Culture Kerala News

പൂരം ആവേശത്തിൽ തിളങ്ങി തൃശ്ശൂർ

കേരളത്തിൻ്റെയും തൃശൂരിൻ്റെയും അഭിമാനോത്സവമായ തൃശൂർ പൂരം ഇന്ന്. മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട് അപകടത്തെ തുടർന്ന് ചടങ്ങുകൾ മാത്രമായാണ് ഇത്തവണ പൂരം ആഘോഷിക്കുന്നത്. എന്നിരുന്നാലും പൂരാവേശത്തിലാണ് പൂരപ്രേമികളെല്ലാവരും. ആയിരക്കണക്കിന് ആളുകളാണ് പൂരം ആഘോഷിക്കാനായും ആചാരങ്ങൾ നേരിട്ട് കാണാനുമായി തൃശൂർ നഗരിയിൽ എത്തിച്ചേർന്നിരിക്കുന്നത്. ആഘോഷങ്ങളുടെ നിറപ്പകിട്ടിനൊപ്പം ഭക്തിയും ഐക്യവും നിറഞ്ഞ അന്തരീക്ഷമാണ് നഗരമൊട്ടാകെ അനുഭവപ്പെടുന്നത്. ആചാരങ്ങൾ മാത്രമായി വലിയ ആഘോഷങ്ങളില്ലാത്ത പൂരമാണ് ഇത്തവണയെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾക്ക് കുറവില്ല. സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ പൂരം കാണാനെത്തുന്നവർ ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ Read More…

Culture Kerala News

ആചാര ശുദ്ധി വിശ്വാസിയുടെ അവകാശം; മതേതരത്വത്തിൻ്റെ പേരിൽ ക്ഷേത്രങ്ങൾ പരീക്ഷണശാലകളാകരുത്

ദിലീഷ് കുമാർ കണ്ണോത്ത് വേമ്പിൻകുളങ്ങര ക്ഷേത്രത്തിലെ നന്ദഗോവിന്ദം ഭജൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ ക്ഷേത്ര കമ്മിറ്റി പുറപ്പെടുവിച്ച വിശദീകരണം കേരളീയ സൗഹാർദ്ദത്തിൻ്റെ മാതൃകയായി ചിലർ ആഘോഷിക്കുന്നുണ്ടെങ്കിലും, വിശ്വാസപരമായ വശങ്ങൾ പരിശോധിക്കുമ്പോൾ ഗൗരവകരമായ ചില ചോദ്യങ്ങൾ അവശേഷിക്കുന്നു. ക്ഷേത്രങ്ങളും ഭജനകളും കേവലം ഒരു കലാപരിപാടിയോ മതസൗഹാർദ്ദ സംഗമമോ മാത്രമല്ല; മറിച്ച് അവ കൃത്യമായ ആചാരങ്ങളിലും സനാതന ധർമ്മത്തിലും ഊന്നിയുള്ള വിശ്വാസ പ്രകടനങ്ങളാണ്. ക്ഷേത്രത്തിലേക്ക് അന്യമതസ്ഥരെ വിളിച്ചു വരുത്തി അവരെ പ്രീതിപ്പെടുത്താനായി അവരുടെ മതപരമായ ഗീതങ്ങൾ ആലപിക്കുന്നതോ, ക്ഷേത്രാചാരങ്ങളിൽ മാറ്റം വരുത്തുന്നതോ Read More…

Culture Health Kerala Medical News

തൃശൂർ പൂരത്തിന് സർവ്വസജ്ജമായി ആരോഗ്യവകുപ്പ്

കടുത്ത ഉഷ്ണതരംഗത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിനിടെ ഉണ്ടാകാവുന്ന എല്ലാ അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ വിപുലമായ സന്നാഹങ്ങളൊരുക്കി ആരോഗ്യവകുപ്പ്. പൂരം പ്രത്യേക ഡ്യൂട്ടിക്കായി ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ നൂറോളം ആരോഗ്യ പ്രവർത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്. തൃശൂർ ജനറൽ ആശുപത്രിയിൽ 125 പേരടങ്ങുന്ന മൂന്ന് മെഡിക്കൽ സംഘങ്ങൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സേവനം നടത്തും. കൂടാതെ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നും സർക്കാർ മെഡിക്കൽ കോളേജിൽ നിന്നുമുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. 70 ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്. സ്വരാജ് Read More…

