Kerala News Politics

കുറുപ്പം റോഡിലെ അശാസ്ത്രീയ കാന നിർമാണത്തിനെതിരെ റീത്ത് വെച്ച് ബിജെപി പ്രതിഷേധം

തൃശ്ശൂർ: നഗരത്തിലെ ഏറ്റവും തിരക്കേറിയ കുറുപ്പം റോഡിൽ നടപ്പിലാക്കുന്ന അശാസ്ത്രീയ കാന നിർമാണത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു.

കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി കോടിക്കണക്കിന് രൂപയുടെ വികസനമെന്ന പേരിൽ ആറുമാസത്തിലേറെ കുറുപ്പം റോഡും കൂർക്കഞ്ചേരി റോഡും അടച്ചിട്ട് നടത്തിയ പ്രവർത്തനങ്ങൾക്കെതിരെ അന്നുതന്നെ ബിജെപി കൗൺസിലർമാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ ആ പ്രതിഷേധം അവഗണിച്ചുകൊണ്ട് നിലവിലെ യുഡിഎഫ് ഭരണസമിതിയും ഏകദേശം രണ്ട് കോടി രൂപ ചെലവഴിച്ച് കാനകൾക്ക് മുകളിൽ കോൺക്രീറ്റ് നിർമിച്ച് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വികലമായ വികസനമാണ് നടപ്പാക്കുന്നതെന്ന് ബിജെപി മണ്ഡലം പ്രസിഡന്റും തൃശ്ശൂർ കോർപ്പറേഷൻ പാർലമെന്ററി പാർട്ടി ലീഡറുമായ രഘുനാഥ് സി. മേനോൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പറഞ്ഞു.

അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളുമായി ഭരണസമിതി മുന്നോട്ടുപോകുകയാണെങ്കിൽ വ്യാപാരികൾക്കും വ്യവസായികൾക്കും പൊതുജനങ്ങൾക്കും ഒപ്പം അണിനിരന്ന് ശക്തമായ ജനകീയ സമരങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പ്രതിഷേധ യോഗത്തിൽ ബിജെപി കൗൺസിലർമാരായ പൂർണിമ സുരേഷ്, വിൻഷി അരുൺ, മണ്ഡലം പ്രസിഡന്റ് വിപിൻകുമാർ എന്നിവർ സംസാരിച്ചു.യോഗത്തിൽ കൗൺസിലർമാരായ അഡ്വ. രേഷ്മ എം. മേനോൻ, പത്മിനി ഷാജി, മുംതാസ് ജിഞ്ചു, വിനോദ് കൃഷ്ണ, കൃഷ്ണ മോഹൻ എന്നിവരും ബിജെപി നേതാക്കളായ നിമേഷ്, പ്രിയ അനിൽ, ടോണി ചാക്കോള, നിജി കെ.ജി., മുരളി കോളങ്ങാട്ട്, അമൃത ശ്രീജിത്ത്, ഭാഗീരഥി ചന്ദ്രൻ, ജ്യോതി മധു, സുജിത് പണ്ടാരിക്കൽ, നിജിഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *