ഹിന്ദുഐക്യവേദി നേതാവ് അശ്വിനികുമാർ വധക്കേസിലെ പ്രധാന പ്രതികളെയെല്ലാം കോടതി വെറുതെ വിടാൻ കാരണം സംസ്ഥാന സർക്കാർ പോപ്പുലർഫ്രണ്ടുമായി ഒത്തുകളിച്ചതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തു കളിച്ചതാണ് ഇത്തരത്തിലുള്ള ഒരു വിധി വരാൻ കാരണം. പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടതാണ് പട്ടാപകൽ നടന്ന ഭീകരമായ കൊലപാതകത്തിലെ പ്രതികളെ വെറുതെ വിടാൻ കാരണം. മാരകമായ ആയുധങ്ങൾ ഉപയോഗിച്ച് ഭീകരവാദ സംഘടന നടത്തിയ കൊലപാതകമായിരുന്നു അശ്വിനിയുടേത്. എന്നാൽ സർക്കാർ കുറ്റകരമായ അനാസ്ഥയാണ് സ്വീകരിച്ചത്. നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർഫ്രണ്ടുമായി വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് സിപിഎം. അശ്വിനികുമാറിന്റെ മാതാവ് കേസ് എൻഐഎക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇത് എതിർക്കുകയായിരുന്നു. ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് നൽകിയ സത്യവാങ്മൂലത്തിലും എൻഐഎ അന്വേഷണത്തെ എതിർത്തു. കുറ്റവാളികളെ രക്ഷിക്കുവാൻ വേണ്ടിയാണ് പൊലീസ് ശ്രമിച്ചത്. ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ് വ്യക്തമായത്. അങ്ങേയറ്റം നിരാശാജനകമായ വിധിയാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
Related Articles
അർബൻ സഹകരണ ബാങ്ക് ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക ഉടൻ പ്രഖ്യാപിക്കണം :-കുബ്സോ
കേരളത്തിലെ അർബൻ സഹകരണ ബാങ്ക് ജീവനക്കാരുടെ 2021 ജൂലൈ മുതൽ ലഭിക്കേണ്ട 19% ഡിഎ കുടിശിഖ 6 ഗഡു ക്ഷാമബത്ത ഉടൻ പ്രഖ്യാപിക്കണമെന്ന് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (KUBSO) സംസ്ഥാന നേതൃത്വ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.രേഖാമൂലം പല തവണ നേരിട്ട് വകുപ്പ് മന്ത്രിയോടും, വകുപ്പ് തല ഔദ്യോഗിക മേധാവികളോടും ആവശ്യപ്പെട്ടിട്ടും ഉത്തരവുള്ള 2% ഡിഎ കുടിശിക മാത്രമാണ് ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് അനുവദിച്ചത്.അർബൻ സഹകരണ ബാങ്ക് ജീവനക്കാരുടെ ഡിഎ കുടിശിക നൽകുന്നതുകൊണ്ട് സർക്കാരിന് പ്രത്യേക Read More…
വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കാൻ വായനോത്സവം സംഘടിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂൾ കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളിൽ പത്രവായന ഉൾപ്പെടെ ശക്തിപ്പെടുത്തന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി സ്കൂൾ തലത്തിൽ വായനോത്സവം സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കും. വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലെ മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്. എല്ലാ ദിവസവും കുട്ടികൾ പത്രം വായിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കൽ, ഇതിനായി Read More…
ദുരിതബാധിതർക്ക് പഴകിയ ഭക്ഷണം നൽകിയ സംഭവം:-വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു
വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.