Kerala News

പൊതുജനാരോഗ്യം സിദ്ധയിലൂടെ: സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ഭക്ഷ്യ മേളയും

സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

എട്ടാമത് സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 20 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പൂജപ്പുര സരസ്വതീ മണ്ഡപത്തിൽ വച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ്, ആരോഗ്യ ഭക്ഷ്യ മേള, ഔഷധസസ്യ പ്രദർശനം എന്നിവയും പൂജപ്പുര മണ്ഡപത്തിൽ സംഘടിപ്പിക്കും. ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും പൂജപ്പുര സിദ്ധ പ്രാദേശിക ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ സൗജന്യ രക്ത പരിശോധന, അസ്ഥി സാന്ദ്രത നിർണയ ക്യാമ്പ്, പ്രമേഹ ചികിത്സാ വിഭാഗം, ത്വക്ക് രോഗ ചികിത്സാ വിഭാഗം, അലർജി ആസ്ത്മ ക്ലിനിക്ക്, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പ്രത്യേക ഒപി, ജനറൽ ഒപി, എന്നിവയും ഉണ്ടാകും.

സിദ്ധ വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ അഗസ്ത്യ മുനിയുടെ ജന്മദിനമാണ് സിദ്ധ ദിനമായി ആചാരിച്ച് വരുന്നുത്. ഈ വർഷത്തെ സിദ്ധ ദിനം 2024 ഡിസംബർ 19ന് രാജ്യമൊട്ടാകെ ആചരിക്കുകയാണ്. ‘പൊതുജനാരോഗ്യം സിദ്ധയിലൂടെ’ (Siddha for Public Health) എന്നതാണ് ഈ വർഷത്തെ സിദ്ധ ദിനാചരണ സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *