Kerala News

“ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് അനിവാര്യമെന്ന് സുരേഷ് ഗോപി

തൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രിയും കൂടിയായ ശ്രീ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. ഭാരതത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും മനുഷ്യധ്വാനത്തിന്റെ ദുർവയം തടയുന്നതിനും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രാജ്യത്ത് മൂന്നുമാസം കൂടുമ്പോൾ ഇലക്ഷൻ നടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് ഇത് ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകർക്കുകയാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂരിലെ പൗര പ്രമുഖരായ വിവിധ മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട ആളുകൾ സെമിനാറിൽ പങ്കെടുത്തു ശ്രീ ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച സെമിനാറിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഔദ്യോഗിക ഭാഷ വിഭാഗം അംഗം അഡ്വ. വി പി ശ്രീപത്മനാഭൻ വിഷയാവതരണം നടത്തി. റിട്ട. ഡിജിപി ജേക്കബ് തോമസ് ഐപിഎസ്, സ്റ്റാൻഡിൽ കൗൺസിൽ അംഗങ്ങളായ അഡ്വ. രവികുമാർ ഉപ്പത്ത്, അഡ്വ. കെ ആർ ഹരി, എ നാഗേഷ്, എം വി ഗോപകുമാർ, അഡ്വ. കെ കെ അനീഷ്‌ കുമാർ, രഘുനാഥ് സി മേനോൻ എന്നിവർ പ്രസംഗിച്ചു പത്മശ്രീ ശ്രീ ഐ എം വിജയനെ സദസ്സിൽ ആദരിച്ചു പി കെ ബാബു, അജിഘോഷ്, സുധീഷ് മേനോത്ത് പറമ്പിൽ, വിജയൻ മേപ്രത്ത്, സബീഷ് മരുതയൂർ, പൂർണിമ സുരേഷ്, വിൻഷി അരുൺ, ദിനേഷ്‌കുമാർ കരിപ്പേരിൽ,എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *