ബി ജെ പി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റായി ചുമതലയേറ്റ ജസ്റ്റിൻ ജേക്കബ് മത മേലദ്ധ്യക്ഷന്മാരേയും സംന്യാസിവര്യന്മാരേയും മറ്റു പ്രമുഖ വ്യക്തിത്വങ്ങളെ സന്ദർശിച്ചു. ബി ജെപി ജില്ലാ ഓഫീസിൽ വച്ചു നടന്ന ചുമതലയേൽക്കൽ ചടങ്ങിനു ശേഷമായിരുന്നു സന്ദർശനം ചുമതലയേൽക്കൽ ചടങ്ങിൽ അഡ്വ കെ കെ അനീഷ് കുമാർ ജില്ലാ പ്രസിഡൻ്റിൻ്റെ ചുമതല അദ്ദേഹത്തിനു കൈമാറി. ചടങ്ങിൽ മുൻ സംസ്ഥാന പ്രസിഡൻ്റ കെ വി ശ്രീധരൻ മാസ്റ്റർ, സംസ്ഥാന സെട്ടറി എ നാഗേഷ്, മേഖലാ പ്രസിഡൻ്റ് അഡ്വ. രവികുമാർ Read More…
Tag: thrissur
രാജ്യത്തിന്റെ കെട്ടുറപ്പിന് മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി കെ. രാജന്‍
76-ാം റിപ്പബ്ലിക് ദിനം ആചരിച്ചു രാജ്യത്തിന്റെ കെട്ടുറപ്പിന് മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ ഒരാളും വേര്‍തിരിവ് നേരിടാനും ആക്രമിക്കപ്പെടാനും പാടില്ലെന്നും റവന്യു, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. രാജ്യത്തിന്റെ 76 -മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ് എഴുതി തയ്യാറാക്കപ്പെട്ട ഭരണഘടന. ഡോ. ബി.ആര്‍ അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള ഭരണഘടന Read More…
കേന്ദ്ര മന്ത്രി നേതൃത്വം നൽകിയ വിജയോത്സവം നടന്നു
തൃശ്ശൂർ MP ഇനിഷ്യേറ്റീവിൻ്റെ ആഭിമുഖ്യത്തിൽ ബഹു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാ കിരീടം നേടിയ തൃശ്ശൂർ ജില്ലയിലെ മുഴുവൻ സർഗ്ഗ പ്രതിഭകളെയും (A & B ഗ്രേഡ് നേടിയ ) സ്കൂളുകളേയും ആദരിച്ചു. രഘുനാഥ് സി. മേനോൻ സ്വാഗതം പറഞ്ഞ വിജയോത്സവ പരിപാടിയിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണർ R ഇളങ്കോ സന്നിഹിതനായിരുന്നു. കലോത്സവ സ്വർണ്ണക്കപ്പ് തൃശ്ശൂരിൽ എത്തിക്കാൻ നേതൃത്വം ജില്ലാ വിദ്യാഭ്യാസ വകുപ്പിന് Read More…
ജനകീയ ഡോക്ടർക്ക് പൗരാവലിയുടെ യാത്രയയപ്പ്
തൃശ്ശൂർ : വില്ലടം( കുറ്റുമുക്ക്) ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ജാസു ലക്ഷ്മിയെ വില്ലടം പൗരാവലി യാത്രയയപ്പ് നൽകി ആദരിച്ചു. ആതുര ശുശ്രൂഷ രംഗത്ത് ആയുർവേദത്തിന്റെ പ്രസക്തി തന്റെ പ്രവർത്തി പഥത്തിലൂടെ ജനങ്ങൾക്ക് പകർന്നു നൽകിയ ഡോക്ടർ ആയിരുന്നു ശ്രീമതി ജാസു ലക്ഷ്മി. സർക്കാർ ആയുർവേദ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ഗുണപരമായ മാറ്റങ്ങളും സഹായവും ജാസുലക്ഷ്മി ഡോക്ടറുടെ കാലയളവിൽ ഉണ്ടായിട്ടുണ്ട്. ബഹുമാനപ്പെട്ട *കോർപ്പറേഷൻ മേയർ ശ്രീ എം കെ വർഗീസ്* മുഖ്യാതിഥിയായിരുന്നു സേവന കാലയളവിൽ പല Read More…
സംസ്ഥാന സ്കൂൾ കലോത്സവം – കലാപ്രതികളെ മന്ത്രി ഡോ. ആർ ബിന്ദു ആദരിച്ചു
കാൽനൂറ്റാണ്ടിൻ്റെ ഇടവേളക്കു ശേഷം സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശ്ശൂരിലെത്തിച്ച ഇരിങ്ങാലക്കുടയിലെ വിദ്യാർത്ഥിപ്രതിഭകൾക്ക് നാടിന്റെ സ്നേഹാദരം സമർപ്പിച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ കുട്ടംകുളം പരിസരത്തു നിന്നും ആരംഭിച്ച സ്വീകരണ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന പൊതുസമ്മേളനം മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷയായിരുന്നു സംസ്ഥാന കലോത്സവത്തിൽ വിജയതിലകമണിഞ്ഞ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട സ്കൂളുകളിലെ വിദ്യാർത്ഥികളെയും മറ്റു വിദ്യാലയങ്ങളിൽ നിന്നും കലാ Read More…
ഉപഭോക്തൃകോടതി വിധി പാലിച്ചില്ല, തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്ക് വാറണ്ട് .
വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ എം.ജി.റോഡിലെ എം.ജി.സ്റ്റോർസ് ഉടമ എം.ഗണേശൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ വൈദ്യുതിവിഭാഗം അസിസ്റ്റൻ്റ് സെക്രട്ടറിക്കെതിരെയും കോർപ്പറേഷൻ സെക്രട്ടറിക്കെതിരെയും ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്.കോർപ്പറേഷൻ അധികൃതർ വൈദുതി കുടിശ്ശിക അടക്കുവാൻ നോട്ടിസ് നല്കിയതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ കുടിശ്ശികബിൽ റദ്ദ് ചെയ്യുവാനും യഥാർത്ഥവും കൃത്യവുമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ബിൽ നൽകുവാനും നഷ്ടപരിഹാരമായി 2000 രൂപ നല്കുവാനും വിധിയുണ്ടായിരുന്നു.എന്നാൽ വിധി എതിർകക്ഷികൾ പാലിക്കുകയുണ്ടായില്ല. തുടർന്ന് Read More…
സംസ്ഥാന യുവജനോത്സവത്തിൽ തൃശ്ശൂരിന് കലാകിരീടം സമ്മാനിച്ച സർഗ്ഗപ്രതിവുകൾക്ക് കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിയുടെ ആദരം”വിജയോത്സവം “
സംസ്ഥാന യുവജനോത്സവത്തിൽ തൃശ്ശൂരിന് കലാകിരീടം സമ്മാനിച്ച സർഗ്ഗപ്രതിവുകൾക്ക് കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിയുടെ ആദരം “വിജയോത്സവം ” പരിപാടി 2025 ജനുവരി 25ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ടൗൺഹാളിൽ വെച്ച് തൃശ്ശൂർ ജില്ലയിൽ നിന്നും സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുത്ത് A ഗ്രേഡും B ഗ്രേഡും നേടിയ സർഗ്ഗ പ്രതിഭകളെ ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപി ആദരിക്കുന്നു.സംസ്ഥാന സംസ്കൃതോത്സവത്തിലും സംസ്ഥാന അറബിക് കലോത്സവത്തിലും പങ്കെടുത്തഎ ഗ്രേഡ് ബിഗിടും നേടിയ സർഗ്ഗപ്രതിഭുകളെയും കേന്ദ്രമന്ത്രി ആദരിക്കുന്നു. ഏകദേശം 900 ൽ അധികം വിദ്യാർത്ഥികൾ Read More…
റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കെ. രാജന്‍ ദേശീയപതാക ഉയര്‍ത്തും
രാജ്യത്തിന്റെ 76 -ാം റിപ്പബ്ലിക് ദിനാഘോഷം വിവിധ പരിപാടികളോടെ ജില്ലയില്‍ സമുചിതമായി ആചരിക്കും. ജനുവരി 26 ന് വടക്കുംനാഥ ക്ഷേത്ര മൈതാനിയിലെ (തേക്കിന്‍കാട്) വിദ്യാര്‍ത്ഥി കോര്‍ണറില്‍ മുഖ്യാതിഥി റവന്യൂ വകുപ്പു മന്ത്രി കെ. രാജന്‍ ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ പ്ലാറ്റൂണുകളുടെ സെറിമോണിയല്‍ പരേഡ് ദേശീയ പതാകയ്ക്ക് ആദരവ് പ്രകടിപ്പിക്കും. റിപ്പബ്ലിക് ദിന പരേഡില്‍ കേരള ആംഡ് പോലീസ്, ആംഡ് റിസര്‍വ്വ് പോലീസ്, സിറ്റി-റൂറല്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു, ഫോറസ്റ്റ് സിവില്‍ ഡിഫന്‍സ്, Read More…
ഡോക്ടര്‍മാരുടെ 31 ഒഴിവുകൾ
തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യവകുപ്പില്‍ 57,525 രൂപ മാസ ശമ്പളനിരക്കില്‍ ഡോക്ടര്‍മാരുടെ 31 താത്കാലിക ഒഴിവുകളുണ്ട്. എംബിബിഎസ് ബിരുദവും കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, എറണാകുളം പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ജനുവരി 28 നകം രജിസ്റ്റര്‍ ചെയ്യണം.
തൃശൂർ കോർപ്പറേഷൻ പരിധിയിൽ തെരുവ് നായ ശല്യം വീണ്ടും കൂടുന്നു.
പൂങ്കുന്നം : ക്യാപിറ്റൽ ഹോംസ് ഫ്ലാറ്റിലെ സെക്യൂരിറ്റിയായ മുണ്ടൂരിൽ താമസിക്കുന്ന ഇമ്മട്ടി ദേവസി മകൻ ജെയിംസിന് തെരുവ് നായ കടിച്ചു. പുഷ്പഗിരി ഗ്രാമത്തിൽ ഇ.എസ്.ഐ. ക്വാട്ടേഴ്സിൽ താമസിക്കുന്ന സ്ത്രീയെയും കടിച്ചിട്ടുണ്ട്. നിരവധി തവണ കോർപ്പറേഷൻ അധികാരിളോട് രേഖാമൂലവും, കൗൺസിൽ യോഗത്തിലും ആവശ്യപ്പെട്ടിട്ടും നായ്ക്കൾക്ക് ഷെൾട്ടർ തുടങ്ങിയ കാര്യങ്ങളിൽ ശാശ്വത പരിഹാരം കോർപ്പറേഷൻ അധികാരികൾ കാണുന്നില്ലെന്ന് കോർപ്പറേഷൻ കൗൺസിലർ എ.കെ.സുരേഷ് ആരോപിച്ചു.











