India Kerala

ശ്രീനാഥിന്റെ മരണം സിബിഐ അന്വേഷണം നടത്തണം ഹനുമാൻ സേന ഭാരത്

മലീമസമായിരിക്കുന്ന മലയാള സിനിമയുടെ പിന്നാമ്പുറമുള്ള അന്വേഷണം നടത്തി കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നടപടികൾ കൈക്കൊള്ളണമെന്ന് ഹനുമാൻ സേന ഭാരത് ആവശ്യപ്പെടുന്നു അധോലോക മാഫിയകളും കള്ളപ്പണലോബിയും മയക്കുമരുന്ന് മാഫിയയും മലയാള സിനിമയുടെ പിന്നണിയിൽ വ്യാപകമാണെന്ന് മുൻപേ ആരോപണമുണ്ട് ഇപ്പോൾ ഹേമ കമ്മീഷൻ വെളിപ്പെടുത്തിയ റിപ്പോർട്ട് ദൈവത്തിൻറെ സ്വന്തം നാടായ സാംസ്കാരിക കേരളത്തിന് അപമാനവും ലജ്ജാകരവുമാണ് കേരളത്തിലെ സെക്ഷ്വൽ സിനിമാ സംസ്കാരത്തെ ഇല്ലായ്മ ചെയ്യാൻ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ സർക്കാരും പോലീസും തയ്യാറാകണമെന്ന് ഹനുമാൻ സേന ചെയർമാൻ എ എം Read More…

India International News Sports

ഐസിസിയിലേക്ക് ജയ് ഷാ: ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും

മുംബൈ: ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസി ചെയർമാനാകാൻ പോകുന്നതായി റിപ്പോർട്ടുകൾ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ഏകപക്ഷീയമായി ജയ് ഷാ ചെയർമാൻ സ്ഥാനം ഏറ്റെടുക്കും എന്നാണ് സൂചന. നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ലേ മൂന്നാം ടേമിൽ തുടരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. നവംബറിലാണ് ഐസിസി ചെയർമാന്റെ തെരഞ്ഞെടുപ്പ്. ഈ പുതിയ ചുമതല ഏറ്റെടുക്കുന്നതോടെ ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്തുനിന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവയ്ക്കും. ജയ് ഷായ്ക്ക് Read More…

Education Entertainment India Kerala News Technology

ആകാശത്ത് ഇന്ന് അപൂർവ്വ ദൃശ്യം: സൂപ്പർ ബ്ലൂ മൂൺ ആസ്വദിക്കാം

ന്യൂഡൽഹി: ഇന്ന് രാത്രി ആകാശം ഒരു അപൂർവ്വ ദൃശ്യത്തിന് സാക്ഷിയാകുന്നു. സൂപ്പർ മൂണും ബ്ലൂ മൂണും ഒന്നിച്ചു കണ്ടെത്താനുള്ള അദ്ഭുത അവസരമാണിത്. ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോഴുള്ള പൂർണചന്ദ്രനാണ് സൂപ്പർ മൂൺ. ഒരു സീസണിലെ മൂന്നാമത്തെ പൂർണചന്ദ്രനാണ് ബ്ലൂ മൂൺ എന്നറിയപ്പെടുന്നത്. ഈ രണ്ട് പ്രതിഭാസങ്ങളും ഒന്നിച്ചു സംഭവിക്കുന്നത് അപൂർവ്വമായതിനാൽ ഇന്നത്തെ ദൃശ്യം പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. എന്താണ് സംഭവിക്കുന്നത്? സൂപ്പർ മൂൺ: ചന്ദ്രൻ ഭൂമിയോട് അടുത്തു വരുമ്പോൾ അത് സാധാരണയേക്കാൾ വലുതും തിളക്കമുള്ളതുമായി കാണപ്പെടും. ഇത് Read More…

India Kerala

ഇല്ലായ്മയുടെ കർക്കടകം കഴിഞ്ഞു. പ്രതീക്ഷയുടെ പൂവിളിയുമായി ചിങ്ങം പിറന്നു.

