India Law News Politics

അർഹരായ ആരും വോട്ടർപട്ടികയിൽ നിന്ന് പുറത്താകരുത്; ബിഹാറിൽ പ്രത്യേക ക്യാമ്പുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

പട്ന: അർഹരായ ഒരു വോട്ടർ പോലും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാകാതിരിക്കാൻ ബിഹാറിൽ പ്രത്യേക ക്യാമ്പുകളും ബോധവത്കരണ പ്രവർത്തനങ്ങളും ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷൻ്റെ നിർദേശപ്രകാരം സംസ്ഥാനത്തെ 38 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ (DEO) നേതൃത്വത്തിലാണ് നടപടി.

സംസ്ഥാനത്തെ 90,712 പോളിങ് ബൂത്തുകളിലാണ് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. അർഹരായ വോട്ടർമാരെ കണ്ടെത്തി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനും പട്ടികയിൽ നിന്ന് വിട്ടുപോയവരുടെ പരാതികൾ പരിഹരിക്കുന്നതിനുമാണ് ക്യാമ്പുകൾ ലക്ഷ്യമിടുന്നത്.

വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികളുള്ളവർക്ക് ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമീപിക്കാമെന്ന് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്തെ 90,712 ബൂത്ത് ലെവൽ ഓഫീസർമാരെയും (BLO), 2,976 അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെയും (AERO), 243 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെയും (ERO), 38 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരെയും പരാതികൾ അറിയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *