പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയും അനാസ്ഥയും അവസാനിപ്പിക്കണം,
വികസിത കേരളത്തിനായി ആധുനിക ജനസൗഹൃദ സേനയായി കേരള പോലീസിനെ നവീകരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. കേരള പൊലീസ് എത്രമാത്രം ക്രിമിനൽവൽക്കരിക്കപ്പെട്ടു എന്നതിന്റെ തെളിവാണ് സമീപകാലത്ത് പുറത്തു വന്ന പൊലീസ് ക്രൂരതകളുടെ വാർത്തകൾ. ഇതിന്റെ ഫലമായി വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെന്ന പോലെ ക്രമസമാധാനപാലനത്തിലും പൊലീസിലുമുള്ള ജനങ്ങളുടെ വിശ്വാസവും നഷ്ടപ്പെട്ടിരിക്കുകയാണ്.
ക്രമസമാധാനം മെച്ചപ്പെടുകയും, പോലീസ് എല്ലാവർക്കും തുല്യ സംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്യുമ്പോൾ മാത്രമെ യഥാർത്ഥ വളർച്ചയും പുരോഗതിയും സാധ്യമാകൂ. എന്ന് ശ്രീമതി ശോഭാ സുരേന്ദ്രൻ പറഞ്ഞു കേരള പോലീസ് മാറിയേ തീരൂ, അതിന് കേരളത്തിന്റെ രാഷ്ട്രീയത്തിലും മാറ്റമുണ്ടാകണം. അത് ബിജെപിയിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് ശോഭാസുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ പൊലീസിൽ ജനങ്ങൾക്കുള്ള വിശ്വാസം ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് കൂപ്പുകുത്തിയിരിക്കുന്നു. എന്ന് ജസ്റ്റിൻ ജേക്കബ് പറഞ്ഞു നീതിയുടെയും സുരക്ഷയുടെയും ഇടങ്ങളാകേണ്ട പൊലീസ് സ്റ്റേഷനുകളെ സമീപിക്കാൻ ജനങ്ങൾ ഭയപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്എ ന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മേഖല ജനറൽ സെക്രട്ടറിമാരായ സേവ്യൻ പള്ളൻ, രവികുമാർ ഉപ്പത്ത്, സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ ഐനീക്കുന്നത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി കെ ബാബു , അഡ്വ. കെ ആർ ഹരി, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ ഡോ. വി ആതിര, സുധിഷ് മേനോത്ത് പറമ്പിൽ, സൗമ്യ സലേഷ് എന്നിവർ പ്രസംഗിച്ചു ജില്ല സെക്രട്ടറിമാരായ പ്രവീൺ, മുരളി കൊളങ്ങട്, യുവമോർച്ച ജില്ലാ പ്രസിഡന്റ് മനു പള്ളത്തു, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ശീതൾ രാജ, മണ്ഡലം പ്രസിഡണ്ട് മാരായ വിബിൻ ഐനീക്കുന്നത് , അശ്വിൻ വാര്യർ എന്നിവർ നേതൃത്വം നൽകി.





