Health India International Kerala Medical News Politics

എണ്ണകളും എണ്ണതേപ്പും കുളിയും

ഡോ. കെ.എസ് രജിതൻ

പല രോഗങ്ങളും ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം ശരിയായി എണ്ണ തേച്ച് കുളിക്കാത്തതാണ്. മദ്ധ്യവയസ്സ് കഴിഞ്ഞവരിൽ സ്വാഭാവികമായും സ്നേഹ ഗ്രന്ഥികളുടെ (പവർത്തനം കുറയും. ചെറുചക്കാരിൽ ഓടിനടക്കുന്നതിനാൽ ത്വക്കിനും ക്ഷതം സംഭവിക്കുന്നു. മയോപ്പിയ, കണ്ണിൽ ചുവപ്പ്, തലവേദന, കണ്ണിൽ നിന്നും വെള്ളം വരിക, ശരീരത്തിന് ചൊറിച്ചിൽ, അകാലനര, താരൻ, നാഡീ വൈകല്യങ്ങൾ, ത്വക്ക് രോഗങ്ങൾ, സന്ധികളിലെ വേദനകൾ, ശരീരത്തിലെ ചുളിവ്, മൊരി, മുഖക്കുരു തുടങ്ങിയ ഇപ്പോൾ സാധാരണ കണ്ട് വരുന്ന രോഗങ്ങൾക്കെല്ലാം ഒരു കാരണം എണ്ണ തേച്ച് കുളിക്കാത്തതാണ്. ഇപ്പോഴത്തെ ജീവിത സാഹചരങ്ങൾ മൂലമുള്ള മാനസിക സംഘർഷങ്ങൾക്കും ഉറക്കക്കുറവിനും എണ്ണ തേച്ച്-കുളിക്കുന്നത് ഒരു പരിധി വരെ സഹായകമാണ്.

എണ്ണ തേച്ച് കുളിക്കുന്നത് കൊണ്ട് എണ്ണയുടെ വീര്യവും വളരെ ചെറിയ തോതിൽ എണ്ണ തന്നെയും ശരീരത്തിനുള്ളിലേക്ക് ഇറങ്ങിചെന്ന് ആരോഗ്യം ഉണ്ടാക്കുന്നു എന്നാണ് ആയുർവേദത്തിൽ പറയുന്നുത്.

ഒരു വൃക്ഷത്തിൻ്റെ കടക്കൽ വെള്ളമൊഴിച്ചാൽ തളിരുകൾ എങ്ങനെ വർധിക്കുന്നുവോ അത് പോലെയാണ് എണ്ണ തേയ്ക്കുന്നത് കൊണ്ടുള്ള ഗുണം.

എണ്ണ തേയ്ക്കുന്നതിനെക്കുറിച്ച് ആയുർവേദ (ഗ്രന്ഥമായ ഭാവപ്രകാശത്തിൽ പറയുന്നത് –

അഭ്യംഗം കാരയേന്നിത്യം സർവേഷ്യം ഗേഷ പുഷ്ടീദം

ശിര ശ്രവണ പാദേഷു തം വിശേഷേണ ശീലയേൽ

ദിവസവും എണ്ണ തേക്കുന്നത് കൊണ്ട് ദേഹത്തിന് ബലം ഉണ്ടാകുന്നു. തലയിലും ചെവികളിലും പാദങ്ങൾക്കടിയിലും പ്രത്യേകമായി എണ്ണ തേക്കണം.

എണ്ണകൾ ഒറ്റക്കായും യോജിപ്പിച്ചും വിവിധ ഔഷധങ്ങൾ ചേർത്തി പാകപ്പെടുത്തിയുമാണ് തേയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്. ആരോഗ്യ സ്ഥിതിയ്ക്കും രോഗാവസ്ഥയ്ക്കും ശരീരപ്രകൃതിയ്‌ക്കും അനുസരിച്ച് എണ്ണകളിൽ വ്യത്യാസങ്ങൾ വരുത്തേണ്ടതാണ്. ഉദാഹരണത്തിന് വാത പ്രകൃതിയിലും വാതരോഗങ്ങളിലും രാഡ് നാദി ബലാഗുളൂച്യാദി, ശുദ്ധബല, കാർപ്പ സസ്ഥ്യാദി, ക്ഷീരബല എന്നീ എണ്ണകളും, പൈത്തിക രോഗങ്ങളിലും പിത്ത പ്രകൃതിയിലും തേകരാജാദി, കഞ്ഞുണ്ണ്യാദി, ഭ്യംഗാമലകാദി മുതലായ എണ്ണകളും, കഫരോഗങ്ങളിലും കഫ പ്രകൃതികാർക്കും ത്രിഫലാദി, ബലാഗുളുച്യാദി, അസന വില്വാദി എന്നീ എണ്ണകളും ഉപയോഗിക്കാവുന്നതാണ്.

ഓരോ രോഗത്തിലും രോഗ ശമനാർത്ഥം യുക്തമായ എണ്ണ നിർദേശിച്ചിട്ടുണ്ടെങ്കിൽ പറഞ്ഞ പേകാരമുള്ള എണ്ണ തന്നെ ഉപയോഗിക്കേണ്ടതാണ്. ഒറ്റക്കായി ഉപയോഗിക്കുന്ന എണ്ണകളിൽ പ്രധാനപ്പെട്ടവ എള്ളെണ്ണ, വെളിച്ചെണ്ണ, കടുകെണ്ണ, ആവണക്കെണ്ണ, വേപ്പെണ്ണ, താന്നിയെണ്ണ, ഉണ്ടെണ്ണ, ഓടലെണ്ണ, മുരിങ്ങയെണ്ണ, ചന്ദന തൈലം, ദേവതാര ശൈലം, പൂവത്തെണ്ണ, മരോട്ടിയെണ്ണ എന്നിവയാണ് .

എണ്ണ വിത്ത് പോലെയാണ്. ഏതേത് വിത്തുകളിൽ നിന്നെടുക്കുന്നുവോ അതത് വിത്തുകളുടെ ഗുണങ്ങളായിരിക്കും ആ എണ്ണകൾക്ക് ഉണ്ടാവുക. രോഗങ്ങൾ ഒന്നും തന്നെ ഇല്ലാത്തവർ ആരോഗ്യം നിലനിർത്തുന്നതിനായി ശരീരത്തിൽ പുരട്ടുന്നതിനായി വെളിച്ചെണ്ണയും എള്ളെണ്ണയും ഉപയോഗിക്കാം. ഇതിനുള്ള പ്രധാന കാരണം ത്വക്കിന് ഗുണകരം എന്നുള്ളതാണ്. കൂടാതെ എള്ളണ്ണയും വെളിച്ചെണ്ണയും ശരീരത്തിൽ വേഗത്തിൽ വ്യാപിക്കുകയും ചെയ്യുന്നു. എണ്ണ തേയ്‌ക്കുന്നതിനെക്കുറിച്ച് ആയുർവേദ (ഗ്രന്ഥമായ അഷ്‌ടാംഗഹൃദയത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