Culture Health Kerala News

പൂരപ്രേമികളുടെ ശ്രദ്ധയ്ക്ക് – മുൻകരുതൽ എടുക്കാം നിർജ്ജലീകരണം ഒഴിവാക്കാം

  കഴിഞ്ഞ വർഷം പൂരം നാളുകളിൽ നിർജ്ജലീകരണം മൂലവും മറ്റും  300 –ഓളം പേർ ആരോഗ്യവകുപ്പിന്റെ പവലിയനിലിൽ വൈദ്യ സഹായം തേടിയിട്ടുണ്ട്.അതിൽ 150 പേർക്ക് കിടത്തി ചികിത്സ നൽകേണ്ട സാഹചര്യവും ഉണ്ടായിട്ടുള്ളതാണ്. മുൻ വർഷത്തേക്കാൾ ചൂട് കൂടുതലുള്ള സാഹചര്യത്തിൽ പൂരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പൂരത്തിന് രണ്ടു ദിവസം മുൻപ് മുതലെങ്കിലും വെള്ളം ധാരാളമായി  കുടിക്കേണ്ടതും ഭക്ഷണം ശരിയായി കഴിക്കേണ്ടതുമാണ് പൂരത്തിന് വരുന്ന ദിവസം രാവിലെ മുതൽ ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം ഉൾപ്പെടെ, 7 Read More…

Culture India News

ഗംഗാ നദിയെ ബംഗാളിൻ്റെ ആത്മാവെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി

കൊല്‍ക്കത്തയിലെ ഹൂഗ്ലി നദീതീരം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം ഗംഗ നദിക്കുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബംഗാളിൻ്റെ ആത്മാവിലൂടെ ഒഴുകുന്ന നദിയായാണ് ഗംഗയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ജനങ്ങളുടെ വിശ്വാസം, പാരമ്പര്യം, ജീവിതശൈലി എന്നിവയെ ഗംഗ നദി ആഴത്തില്‍ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തിനിടെ പശ്ചിമ ബംഗാളിൻ്റെ വികസനത്തിനുള്ള കേന്ദ്ര സര്‍ക്കാരിൻ്റെ പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു. സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതോടൊപ്പം സമഗ്ര വികസനവും കൈവരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തോടുള്ള കൂടുതല്‍ ഇടപെടലിൻ്റെ ഭാഗമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

Culture Kerala News

തൃശൂര്‍ പൂരം വെടിക്കെട്ട് ഒഴിവാക്കി

മുണ്ടത്തിക്കോട് പടക്ക നിര്‍മ്മാണശാലയിലുണ്ടായ അപകടത്തെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് ഒഴിവാക്കി. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായ ആഘോഷം മാത്രമായി ചെയ്യാനാണ് തീരുമാനം. ചെറിയ രീതിയില്‍ മാത്രമാക്കി കുടമാറ്റവും നടത്തും. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കാമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് അറിയിച്ചിരുന്നെങ്കിലും പിന്നീട് നടന്ന ഉന്നതതല യോഗത്തിലാണ് പൂരത്തിന് വെടിക്കെട്ട് വേണ്ട എന്ന ധാരണയിലേക്ക് എത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ദുരന്തബാധിതരേയും കുടുംബാംഗങ്ങളേയും മറക്കാന്‍ കഴിയില്ലെന്ന് Read More…

Culture India News

ചാര്‍ധാം യാത്രയ്ക്ക് തുടക്കമായി, ആശംസകൾ നേർന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥ് ധാമിൻ്റെ വാതില്‍ തുറന്നതോടെ ഈ വര്‍ഷത്തെ ചാർധാം യാത്രയ്ക്ക് തുടക്കമായി. ഉത്തരാഖണ്ഡിലെ ദേവഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കേദാർനാഥ് തുറന്നതിനെ തുടര്‍ന്നാണ് യാത്ര ഔദ്യോഗികമായി ആരംഭിച്ചത്. ഈ അവസരത്തില്‍, യാത്രയ്ക്കായി എത്തുന്ന ഭക്തര്‍ക്കായി പ്രധാനമന്ത്രി ഒരു കത്തിലൂടെ തൻ്റെ ആശംസകളും പ്രാര്‍ത്ഥനകളും നേർന്നു. ഭക്തരുടെ സുരക്ഷയും ക്ഷേമവും ആശംസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. യാത്രയുടെ ആത്മീയ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കേദാര്‍നാഥിലേക്കും ചാര്‍ധാം ക്ഷേത്രങ്ങളിലേക്കുമുള്ള തീര്‍ത്ഥാടനം ഇന്ത്യയുടെ വിശ്വാസത്തിൻ്റെയും ഐക്യത്തിൻ്റെയും സമ്പന്നമായ പാരമ്പര്യത്തിൻ്റെയും പ്രതിഫലനമാണെന്ന് പറഞ്ഞു. Read More…

Culture Health Kerala News

പുന്നത്തൂർ കോട്ട സന്ദർശിച്ച് വൻതാരയിലെ ഉന്നതതല സംഘം

ഗുരുവായൂർ ദേവസ്വം ആനകളുടെയും ഗോക്കളുടെയും സംരക്ഷണത്തിനും രോഗ പരിചരണത്തിനും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ നവീന മൃഗാശുപത്രി സ്ഥാപിക്കാൻ സാധ്യതയേറി. ഗുരുവായൂരിൽ സൂപ്പർ സ്പെഷ്യാലിറ്റി മൃഗാശുപത്രി സ്ഥാപിക്കുന്നതിൻ്റെ സാധുത പരിശോധിക്കാൻ ജാംനഗറിലെ റിലയൻസ് വൻ താര വന്യ ജീവി സംരക്ഷണ കേന്ദ്രത്തിലെ ഉന്നതതല സംഘം ഗുരുവായൂരിലെത്തി ദേവസ്വം ആനത്താവളം സന്ദർശിച്ചു. റിലയൻസ് ന്യൂ എനർജി ലിമിറ്റഡ് ചെയർമാൻ അനന്ത് അംബാനിയുടെ ഗുരുവായൂർ സന്ദർശനത്തിൻ്റെയും ദേവസ്വം അധികൃതരുമായുള്ള ചർച്ചയുടെയും തുടർച്ചയാണ് വൻതാരയിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘത്തിൻ്റെ സന്ദർശനം. പുന്നത്തൂർ ആന സംരക്ഷണ Read More…

Culture Kerala News

ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം ഊരമന രാജേന്ദ്ര മാരാർക്ക് സമ്മാനിച്ചു

വൈശാഖ മാസ പുണ്യവുമായി ഗുരുവായൂർ ദേവസ്വം നടത്തിയ അഞ്ചാമത് അഷ്ടപദി സംഗീതോത്സവം ഭക്തി സാന്ദ്രമായി. രാവിലെ 6 മുതൽ വൈകിട്ട് 7 വരെ നടന്ന അഷ്ടപദിയർച്ചനയിൽ നൂറിലേറെ കലാകാരൻമാർ പങ്കെടുത്തു.ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ടഗീതമായ അഷ്ടപദിയുടെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി ദേവസ്വം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം മുതിർന്ന അഷ്ടപദി കലാകാരൻ ഊരമന രാജേന്ദ്ര മാരാർക്ക്, സംഗീത കലാചര്യ പദ്മശ്രീ ഡോ. കെ. ഓമനക്കുട്ടി സമ്മാനിച്ചു. ഇന്നലെ വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ചായിരുന്നു പുരസ്കാരം നൽകിയത്. Read More…

Culture Kerala News

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തിന് തുടക്കമായി

ഗുരുവായൂർ ക്ഷേത്രത്തിൽ വൈശാഖ മാസ പുണ്യകാലത്തിന് ഭക്തി നിറവിൽ തുടക്കം. ഗുരുവായൂർ ദേവസ്വം അഞ്ചാമത് അഷ്ടപദി സംഗീതോത്സവം ഇന്ന് രാവിലെ തുടങ്ങി. രാവിലെ 6 മണിയോടെ ദേവസ്വം ചെയർമാൻ സംഗീത മണ്ഡപത്തിൽ എ.വി.ഗോപിനാഥ് ഭദ്രദീപം തെളിയിച്ചു. നൂറോളം കലാകാരൻമാർ അഷ്ടപദിയർച്ചന നടത്തി.