ഇല്ലായ്മയുടെ കർക്കടകം കഴിഞ്ഞു. പ്രതീക്ഷയുടെ പൂവിളിയുമായി ചിങ്ങം പിറന്നു. പൊന്നിൻ ചിങ്ങത്തെ വരവേറ്റ് ഭക്തിസാന്ദ്രമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ. രാവിലെ 6.18 മുതൽ 7.54 വരെയുള്ള മുഹൂർത്തിൽ കൊടിമരചുവട്ടിലാണ് ചടങ്ങ് നടന്നത്.ആദ്യ കൊയ്ത്തിൻ്റെ നെല്ല് ശ്രീഗുരുവായൂരിന് സമർപ്പിക്കുന്ന പുണ്യ പ്രസിദ്ധമായ ചടങ്ങിനുള്ള കതിർക്കറ്റകൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു. അഴീക്കൽ, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങളാണ് കതിർക്കറ്റകൾ കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചത്. ഇന്ന് പുലർച്ചെ ഗോപുരകവാടത്തിൽ അരിമാവണിഞ്ഞ് നാക്കിലവെച്ചതിൽ സമർപ്പിച്ച ശേഷം കീഴ്ശാന്തി നമ്പൂതിരി തീർത്ഥം തളിച്ച് Read More…

India Kerala

കര്‍ഷകര്‍ക്ക് മൂല്യവര്‍ദ്ധനയിലൂടെ അധിക വരുമാനം നേടാം. മന്ത്രി പി രാജീവ്

 കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കണമെങ്കില്‍ മൂല്യ വര്‍ദ്ധനവ് കൂടിയേ തീരൂ എന്നും മൂല്യവര്‍ദ്ധനവിലൂടെ അധിക വരുമാനം കര്‍ഷകര്‍ക്ക് നേടാമെന്നും വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ഉദ്ഘാടനവും കര്‍ഷക ദിന  ആഘോഷവും മഹാത്മാഗാന്ധി കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി 17 മൂല്യ വര്‍ദ്ധിത യൂണിറ്റുകള്‍ ആരംഭിച്ചെന്നും ആലങ്ങാട് ശര്‍ക്കരയ്ക്ക് വേണ്ടിയുള്ള കൃഷി 50 ഏക്കറില്‍ നിന്നും കൂടുതല്‍ ഏരിയയിലേക്ക് Read More…

India Kerala

ഒരുമയും ഐക്യവും ഊട്ടിയുറപ്പിച്ച് നവകേരള നിർമ്മിതിയിൽ മുന്നേറാനാവണം: മുഖ്യമന്ത്രി

*ജനാധിപത്യത്തെ സംരക്ഷിക്കാൻ ജാഗ്രത്തായ ഇടപെടലുകൾ വേണം         നമ്മുടെ ഒരുമയും ഐക്യവും ഊട്ടിയുറപ്പിച്ചുകൊണ്ട് നവകേരള നിർമ്മിതിയിൽ തുടർന്നും മുന്നേറാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനുള്ള പ്രചോദനമാകണം വ്യത്യസ്ത ധാരകളിൽപ്പെട്ട സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണ. അവർ സ്വപ്നംകണ്ട ഇന്ത്യ യാഥാർത്ഥ്യമാക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നമുക്ക് അന്വർത്ഥമാക്കാം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 78-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.         വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് ഇത്തവണ നാം സ്വാതന്ത്യദിനം ആഘോഷിക്കുന്നത്. Read More…

India Kerala

ജനാധിപത്യം കാര്യക്ഷമമാകുന്നത് ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുമ്പോൾ: മന്ത്രി പി. രാജീവ്

 ന്യൂനപക്ഷാവകാശങ്ങൾ എത്രമാത്രം സംരക്ഷിക്കപ്പെടുന്നു എന്നതാണ് ജനാധിപത്യത്തിന്റെ കാര്യക്ഷമതയുടെ അളവുകോൽ എന്ന് മന്ത്രി പി. രാജീവ്. കാക്കനാട് സിവിൽ സ്റ്റേഷ൯ പരേഡ് ഗ്രൗണ്ടിൽ 78 –ാമത് ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിയ ദേശീയ പതാക ഉയ൪ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.   ന്യൂനപക്ഷങ്ങൾ ഭീതിയില്ലാതെ ജീവിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഇന്ത്യയിലായാലും ബംഗ്ലാദേശിലായാലും അമേരിക്കയിലായാലും ഇങ്ങനെ തന്നെ. ഇത് എല്ലാ ജനാധിപത്യ രാജ്യങ്ങളിലും പ്രസക്തമാണ് എന്നത് ഈ ഘട്ടത്തിൽ എടുത്തുപറയേണ്ടതാണ്. നമ്മുടെ ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും പ്രധാനമാണ്. ഇന്ത്യയുടെ സൗന്ദര്യം വിവിധ സംസ്ഥാനങ്ങളുമായി Read More…

India Kerala

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തെട്ടാം വർഷത്തിലേക്കു കടക്കുകയാണിന്ന്. സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണ്. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെ സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച സ്വാതന്ത്ര്യ സമരത്തിന്റെയും ധീര ദേശാഭിമാനികളുടെയും സ്മൃതികൾ ആരിലാണ് സന്തോഷവും അഭിമാനവും നിറയ്ക്കാത്തത്. എന്നാൽ, അത്രയേറെ ഉള്ളുതുറന്ന് സന്തോഷിക്കാൻ കഴിയുന്ന ഒരു സാഹചര്യത്തിലല്ല, നാമിന്നുള്ളത്. വയനാട്ടിലുണ്ടായ പ്രകൃതിദുരന്തം നമ്മുടെ നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് വയനാട്ടിലെ ദുരന്തം. അവ ഏൽപ്പിക്കുന്ന ആഘാതം Read More…

India Kerala

സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു; കർഷകോത്തമ അവാർഡ് രവീന്ദ്രൻ നായർക്കും കർഷക തിലകം അവാർഡ് ബിന്ദുവിനും

ഈ വർഷത്തെ സംസ്ഥാന കർഷക അവാർഡുകൾ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്രഖ്യാപിച്ചു. 2023 ലെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡിന് ഇടുക്കി വണ്ടൻമേട് ചെമ്പകശ്ശേരിൽ സി ഡി രവീന്ദ്രൻ നായരും കർഷകതിലകം അവാർഡിന് കണ്ണൂർ പട്ടുവം സ്വദേശി ബിന്ദു കെയും അർഹരായി. ഈ വർഷം പുതുതായി ഏർപ്പെടുത്തിയ സി. അച്യുതമേനോൻ അവാർഡിന് വൈക്കം ബ്ലോക്ക് പഞ്ചായത്തും എംഎസ് സ്വാമിനാഥൻ അവാർഡിന് ഡോ. എ ലതയും കൃഷി ഭവനുകൾക്കുള്ള അവാർഡിന് പുതൂർ കൃഷി ഭവനും ട്രാൻസ് ജൻഡർ Read More…

India

നെല്ല് സംഭരണ കുടിശിക സമയ ബന്ധിതമായി വിതരണം ചെയ്യും: മന്ത്രി ജി.ആർ. അനിൽ

കേന്ദ്ര സർക്കാരിൽനിന്ന് അർഹമായ തുക അനുവദിക്കാത്ത സാഹചര്യത്തിലും കേരളത്തിലെ നെൽകർഷകർക്ക് കുടിശിക തുക സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കുകയാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ പത്രക്കുറിപ്പിൽ അറിയിച്ചു. നെല്ല് സംഭരണത്തിന്റെ കേരളത്തിലെ നിർവഹണ ഏജൻസിയായ സപ്ലൈകോയുടെ മുൻവർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടുകൾ ലഭിച്ചതിനുശേഷം മാത്രമെ കേന്ദ്രസർക്കാർ അന്തിമമായി താങ്ങുവിലയുടെ ക്ലയിം തീർപ്പാക്കുകയുള്ളൂ. സംഭരണവിലയുടെ ഒരു ഘടകമായ വേരിയബിൾ കോസ്റ്റിന്റെ 5 ശതമാനം മാത്രം ഇത്തരത്തിൽ തടഞ്ഞുവയ്ക്കുകയും ബാക്കി തുക അനുവദിക്കുകയുമാണ് വികേന്ദ്രീകൃത ധാന്യസംഭരണപദ്ധതി പ്രകാരം Read More…