അദ്യംഗമാചരേന്നിത്യം സ: ജരാശ്രമ വാതഹാ

ദൃഷ്ടി പ്രസാദ പുഷ്ട്യായു സ്വപ്ന സുത്വക്ക്വദാർഡ്യകൃത്

ശിരശ്ശ്രവണപാദേഷു തം വിശേഷേണ ശീലയേൽ

ദിവസവും എണ്ണതേച്ച് കുളിക്കണം. അതുകൊണ്ട് ശരീരത്തിനുണ്ടാകുന്ന ചുളിവ് അഥവാ ജീർണ്ണിക്കൽ മാറുന്നു. വാതരോഗങ്ങളേയും വേദനകളേയും ഇല്ലാതാക്കുന്നു. ശരീരത്തിൻ്റെ ക്ഷീണം മാറുന്നു. കണ്ണുകൾക്ക് തെളിവും ശോഭയും ഉണ്ടാക്കുന്നു. ശരിയായ ഉറക്കം ലഭിക്കുന്നു. തൊലിക്ക് തിളക്കവും മാർദ്ദവവും ഉറപ്പും ഉണ്ടാകുന്നു. തലയിലും ചെവികളിലും ഉള്ളം കാലുകളിലും പ്രത്യേകിച്ചും എണ്ണ പുരട്ടേണ്ടതാണ്. തലയിൽ എണ്ണ പുരട്ടുന്നത് തലമുടിക്ക് നല്ലതാണ്. തലയോടിനും ഇന്ദ്രിയങ്ങൾക്കും -തൃപ്തി ഉണ്ടാക്കുന്നതുമാണ്. നല്ല ഉറക്കവും ദേഹത്തിന് സുഖവും ഉണ്ടാകും. ചെവികളിൽ എണ്ണ പുരട്ടുന്നതിനാൽ താടി, കഴുത്തിലെ ഞെരമ്പുകൾ, തല, ചെവി എന്നിവയിലെ വേദനകളെ അകറ്റുന്നു. ശ്രവണശക്തി നിലനിർത്തുന്നു. കാലടികളിൽ എണ്ണ പുരടുന്നതുകൊണ്ട് കാലുകൾക്ക് ഉറപ്പും ശരിയായ ഉറക്കവും കണ്ണുകൾക്ക് തെളിച്ചവും ഉണ്ടാകുന്നു. കാലുകൾക്ക് തളർച്ച, കാൽ തരിപ്പ്, അനക്കാൻ പറ്റായ്‌ക, വലിച്ചിൽ, വിള്ളൽ എന്നിവയും ശമിക്കും. കാലുകളിലെ സിരകൾക്കും സ്‌നായുക്കൾക്കും ബലം നൽകുകയും ചെയ്യും. എണ്ണ പുരട്ടുന്നതുകൊണ്ട് തടിച്ചവർ മെലിയുകയും മെലിഞ്ഞവർ തടിക്കുകയും ചെയ്യുമെന്ന് ആയുർവേദാചാര്യന്മാർ സാധൂകരിയ്ക്കുന്നുണ്ട്.

രോഗാവസ്ഥകളിൽ രോഗത്തിനനുസരിച്ച് എണ്ണയുടെ പ്രയോഗങ്ങൾ പലവിധത്തിലാണ്. എണ്ണ ശരീരത്തത്തിൽ ധാരയായി ഒഴിയ്ക്കുന്നതിനെ സേകമെന്നും തുണിയിൽ മുക്കി ഇടുന്നതിനെ പിച്ചു എന്നും തലയ്ക്ക് ചുറ്റും പട്ടപോലെ വെച്ച് കെട്ടി നിർത്തുന്നതിനെ ശിരോവസ്തി എന്നും വായിൽ എണ്ണ നിർത്തുന്നതിനെ ഗഡൂഷമെന്നും ചെവിയിൽ ഒഴിയ്ക്കുന്നതിനെ കർണ്ണ പൂരണമെന്നും കണ്ണിൽ നിർത്തുന്നതിനെ നേത്ര തർപ്പണമെന്നും കടി -ഭാഗത്ത് നിർത്തുന്നതിനെ കടീവസ്‌തി എന്നും നെഞ്ചത്ത് കെട്ടിനിർത്തുന്നതിനെ ഉരോവസ്തി എന്നും മൂക്കിൽ ഒഴിക്കുന്നതിനെ നസ്യം എന്നും വായിലൂടെ കഴിയ്ക്കുന്നതിനെ സ്നേഹപാനം എന്നും ഗുദത്തിലൂടെ പ്രവേശിപ്പിക്കുന്നതിനെ സ്നേഹ വസ്‌തി എന്നും പറയുന്നു. ഈ ക്രിയാക്രമങ്ങളെല്ലാം തന്നെ രോഗാവസ്ഥയിലും രോഗങ്ങൾ വരാതിരിക്കാനും ചെയ്യാറുണ്ട്.

എണ്ണ തേച്ച ശേഷം കുളിക്കണം. കുളിക്കുന്നത് അഗ്‌നിദീപ്തി ഉണ്ടാക്കുന്നു. ആരോഗ്യവും ബലവും നിലനിർത്തുന്നു. പൌരുഷത്വവും ഉണ്ടാക്കും. കുളിക്കുന്നത് കൊണ്ട് ശരീരത്തിലെ ചൊറിച്ചിൽ, അഴുക്ക്. വിയർപ്പ്, ചുട്ട് പുകച്ചിൽ എന്നിവ ഇല്ലാതാക്കുന്നു. തുളർച്ചയും ദാഹവും മാറും. ദീർഘായുസ്സും ദീപന ശക്തിയും പൌരുഷത്വവും കുളിയ്ക്കുന്നതിന്റെ പ്രഭാവങ്ങളാണെന്ന് പറയാം.

നെല്ലിക്കതോട് കൊണ്ടുണ്ടാക്കിയ കഷായവെള്ളത്തിൽ ദിവസവും കുളിച്ചാൽ ജരാനരകൾ വേഗത്തിൽ ബാധിക്കില്ലെന്ന് പറയുന്നു. രാവിലെ കുളിയ്ക്കുന്നത് തന്നെയാണ് ഏറ്റവും ഉത്തമം. ചൂട് വെള്ളം കൊണ്ട് ദേഹം കുളിക്കുന്നത് ബല വർദ്ധനമാണ്. എന്നാൽ ചൂടുവെള്ളം കൊണ്ട് തലകുളിക്കുന്നത് തലമുടിയുടേയും കണ്ണുകളുടേയും ബലം കുറയ്ക്കും. രോഗളൊന്നും ഇല്ലാത്തവർ ഏതുതരം വെള്ളത്തിലാണോ കുളിച്ചുകൊണ്ടിരിക്കുന്നത് ആ വെള്ളം തന്നെ തുടരുന്നതാണ് നല്ലത്. അതായത് പച്ചവെള്ളം അഥവാ തണുത്ത വെള്ളത്തിൽ കുളിച്ച് -ശീലമായവർ പച്ചവെള്ളത്തിൽ തന്നെ കുളിയ്ക്കുക. അതുപോലെ രോഗാവസ്ഥകളിൽ വൈദ്യ നിർദേശമനുസരിച്ചുള്ള വെള്ളത്തിലും വൈദ്യനിർദേശമനുസരിച്ചും മാത്രമേ കുളിയ്‌ത്താൻ പാടുള്ളൂ..

പ്രമേഹരോഗികൾ ദിവസവും എണ്ണ തേക്കണം ദിവസവും കുളിക്കണം. പ്രമേഹരോഗികളുടെ ആരോഗ്യസംരക്ഷണത്തിനും അനുബന്ധരോഗങ്ങൾ വരാതിരിക്കുന്നതിനും എണ്ണതേപ്പും കുളിയും ഒഴിച്ച് കൂടാനാവാത്തതാണ്.

ചൂടുവെള്ളം കൊണ്ട് തലകുളിക്കുന്നത് തലമുടിയുടേയും കണ്ണുകളുടേയും ബലം കുറയ്കും. രോഗങ്ങളൊന്നും ഇല്ലാത്തവർ ഏതുതരം വെള്ളത്തിലാണോ കുളിച്ചു കൊണ്ടിരിയ്ക്കുന്നത് ആ വെള്ളം തന്നെ തുടരുന്നതാണ് നല്ലത്. അതായത് പച്ചവെള്ളം അഥവാ തണുത്ത വെള്ളത്തിൽ കുളിച്ച് ശീലമായവർ പച്ചവെള്ളത്തിൽ തന്നെ കുളിക്കുക. അതുപോലെ രോഗാവസ്ഥകളിൽ വൈദ്യനിർദേശമനുസരിച്ചുള്ള വെള്ളത്തിലും വൈദ്യനിർദ്ദേശമനുസരിച്ചു മാത്രമേ കുളിക്കാൻ പാടുള്ളൂ.

40 വയസ്സ് കഴിഞ്ഞവരും പ്രായമായവരും കൂടുതൽ അദ്ധ്വാനിക്കുകയും ഓടിനടക്കുകയും വെയിലും മഴയും കൊള്ളുകയും വിയർക്കുകയും ചെയ്യുന്നതിനാലും ജീവിതത്തിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നതിനാലും ശരീരത്തിൻ്റെ ആരോഗ്യവും ഉന്മേഷവും നിലനിർത്തുന്നതിന് വേഗതയേറിയ ഇന്നത്തെ ജീവിതത്തിൽ എണ്ണ തേപ്പും കുളിയും അത്യാവശ്യമാണ്. പ്രത്യേകിച്ചും ഉഷ്ണമേഖലയിൽ ജീവിക്കുന്നതിനാൽ എണ്ണ തേച്ച് കുളി അവിഭാജ്യഘടകമാണ്.

Leave a Reply

Your email address will not be published. Required fields are marked *