India News Politics

വനിതാ സംവരണ വിഷയം: യു.പി. നിയമസഭയിൽ ബിജെപി–എൻഡിഎയും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടൽ

വനിതാ ശാക്തീകരണത്തെ കുറിച്ചുള്ള പ്രത്യേക ഏകദിന സമ്മേളനത്തിനിടെ ഉത്തർപ്രദേശ് നിയമസഭയിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും പ്രതിപക്ഷവും തമ്മിൽ കടുത്ത വാദപ്രതിവാദം അരങ്ങേറി.

ലോക്‌സഭയിൽ പാസാകാതെ പോയ വനിതാ സംവരണ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിലാണ് ചർച്ച നടന്നത്. സമാജ്വാദ് പാർട്ടി, ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് എന്നിവ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വനിത സംവരണത്തെ എതിർക്കുന്നുവെന്ന് എൻഡിഎ ആരോപിച്ചു.

വനിതാ സംവരണത്തെ തങ്ങൾ പിന്തുണക്കുന്നുണ്ടെന്നും എന്നാൽ കേന്ദ്ര സർക്കാരിൻ്റെ ഉദ്ദേശ്യവും സമീപനവും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും മറുപടിയായി കോൺഗ്രസും സമാജ് വാദി പാർട്ടിയും പറഞ്ഞു.

വനിതാ സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഭിന്നതകൾ സമ്മേളനത്തിൽ ശക്തമായി പ്രകടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *