India Kerala News

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; കൊച്ചിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആദ്യവാരം കേരളത്തിലെത്തുന്നു. മാർച്ച് 6-ന് കൊച്ചിയിലെത്തുന്ന അദ്ദേഹം എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായുള്ള വികസനരേഖയും പ്രകടനപത്രികയും അദ്ദേഹം പുറത്തിറക്കും. സന്ദർശനത്തിന്റെ ഭാഗമായി വിവിധ സാമുദായിക നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രത്യേകിച്ച് ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായുള്ള സംവാദത്തിന് ബിജെപി നേതൃത്വം പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. കേരളത്തിലെ സാമുദായിക സമവാക്യങ്ങളിൽ മാറ്റം സൃഷ്ടിച്ച് കൂടുതൽ പിന്തുണ നേടാനാണ് പാർട്ടിയുടെ നീക്കം. ഇത്തവണ കുറഞ്ഞത് 30 Read More…

India News

ദേശീയപാതയിൽ സി-130 ലാൻഡിങ്; അസമിൽ ചരിത്രനേട്ടവുമായി പ്രധാനമന്ത്രി മോദി

ഗുവാഹത്തി: അസമിലെ ദേശീയപാതയിൽ സി-130 ജെ സൂപ്പർ ഹെർക്കുലിസ് വിമാനത്തിൽ അടിയന്തര ലാൻഡിങ് നടത്തി ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമിലെ ഒരുദിവസത്തെ സന്ദർശനത്തിനായി എത്തിയ മോദി ശനിയാഴ്ച രാവിലെ മൊറാൻ ബൈപാസിലെ ദേശീയപാത 127-ൽ നിർമ്മിച്ച പ്രത്യേക റൺവേയിലായിരുന്നു ഇറങ്ങിയത്. ഏകദേശം 4.2 കിലോമീറ്റർ നീളത്തിൽ 100 കോടി രൂപ ചെലവഴിച്ചാണ് ഈ റൺവേ ഒരുക്കിയത്. യുദ്ധസമയത്തോ പ്രകൃതിക്ഷോഭങ്ങളിലോ അടിയന്തര സാഹചര്യങ്ങളിൽ യുദ്ധവിമാനങ്ങൾക്കും ചരക്കുവിമാനങ്ങൾക്കും സുരക്ഷിതമായി ലാൻഡ് ചെയ്യാനും പറന്നുയരാനും ഈ Read More…

India News

സൗത്ത് ബ്ലോക്കിന് വിട; ‘സേവാ തീർഥ്’യിൽ പുതിയ പിഎംഒ ഇന്ന് ഉദ്ഘാടനം

ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയായ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയം ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സേവാ തീർഥ്’ എന്ന പേരിന്റെ അനാച്ഛാദനം നിർവഹിക്കും. ഇതോടെ കൊളോണിയൽ കാലഘട്ടത്തിന്റെ പ്രതീകമായ സൗത്ത് ബ്ലോക്ക് പുതിയ ചരിത്രത്തിലേക്ക് കടക്കുന്നു. കാബിനറ്റ് യോഗത്തിന് ശേഷം കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സൗത്ത് ബ്ലോക്കിൽ നിന്ന് സേവാ തീർഥിലേക്ക് മാറും. സേവാ തീർഥ്-1 ലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) പ്രവർത്തിക്കുക. Read More…

India News

നാല് വർഷത്തിൽ 462 കോടി വിദേശയാത്ര ചെലവ്; 43 രാജ്യങ്ങൾ സന്ദർശിച്ച് മോദി, ഏറ്റവും കൂടുതൽ ചിലവ് അമേരിക്കയ്ക്ക്

ന്യൂഡൽഹി: കഴിഞ്ഞ നാല് വർഷത്തിനിടെ (2021–2025) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കായി സർക്കാർ ചെലവഴിച്ചത് 462.58 കോടി രൂപയെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ 43 രാജ്യങ്ങളിലായി നിരവധി തവണ സന്ദർശനം നടത്തിയ പ്രധാനമന്ത്രി, ഏറ്റവും കൂടുതൽ ചിലവഴിച്ചത് അമേരിക്കൻ യാത്രകൾക്കാണ്. മൊത്തം ചിലവിന്റെ 16 ശതമാനത്തോളം—ഏകദേശം 74.4 കോടി രൂപ—അമേരിക്കയിലേക്കുള്ള നാല് സന്ദർശനങ്ങൾക്കായി ചെലവായി. ജപ്പാനും ഫ്രാൻസും ചിലവിൽ അടുത്ത സ്ഥാനങ്ങളിലാണ്; ഓരോ രാജ്യത്തിനും ഏകദേശം 9 ശതമാനം വീതം തുക ചിലവായി. 2025 Read More…

India News

‘പഠിപ്പിക്കാനല്ല, പഠിക്കാനാണ്’: പരീക്ഷ പേ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി

വിദ്യാര്‍ഥികളുമായി നടത്തുന്ന സംവാദങ്ങള്‍ പഠിപ്പിക്കാനല്ല, മറിച്ച് അവരില്‍ നിന്ന് പഠിക്കാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പരീക്ഷ പേ ചര്‍ച്ചയുടെ രണ്ടാം സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവ്മോഗ്ര, കോയമ്പത്തൂര്‍, റായ്പൂര്‍, ഗുവാഹത്തി, ഡല്‍ഹി എന്നിവിടങ്ങളിലെ 10, 12 ക്ലാസ് വിദ്യാര്‍ഥികളുമായി സംവദിച്ച പ്രധാനമന്ത്രി, ‘വികസിത് ഭാരത് 2047’ എന്ന സ്വപ്നം വിദ്യാര്‍ഥികള്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞു. വികസിത രാജ്യങ്ങളുടെ നല്ല ശീലങ്ങള്‍ നാം സ്വീകരിക്കണമെന്നും, ചുവപ്പ് സിഗ്നലില്‍ വാഹനം നിർത്തുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്യുക, Read More…

India News

‘വിദ്യാഭ്യാസം പരീക്ഷയ്ക്കായി മാത്രമല്ല, ജീവിതത്തിനായി’; പരീക്ഷാ പേ ചർച്ച 2026ൽ പ്രധാനമന്ത്രിയുടെ സന്ദേശം

ന്യൂഡൽഹി: പരീക്ഷാ പേ ചർച്ച (PPC) 2026ന്റെ ഒമ്പതാമത് പതിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിച്ചു. ഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിയിൽ നടന്ന അനൗപചാരിക സംഭാഷണത്തിൽ ‘എക്സാം വാരിയേഴ്സ്’ എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാർത്ഥികളോടാണ് പ്രധാനമന്ത്രി മനസ്സുതുറന്ന് സംസാരിച്ചത്. വിദ്യാഭ്യാസം പരീക്ഷ ജയിക്കാനുള്ള ഉപാധി മാത്രമല്ല, ജീവിതത്തെ നേരിടാനുള്ള കരുത്താണ് എന്നതാണ് പരിപാടിയുടെ കേന്ദ്രസന്ദേശമെന്ന് മോദി പറഞ്ഞു. സ്വയം വിലയിരുത്താനും സ്വന്തം കഴിവുകൾ തിരിച്ചറിയാനുമാണ് വിദ്യാഭ്യാസം സഹായിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മാതാപിതാക്കൾ, അധ്യാപകർ, സുഹൃത്തുകൾ എന്നിവരിൽ Read More…

India News Uncategorized

പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദി പ്രമേയം പാസാക്കി ലോക്‌സഭ; രാഹുൽ ഗാന്ധിയുടെ പ്രസംഗം തടഞ്ഞതിൽ കോൺഗ്രസ് പ്രതിഷേധം തുടർന്നു

ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗം കൂടാതെയാണ് ലോക്‌സഭ പാസാക്കിയത്. നന്ദി പ്രമേയത്തിന് മറുപടി നൽകാൻ പ്രധാനമന്ത്രി ഇന്നലെ സഭയിൽ എത്തുമെന്നായിരുന്നു, എന്നാൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സഭ തുടർച്ചയായി തടസ്സപ്പെട്ടതിനാൽ പ്രധാനമന്ത്രി ലോക്‌സഭയിൽ എത്തിയിരുന്നില്ല. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് മുൻ കരസേനാ മേധാവി എം.എം. നരവാനെയുടെ ഓർമ്മക്കുറിപ്പ് ഉദ്ധരിച്ചുകൊണ്ട് സംസാരിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം സ്പീക്കർ തടഞ്ഞതോടെയാണ് സഭയിൽ സംഘർഷം ഉടലെടുത്തത്. ഇതിനെതിരെ Read More…

India News

മണിപ്പൂരിൽ പുതിയ സർക്കാർ; മുഖ്യമന്ത്രി-മന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ ആശംസയും പിന്തുണയും

മണിപ്പൂരിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പുതിയ മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ അംഗങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. , സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന വിധത്തിൽ പുതിയ സർക്കാർ സമർപ്പണത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ പുറത്തുവിട്ട സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സമാധാനവും വികസനവും സമവായപൂർണ വളർച്ചയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മികച്ച ഭരണവും ജനക്ഷേമവും ശക്തിപ്പെടുത്തുന്നതിനായി എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മണിപ്പൂരിന്റെ സ്ഥിരതക്കും പുരോഗതിക്കും Read More…

India News

‘തീരുവ കുറച്ചതിന് ട്രംപിന് നന്ദി’: മോദി

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ചുമത്തിയ തീരുവ 18 ശതമാനമാക്കി കുറച്ച യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാധ്യമ പോസ്റ്റിലാണ് മോദി ട്രംപിന് നന്ദി അറിയിച്ചത്. ഈ പ്രഖ്യാപനത്തിന് ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ പേരില്‍ പ്രസിഡന്റ് ട്രംപിന് വലിയ നന്ദിയെന്ന് മോദി കുറിച്ചു. ” രണ്ട് വലിയ സമ്പദ് വ്യവസ്ഥകളും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, അത് നമ്മുടെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുകയും പരസ്പര പ്രയോജനകരമായ സഹകരണത്തിനുള്ള Read More…

India News

61,000 പേര്‍ക്ക് പ്രധാനമന്ത്രി ഇന്ന് നിയമന ഉത്തരവ് നല്‍കും; റോസ്ഗാര്‍ മേള വഴി ഇതുവരെ തൊഴില്‍ ലഭിച്ചത് 11ലക്ഷം പേര്‍ക്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ റോസ്ഗാര്‍ മേളയിലൂടെ വിവിധ വകുപ്പുകളില്‍ ജോലി ലഭിച്ച 61,000 പേര്‍ക്കുളള നിയമന ഉത്തരവ് ഇന്ന് പ്രധാനമന്ത്രി കൈമാറും. രാവിലെ പതിനൊന്നിന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചടങ്ങ്. രാജ്യത്തെ 45 കേന്ദ്രങ്ങളില്‍ റോസ്ഗാര്‍മേള നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയം, ധനവകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയിലാണ് നിയമനങ്ങള്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രധാന പദ്ധതിയാണ് റോസ്ഗാര്‍ മേള. ഈ പദ്ധതി ആരംഭിച്ചത് മുതല്‍ ഇതുവരെ രാജ്യത്തുടനീളം സംഘടിപ്പിച്ച Read More…