Agriculture Economy India International Kerala News Politics

അന്താരാഷ്ട്ര നാളികേര സമൂഹത്തിന്റെ 62-ാമത് സമ്മേളനത്തിന് കൊച്ചി വേദിയാകും

കൊച്ചി: അന്താരാഷ്ട്ര നാളികേര സമൂഹത്തിന്റെ (ഐസിസി) 62-ാമത് സമ്മേളനത്തിനും മന്ത്രിതല യോഗത്തിനും കൊച്ചി വേദിയാകും. നവംബർ 17 മുതൽ 20 വരെ നടക്കുന്ന നാലുദിവസത്തെ പരിപാടി കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാളികേര വികസന ബോർഡും (സിഡിബി) ഇന്തോനേഷ്യയിലെ ജക്കാർത്ത ആസ്ഥാനമായുള്ള അന്താരാഷ്ട്ര നാളികേര സമൂഹവും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രി രാംനാഥ് ഠാക്കൂർ നവംബർ 17-ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐസിസി അംഗരാജ്യങ്ങളിലെ മന്ത്രിമാർ, മുതിർന്ന സർക്കാർ പ്രതിനിധികൾ, ശാസ്ത്രജ്ഞർ, ഗവേഷകർ, വ്യവസായ മേഖലയിലെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ആഗോള നാളികേര മേഖലയുടെ വികസനം, അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തൽ, വ്യവസായം നേരിടുന്ന വെല്ലുവിളികൾ എന്നിവ സമ്മേളനത്തിൽ ചർച്ചയാകും. നാളികേര കർഷകർ, ശാസ്ത്രജ്ഞർ, സംരംഭകർ എന്നീ വിഭാഗങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്കാരങ്ങളും ഉദ്ഘാടനച്ചടങ്ങിൽ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *