Kerala News

ബിജെപി ദേശീയ കൗൺസിൽ അംഗം പി സി മോഹനൻ മാസ്റ്റർ അന്തരിച്ചു

ബിജെപി ദേശീയ കൗൺസിൽ അംഗം പി സി മോഹനൻ മാസ്റ്റർ (76 )ഇന്നു രാവിലെ അന്തരിച്ചു. കർഷക മോർച്ച ദേശീയ സെക്രട്ടറി, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി, കോഫി ബോർഡ് വൈസ് ചെയർമാൻ, ബത്തേരി സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ച അദ്ദേഹം ബിജെപിയുടെ ആദ്യത്തെ വയനാട് ജില്ല പ്രസിഡന്റ് ആയിരുന്നു.സംസ്കാര ചടങ്ങുകൾ നാളെ 11 മണിക്ക് ബത്തേരി കോളിയാടിയിലുള്ള വസതിയിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: സത്യവതി, മക്കൾ: ദീപ,ധന്യ, മരുമക്കൾ : അനിൽ, ശ്രീജിത്ത്,

Leave a Reply

Your email address will not be published. Required fields are marked *