ന്യൂഡൽഹി: വിനായക ചതുർത്ഥി ആഘോഷിക്കുന്ന ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. എല്ലാവരുടെയും പരിശ്രമങ്ങൾ വിജയിക്കട്ടെയെന്നും രാജ്യം തുടർച്ചയായി പുരോഗതി കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തടസ്സങ്ങൾ നീക്കുന്ന ഗണപതിയെ ആരാധിക്കുന്ന ഈ പുണ്യദിനം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജവും ഉത്സാഹവും നിറയ്ക്കട്ടെയെന്ന് സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. “ഗണപതി ബപ്പാ മോറിയ” എന്ന് കുറിച്ചുകൊണ്ടാണ് മോദി ആശംസകൾ നേർന്നത്.
Culture
വിനായക ചതുർത്ഥി ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു
ന്യൂഡൽഹി: വിനായക ചതുർത്ഥിയുടെ തലേന്ന് രാജ്യത്തെ ജനങ്ങൾക്കും വിദേശത്തുള്ള ഇന്ത്യക്കാർക്കും രാഷ്ട്രപതി ദ്രൗപദി മുർമു ആശംസകൾ നേർന്നു. ജ്ഞാനം, സമൃദ്ധി, ശുഭാരംഭങ്ങൾ എന്നിവയുടെ പ്രതീകമാണ് ഭഗവാൻ വിഘ്നേശ്വരനെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. വിനായക ചതുർത്ഥി ജീവിതത്തിൽ ഊർജവും അറിവും ശുഭപ്രതീക്ഷയും പകരുന്നതായും പുരോഗതിയുടെ പാതയിൽ പുതിയ തീരുമാനങ്ങളുമായി മുന്നേറാൻ പ്രചോദനം നൽകുന്നതായും അവർ വ്യക്തമാക്കി. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും നല്ല ആരോഗ്യവും സമൃദ്ധിയും ഭഗവാൻ വിഘ്നേശ്വരൻ കൊണ്ടുവരട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. രാജ്യനിർമാണത്തിൽ തങ്ങളുടേതായ സംഭാവന നൽകാൻ Read More…
പരമ്പരാഗത വൈദ്യശാസ്ത്ര സഹകരണത്തിന് വിദഗ്ധ സമിതി രൂപീകരണത്തെ സ്വാഗതം ചെയ്ത് ബ്രിക്സ് പ്രഖ്യാപനം
ന്യൂഡൽഹി: പരമ്പരാഗത, പൂരക, സംയോജിത വൈദ്യശാസ്ത്ര മേഖലയിൽ (TCIM) അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശത്തെ 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ അംഗീകരിച്ചു. ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും സാർവത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിലും പരമ്പരാഗത വൈദ്യശാസ്ത്രത്തിൻ്റെ പ്രാധാന്യം വർധിച്ചുവരുന്നതായി ആയുഷ് മന്ത്രാലയം വ്യക്തമാക്കി. ബ്രിക്സ് ഹെൽത്ത് ട്രാക്കിന് കീഴിൽ ടിസിഐഎം സംബന്ധിച്ച വിദഗ്ധ പ്രവർത്തക സമിതി രൂപീകരിക്കാനുള്ള നിർദേശത്തിനാണ് പ്രഖ്യാപനത്തിൽ പിന്തുണ ലഭിച്ചത്. അംഗരാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയം, സഹകരണം, അറിവ് കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വേദിയായി സമിതി പ്രവർത്തിക്കുമെന്ന് മന്ത്രാലയം Read More…
ഗുരുവായൂരിൽ റെക്കാർഡ് വിവാഹങ്ങൾ; ഒറ്റ ദിവസം നടന്നത് 420 കല്യാണങ്ങൾ
ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത് 420 വിവാഹങ്ങൾ. പുലർച്ചെ നാലു മണിയോടെ തുടങ്ങിയ വിവാഹങ്ങൾ പന്ത്രണ്ടരയോടെ പൂർത്തിയായി. റെക്കാർഡ് വിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ച ക്ഷേത്രസന്നിധിയിൽ ഭക്തരുടെ ദർശനവും സുഗമമായി നടന്നു. കഴിഞ്ഞ ആഗസ്റ്റ് 23 ന് നടന്ന 416 വിവാഹങ്ങളുടെ റെക്കാർഡ് ഇതോടെ പുതിയ ചരിത്രത്തിന് വഴിമാറി. ഉഷ പൂജയ്ക്കും പന്തീരടി പൂജയ്ക്കും ക്ഷേത്രനട അടച്ച സമയത്തൊഴികെ ബാക്കി നേരമെല്ലാം വിവാഹങ്ങൾ തുടർച്ചയായി നടന്നു. ഇന്ന് 21സ്പോട്ട് ബുക്കിങ്ങ് ഉൾപ്പെടെ 443 വിവാഹങ്ങളാണ് Read More…
ഗുരുവായൂരിൽ ഇന്ന് കല്യാണപ്പൂരം
443 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂരിൽ വിവാഹങ്ങൾ സുഗമമായി പുരോഗമിക്കുന്നു. നാലു മണിയോടെ വിവാഹങ്ങൾ തുടങ്ങി. ആദ്യ രണ്ടര മണിക്കൂറിൽ തന്നെ 150 വിവാഹങ്ങളാണ് നടന്നത്.ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണ സമിതി അംഗം എം.യു. ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ ഭക്തർക്ക് സേവനമേകി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. എ.സി.പി സുരേന്ദ്രൻ മങ്ങാട്ടിൻ്റെ നേതൃത്വത്തിൽ പോലീസും ഭക്തർക്ക് കരുതലേകുന്നു.
