Kerala News Politics

ആശാവർക്കർമാരുടെ പേരിൽ തെറ്റിദ്ധാരണയുണ്ടാക്കിയതിന് സംസ്ഥാന സർക്കാർ മാപ്പ് പറയണം: കെ.സുരേന്ദ്രൻ

കേരളത്തിന് കേന്ദ്രം കുടിശ്ശികയൊന്നും നൽകാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പാർലമെൻ്റിൽ പറഞ്ഞതോടെ ആശാവർക്കർമാരുടെ പേരിൽ നടത്തിയ കേന്ദ്രവിരുദ്ധ പ്രചരണത്തിന് സംസ്ഥാനം മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സെക്രട്ടറിയേറ്റിന് മുമ്പിലെ ആശാവർക്കർമാരുടെ സമരം നീതിക്ക് വേണ്ടിയുള്ളതാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഇപ്പോഴും വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് യാഥാർത്ഥ്യം ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പറയുന്നതെന്ന് മനസിലാകുന്നില്ല. യുഡിഎഫ് എംപിമാർ സെക്രട്ടറിയേറ്റിൻ്റെ മുമ്പിൽ പോയാണ് സമരം ചെയ്യേണ്ടത്. എൻഎച്ച്എമ്മിൻ്റെ കേന്ദ്രവിഹിതത്തിൻ്റെ Read More…

Kerala News

ആശാവർക്കർമാരുടെ സമരത്തെ അവഗണിക്കരുതെന്ന് BJP സംസ്ഥാന വൈസ് പ്രസിഡൻ്റ്A N രാധാകൃഷ്ണൻ

ആശാവർക്കർമാരുടെ സമരത്തെ അവഗണിക്കരുതെന്ന് BJP സംസ്ഥാന വൈസ് പ്രസിഡൻ്റ് A N രാധാകൃഷ്ണൻ. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ വീടുകളുടെ വാതിൽപ്പടിയോളം എത്തുന്ന ആശാവർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും AN രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ ദുരഭിമാനം വെടിയാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഴയ നടക്കാവ്ബിജെപി ഓഫീസിൽ നിന്നും ആരംഭിച്ച മഹിളാ റാലി തൃശ്ശൂർ നഗരം ചുറ്റി കോർപ്പറേഷൻ ഓഫീസിനുമുന്നിൽ സമാപിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡണ്ട്ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷതവഹിച്ചു.യോഗത്തിൽ പൂർണിമ Read More…

Kerala News

കേന്ദ്ര മന്ത്രിയുടെ യോഗത്തിൽ നിന്നും മുരളി പെരുനെല്ലി MLAയും മേയറും വിട്ടു നിന്നത് അവരുടെ കർഷകവിരുദ്ധ മനോഭാവം കൊണ്ടാണെന്ന് ബി ജെ പി .

എംഎൽഎയുടെയും മേയറുടേയും നിലപാട് ആദ്യന്തം അപലപനീയമെന്നും ബിജെപി കുറ്റപ്പെടുത്തി. കർഷകരുടെയും കാർഷിക മേഖലയിലേയും പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നുമാണ് ഇവർ വിട്ടു നിന്നത്. തൃശ്ശൂർ ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽ 28 ഓളം ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു. ഇതിൽ നിന്നുമാണ് കോൾ ഖലയുടെ കൂടി MLA വിട്ടു നിന്നത്.കാലങ്ങളായി കാർഷിക മേഖലയും കർഷകരും അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർദ്ദേശപ്രകാരം യോഗം Read More…

Kerala News Politics

എസ്ഡിപിഐ ഭീകരസംഘടന; പിന്തുണ തേടിയവർ മാപ്പു പറയണം: കെ.സുരേന്ദ്രൻ

എസ്ഡിപിഐ ഭീകരപ്രവർത്തനം നടത്തുന്ന സംഘടനയാണെന്ന ഇഡി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ അവരുടെ പിന്തുണ തേടിയ യുഡിഎഫും എൽഡിഎഫും പരസ്യമായി ജനങ്ങളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാലക്കാട് തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കോൺഗ്രസ് എസ്ഡിപിഐയുടെ പിന്തുണ വാങ്ങുകയും അവരോടൊപ്പം ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നു. യുഡിഎഫ്- എൽഡിഎഫ് നേതൃത്വം പിന്തുണ അഭ്യർത്ഥിച്ചതിൻ്റെ തെളിവുകൾ എസ്ഡിപിഐ നേരത്തെ പുറത്തുവിടുകയും ചെയ്തു. വിദേശ ഫണ്ട് സ്വീകരിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തുകയും ചെയ്തുവെന്ന Read More…

Kerala News

ആശാവർക്കർമാർക്ക് മുത്തം കൊടുക്കുന്നത് കേരള ജനത ഒറ്റക്കെട്ടായി: കെ.സുരേന്ദ്രൻ

ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാൽ ജനങ്ങൾ ആശാവർക്കർമാർക്കൊപ്പമാണ്. കേരള ജനത ഒറ്റക്കെട്ടായാണ് ആശാവർക്കർമാർക്ക് മുത്തം കൊടുക്കുന്നതെന്നും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിൽ അശ്ലീലം കാണുന്നവർ സാമൂഹ്യവിരുദ്ധരാണ്. കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകിയവരാണ് ആശാവർക്കർമാർ. കേന്ദ്രം കൊടുക്കുന്ന പണമല്ലാതെ എന്ത് പണമാണ് സംസ്ഥാനം ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ചത്? എൻഎച്ച്എം കൊടുക്കുന്ന ഫണ്ടല്ലാതെ എന്താണ് സംസ്ഥാനത്തിൻ്റെ നീക്കിയിരിപ്പ്? ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിൽ Read More…

Kerala News Politics

കേരളത്തിൽ ഏത് നിമിഷവും ആരും കൊല്ലപ്പെടുന്ന സാഹചര്യം: കെ.സുരേന്ദ്രൻ

കേരളത്തിൽ ഏത് നിമിഷവും ആരും കൊല്ലപ്പെടുന്ന സാഹചര്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം ജീവിക്കാൻ കൊള്ളാത്ത നാടായി മാറിയിരിക്കുന്നുവെന്നും പൂഞ്ഞാറിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്കൂളുകളിൽ ഇംഗ്ലീഷ് സിനിമകളെ നാണിപ്പിക്കുന്ന വിധത്തിലുള്ള അക്രമ സംഭവങ്ങളാണ് നടക്കുന്നത്. വെഞ്ഞാറമൂടിലെ അരും കൊലകൾക്ക് പിന്നിലെ കൊലയാളിക്ക് പരിശീലനം ലഭിച്ചോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എൽപി – യുപി സ്കൂളുകളിൽ പോലും ലഹരിവസ്തുക്കൾ എത്തിക്കുന്ന മാഫിയ കേരളത്തിൽ സജീവമാകുകയാണ്. കേരളത്തിലെ എല്ലാ സ്കൂളുകൾക്കും മുന്നിലും മയക്കുമരുന്ന് വിതരണം നടക്കുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. Read More…

Kerala News

ആശ വർക്കർമാരുടെ സമരത്തിന് ബിജെപി തൃശ്ശൂർ ഈസ്റ്റ് മണ്ഡലത്തിന്റെ പിന്തുണ അറിയിച്ചുകൊണ്ട് സായാഹ്ന ധർണ്ണ നടത്തി

കേരളത്തിലെ ആശ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണാൻ കേരള സർക്കാർ തയ്യാറാകണം. തൃശ്ശൂർ കിഴക്കേകോട്ടയിൽ വെച്ച് നടന്ന സായാഹ്ന ധർണ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ബിജെപി ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത് അധ്യക്ഷനായി. ധർണ്ണയിൽ മുതിർന്ന നേതാക്കന്മാരായ സുരേന്ദ്രൻ ഐ നീക്കുന്നത് ടോണി ചാക്കോള മുരളി ഗോളങ്ങാട്ട് കൗൺസിലർ വിനോദ് പോളാഞ്ചേരി ഷാജൻ ദേവസ്വം പറമ്പിൽസുന്ദര രാജൻ മാഷ് എന്നിവർ Read More…

