ആര്‍എസ്എസ് പ്രചാരകനും കേസരി മുന്‍ മുഖ്യപത്രാധിപരും ആയിരുന്ന എം. സാര്‍ എന്ന എം. എ കൃഷ്ണന്റെ നിര്യാണത്തിൽ ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ അനുശോചിച്ചു. തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം, എന്നീ സംഘടനകളുടെ സ്ഥാപകനും വഴികാട്ടിയുമായിരുന്ന അദ്ദേഹം പതിറ്റാണ്ടുകളായി നടത്തിയ പ്രവർത്തനങ്ങൾ നാടിനും സമാജത്തിനും പുതിയ വെളിച്ചം പകർന്നു.
ബാലഗോകുലം ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾ ഇന്ന് കേരളം മുഴുവൻ ഏറ്റെടുക്കുമ്പോൾ അതിന്റെ പിന്നിലെ ആശയപ്രേരണ എംഎ സാർ ആയിരുന്നു.
അമൃതഭാരതി, ബാലസംസ്‌കാരകേന്ദ്രം, ബാലസാഹിതീ പ്രകാശന്‍, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, ബാലാവകാശ സംരക്ഷണ പ്രസ്ഥാനമായ സൗരക്ഷിക എന്നീ മുന്നേറ്റങ്ങള്‍ വിഭാവനം ചെയ്തതും അദ്ദേഹമാണ്. ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ്, പ്രചാര്‍ പ്രമുഖ്, എന്നീ ചുമതലകളും ദീര്‍ഘകാലം വഹിച്ചു.
1964 ല്‍ കേസരി പത്രാധിപരായി കോഴിക്കോട്ടെത്തിയ എംഎ സാർ മാധ്യമപ്രവർത്തനരംഗത്തും തന്റേതായ കയ്യൊപ്പ് പതിപ്പിച്ചു.
അദ്ദേഹത്തിന്റെ വിയോഗം ദേശീയപ്രസ്ഥാനങ്ങൾക്കും നാടിനും തീർത്താൽ തീരാത്ത നഷ്ടമാണ്.




