Kerala News

സ്പോർട്‌സ് സ്‌കൂൾ & സ്പോർട്‌സ് അക്കാദമി സെലക്ഷൻ 2026 – 27

സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെയും കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലിന്റെയും കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്പോർട്‌സ് സ്കൂകൂളുകൾ, സ്പോർട്‌സ് ഡിവിഷനുകൾ, ജില്ലാ സ്പോർട്‌സ് അക്കാദമികൾ, സ്‌കൂൾ സ്പോർട്‌സ് അക്കാദമികൾ എന്നിവിടങ്ങളിലേക്ക് 2026-27 അധ്യയന വർഷത്തെ അഡ്‌മിഷനുള്ള പ്രാഥമിക സെലക്ഷൻ 2026 ഫെബ്രുവരി 4-ാം തിയ്യതി രാവിലെ 8.00 മണിക്ക് കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ:ഫിസിക്കൽ എഡ്യൂക്കേഷൻ ഗ്രൗണ്ടിൽവെച്ച് നടക്കുന്നതാണ്. (അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്‌കറ്റ്ബോൾ, ബോക്സിംഗ്, ക്രിക്കറ്റ്(W), സൈക്ലിംഗ്, ഫെൻസിംഗ്, ഹോക്കി, ജൂഡോ, നെറ്റ്ബോൾ, സ്വിമ്മിംഗ്, തൈക്കോണ്ടോ, റസലിംഗ്). എന്നി കായിക ഇന്നങ്ങളിലാണ് സെലക്ഷൻ ട്രയൽസ് നടത്തുന്നത്.

6,7,8,11 ക്ലാസ്സിലേക്ക് കോമൺ സെലക്ഷനും 9,10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രിക്കായി സംസ്ഥാനതല മെഡൽ നേടിയവർക്കും സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ രാവിലെ 8.30 മണിക്ക് സ്പോർട്‌സ് കിറ്റ് (5,6,7 ക്ലാസ്സിൽ പഠിക്കുന്നു എന്ന് ഹെഡ്‌മാസ്റ്റർ/പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തുന്നത്), യോഗ്യത സർട്ടിഫിക്കറ്റ്, സ്പോർട്‌സ് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, 3 പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് (ഒറിജിനൽ, ഫോട്ടോകോപ്പി) എന്നിവയുമായി ഗവ: ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഗ്രൗണ്ടിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഓഫീസുമായി (8078182593, 9961775522) ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *