Kerala News

കൊട്ടേക്കാട് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച്അംഗപരിമിതരായ കുട്ടികൾക്ക് ചികിത്സാ സഹായം

തൃശ്ശൂർ:കൊട്ടേക്കാട് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം മാമ്മുണ്ണി തണ്ടാൻറെ കളരി പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് എസ് എം(ശക്തൻ മാമ്മുണ്ണി) ട്രസ്റ്റുമായി സഹകരിച്ച് കുറ്റൂർ സ്വാശ്രയ സ്കൂളിലെ അംഗപരിമിതരായ വിദ്യാർത്ഥികൾക്ക് ചികിത്സാ സഹായവും ആദരവും സംഘടിപ്പിക്കുന്നു. നാളെ (23 ഡിസംബർ 2025)വൈകീട്ട് 7.30 ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ 15 വിദ്യാർത്ഥികൾക്കാണ് ചികിത്സാ സഹായം വിതരണം ചെയ്യുക. കോലഴി പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്ത ജനപ്രതിനിധികളെ ആദരിക്കുന്ന പരിപാടിയും ഇതോടൊപ്പം നടക്കും.

സാമൂഹിക ഉത്തരവാദിത്തത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ക്ഷേത്രോത്സവത്തിൻറെ ആത്മീയതയ്ക്കൊപ്പം സമൂഹത്തിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കരുതലും പിന്തുണയും നൽകുകയാണ് ഈ പരിപാടിയിലൂടെ ക്ഷേത്രംഭാരവാഹികളും എസ്എം ട്രസ്റ്റും ലക്ഷ്യം വെക്കുന്നത്.

പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നാളെ മുതൽ ഡിസംബർ 26 വരെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 24 ന് വൈകീട്ട് പ്രദേശത്തെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. ഡിസംബർ 25 പത്താമുദയത്തോടനുബന്ധിച്ച് മുന്ന് ആനകളോടുകൂടിയ എഴുന്നള്ളിപ്പും കാളവേല, പാണ്ടി പഞ്ചാരിമേളം, കാളവേല, തെയ്യം എഴുന്നള്ളിപ്പ്, പന്തലാട്ടം എന്നിവ നടക്കും. ഡിസംബർ 26 ന് പുലർച്ചെ കൂട്ടിയെഴുന്നള്ളിപ്പും അന്നദാനവും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *