ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘Belonging: A Journey of Love’ ന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നവംബർ 16ന് ഡൽഹിയിലെത്തുമെന്ന് സൂചന.
ഡൽഹിയിൽ നടക്കുന്ന പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനച്ചടങ്ങിൽ വിജയ് പങ്കെടുക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ ശനിയാഴ്ച അറിയിച്ചത്.
കഴിഞ്ഞ ജൂണിൽ ഡൽഹിയിലെത്തിയ വിജയ് നീതി ആയോഗ് യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിനുപുറമെ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അദ്ദേഹം സന്ദർശിക്കുകയും ചെയ്തിരുന്നു.
സോണിയ ഗാന്ധിയുടെ പുസ്തകപ്രകാശനച്ചടങ്ങിൽ വിജയ് പങ്കെടുക്കുമെന്ന വാർത്ത രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.