ഗുരുവായൂരിൽ നാളെ ശീട്ടാക്കിയത് 437 വിവാഹങ്ങൾ: ദർശനത്തിനും കല്യാണ ചടങ്ങിനും ക്രമീകരണങ്ങളായി
ചിങ്ങമാസത്തിലെ അവസാന ഞായറാഴ്‌ചയായ നാളെ ( സെപ്റ്റംബർ 13 ) ന് ഗുരുവായൂരിൽ ശീട്ടാക്കിയത് 437 വിവാഹങ്ങൾ. സ്പോട്ട് ബുക്കിങ്ങ് കൂടി ഉള്ളതിനാൽ ഇനിയും വിവാഹങ്ങൾ കൂടാനാണ് സാധ്യത. ഈ സാഹചര്യത്തിൽ ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഭക്തരുടെ സഹായവും സഹകരണവും ഉണ്ടാകണമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി ഗോപിനാഥ്, അഡ്‌മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവർ അഭ്യർത്ഥിച്ചു. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങൾ Read More…
ആന്ധ്രാ ഉപമുഖ്യമന്ത്രി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ. പവൻകല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു പുലർച്ചെയായിരുന്നു അദ്ദേഹത്തിൻ്റെ ക്ഷേത്ര ദർശനം. ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഉപമുഖ്യമന്ത്രിയെയും സംഘത്തെയും ക്ഷേത്രത്തിലേക്ക് ആനയിച്ചു. നാലമ്പലത്തിലെത്തി ശ്രീഗുരുവായൂരപ്പനെ അദ്ദേഹം തൊഴുത് പ്രാർത്ഥിച്ചു. ശ്രീ ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ അദ്ദേഹം ഏറ്റുവാങ്ങി.മുൻ തൃശൂർ ജില്ലാ കളക്ടറും ഉപമുഖ്യമന്ത്രി പവൻകല്യാണിൻ്റെ ഓഫീസർ ഓൺ ഡ്യൂട്ടിയുമായ വി.ആർ.കൃഷ്ണ തേജയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
സ്വാമി വിവേകാനന്ദൻ്റെ ചിക്കാഗോ പ്രസംഗം അനുസ്മരിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: 1893 സെപ്റ്റംബർ 11ന് ചിക്കാഗോയിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവേകാനന്ദൻ്റെ പ്രസംഗം ഇന്ത്യയുടെ സാംസ്കാരിക-നാഗരിക പൈതൃകത്തിൻ്റെ മഹത്വം ലോകത്തിന് പരിചയപ്പെടുത്തിയെന്ന് മോദി പറഞ്ഞു. അദ്ദേഹത്തിൻ്റെ പ്രചോദനാത്മക വാക്കുകൾ ഇന്നും ലോകമെമ്പാടും പ്രതിധ്വനിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമമായ എക്സിൽ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.
ഇറ്റാനഗറിലെ ന്യേദാർ നംലോ സന്ദർശിച്ച് ഉപരാഷ്ട്രപതി
ഇറ്റാനഗർ: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ബുധനാഴ്ച ഇറ്റാനഗറിലെ ന്യേദാർ നംലോ സന്ദർശിച്ചു. അരുണാചൽ പ്രദേശിലെ തദ്ദേശീയ സമൂഹങ്ങളുടെ ആരാധനാകേന്ദ്രവും പ്രധാനപ്പെട്ട സാമൂഹിക കൂട്ടായ്മാ കേന്ദ്രവുമാണ് ന്യേദാർ നംലോ. നിഷി സമൂഹം ഉൾപ്പെടെയുള്ള അരുണാചൽ പ്രദേശിലെ വിവിധ തദ്ദേശീയ വിഭാഗങ്ങൾ പിന്തുടരുന്ന ഡോണി-പോളോ വിശ്വാസവുമായി ന്യേദാർ നംലോയ്ക്ക് ആത്മീയവും സാംസ്കാരികവുമായ ബന്ധമുണ്ട്. സന്ദർശനത്തിനിടെ പരമ്പരാഗത ആരാധനാകേന്ദ്രത്തിലെ പ്രവർത്തനങ്ങൾ ഉപരാഷ്ട്രപതി വീക്ഷിച്ചു. സംസ്ഥാനത്തിന്റെ തദ്ദേശീയ പാരമ്പര്യങ്ങളും സംസ്കാരവും ആത്മീയ പൈതൃകവും സംരക്ഷിക്കുന്നതിൽ ന്യേദാർ നംലോ വഹിക്കുന്ന പ്രധാന പങ്കിനെയും അദ്ദേഹം Read More…
ഡിജിറ്റൽ, എ.ഐ. സാക്ഷരതയ്ക്ക് പ്രാധാന്യം നൽകുമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ
സംസ്ഥാനത്ത് ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സാക്ഷരതയ്ക്ക് പ്രാധാന്യം നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര സാക്ഷരതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഓൺലൈനായി മാറിയ പുതിയ സാഹചര്യത്തിൽ കമ്പ്യൂട്ടർ സാക്ഷരത അനിവാര്യമാണ്. ഇതിന്റെ ഭാഗമായി പൊതുസമൂഹത്തിൽ ഡിജിറ്റൽ, എ.ഐ. സാക്ഷരത വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സാക്ഷരതാ മിഷൻ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. തൊണ്ണൂറുകളുടെ തുടക്കത്തിൽ സമ്പൂർണ Read More…