Kerala News Politics

ലഹരിമാഫിയക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കണം: കെ.സുരേന്ദ്രൻ

സംസ്ഥാനം ലഹരിമാഫിയയുടെ പിടിയിലാണെന്നും ഇതിൽ നിന്നും മോചിപ്പിക്കാൻ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം ഗൗരവതരമാണ്. സ്കൂളുകൾ കേന്ദ്രീകരിച്ച് വലിയ തോതിലുള്ള ലഹരി വിപണനം നടക്കുന്നുണ്ട്. പുറത്തു നിന്നുള്ള ശക്തികൾ കുട്ടികളെ ക്യാരിയേഴ്സാക്കി മാറ്റുകയാണ്. രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലുകൾ ലഹരിവിതരണത്തിൽ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിൻ്റെ ഫണ്ടർമാരെ കണ്ടെത്തുകയും അവരുടെ വിദേശബന്ധത്തെ കുറിച്ച് അന്വേഷിക്കുകയും വേണം. ലഹരി ഉപയോഗത്തിൻ്റെ ഫലമായുണ്ടാകുന്ന കൊലപാതകങ്ങൾ കേരളത്തിൽ നിത്യസംഭവങ്ങളാവുകയാണ്. സർക്കാരിൻ്റെ പിടിപ്പുകേടും അലംഭാവവുമാണ് Read More…

Kerala News Politics

കേരളം ക്രിമിനലുകളുടെ സ്വന്തം നാടായി മാറി: കെ.സുരേന്ദ്രൻ

കേരളം ക്രിമിനലുകളുടെയും ലഹരിമാഫിയകളുടേയും സ്വന്തം നാടായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വെഞ്ഞാറമൂടിൽ നടന്ന അരുംകൊലകൾ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗത്തും ഇത്തരം ക്രൂരമായ കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുകയാണ്. ക്രമസമാധാന നില പൂർണമായും തകർന്ന് തരിപ്പണമായിരിക്കുകയാണ്. ആഭ്യന്തരവകുപ്പിൻ്റെ പരാജയമാണ് കേരളത്തിൽ അക്രമസംഭവങ്ങൾ വർദ്ധിക്കാൻ കാരണം. പൊലീസ് നിഷ്ക്രിയമാവുകയും ക്രിമിനലുകൾ യഥേഷ്ടം വിഹരിക്കുകയും ചെയ്യുകയാണ്. കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഹരി – കൊട്ടേഷൻ മാഫിയകളുമായുള്ള ബന്ധം കുപ്രസിദ്ധമാണ്. ഇതിനെതിരെ ശക്തമായ നടപടി ആവശ്യമാണ്. കേരളം ഭ്രാന്താലയമായി മാറാതിരിക്കാൻ Read More…

Kerala News Politics

ആറ്റുകാൽ പൊങ്കാലയ്ക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണം: കെ.സുരേന്ദ്രൻ റെയിൽവെമന്ത്രിക്ക് നിവേദനം നൽകി

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് മലബാറിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് റെയിൽവെ സഹമന്ത്രി വി.സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദൻ അഭ്യർത്ഥിച്ചു. ആറ്റുകാൽ പൊങ്കാലയുടെ തലേദിവസമായ മാർച്ച് 12ന് കണ്ണൂർ – തിരുവനന്തപുരം (12081) മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത് (20631) തുടങ്ങിയ ട്രെയിനുകൾ മെയിൻ്റനൻസ് വർക്ക് കാരണം സർവീസ് നടത്തില്ലെന്ന് അറിയിച്ചിരുന്നു. ഭക്തരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അന്നേ ദിവസം ട്രെയിൻ സർവീസ് നടത്തണമെന്ന് അദ്ദേഹം മന്ത്രിയോട് അഭ്യർത്ഥിച്ചു. സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലിലേക്ക് സംസ്ഥാനത്തിൻ്റെ Read More…