് പ്രതികളോ കുറ്റക്കാരോ ആയതിനാൽ ഒരാളുടെ വീട് പൊളിക്കാൻ തീരുമാനിക്കുന്നതിനെ സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കി. ‘ബുള്‍ഡോസർ രാജ്’ എതിരെ ശക്തമായ വിമർശനം ഉയർത്തിയ സുപ്രീം കോടതി, കെട്ടിടങ്ങൾ പൊളിക്കുന്നതിന് വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വീടുകൾ പൊളിക്കുന്നതിന് 15 ദിവസം മുൻപ് കാരണംകാണിക്കൽ നോട്ടീസ് നൽകണമെന്നും, പൊളിക്കൽ നടപടികൾ വിഡിയോയിലൂടെ ചിത്രീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ക്രിമിനൽ നിയമവും ഭരണഘടനയും അനുസരിച്ച്, കേസിൽ പ്രതികളായ വ്യക്തികൾക്കും കുറ്റവാളികള്ക്കും അവകാശങ്ങൾ ഉണ്ട് എന്ന് കോടതി വ്യക്തമാക്കിയിരുന്നു. സർക്കാർ Read More…
“ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു”
ദില്ലി: ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ത്യയുടെ 51-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്ത ചടങ്ങിൽ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ശുപാർശ പ്രകാരം ജസ്റ്റിസ് ഖന്നയെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് തിരഞ്ഞെടുത്തതായിരുന്നു. 2025 മെയ് 13 വരെ ചീഫ് ജസ്റ്റിസായി സേവനം നൽകുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദില്ലി ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി 2005 ജൂണിൽ നിയമിതനായി തുടക്കം കുറിച്ചു. 2019ൽ Read More…
ബാങ്കുകളിൽ കെവൈസി നടപടികൾ ഇനി ഒരിക്കൽ മാത്രം; റിസർവ് ബാങ്ക് വ്യവസ്ഥയിൽ മാറ്റം
മുംബൈ: ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ഇനി ഒരിക്കൽ മാത്രമേ കെവൈസി നടപടിക്രമം പൂർത്തിയാക്കേണ്ടതുണ്ടാവൂ. ഒരു ബാങ്കിൽ ഒരിക്കൽ കെവൈസി നടപടിക്രമം പൂർത്തിയാക്കിയാൽ, അതേ സ്ഥാപനത്തിൽ പുതിയ അക്കൗണ്ട് തുറക്കാനോ മറ്റു സേവനങ്ങൾക്കോ വീണ്ടും കെവൈസി ആവശ്യമില്ലെന്ന് റിസർവ് ബാങ്ക്. നവംബർ 6 മുതൽ പ്രാബല്യത്തിൽ വന്ന ഈ പുതിയ വ്യവസ്ഥ 2016ലെ കെവൈസി നിർദ്ദേശം പാലിക്കുന്ന എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ബാധകമാണ്. കൂടാതെ, ഉപഭോക്താവിൽ നിന്ന് പുതുക്കിയ വിവരങ്ങൾ ലഭിക്കുന്നതോടെ, നോ യുവർ കസ്റ്റമർ റെക്കോഡ് Read More…











