Kerala News Politics

ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വയനാട് കോൺഗ്രസ് ട്രെഷറർ എൻഎം വിജയന്റെ ആത്മഹത്യപ്രേരണ കേസിൽ പ്രതിയായ ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എംഎൽഎയെയും ഡിസിസി പ്രസിഡൻറിനെയും ഉടൻ അറസ്റ്റ് ചെയ്യണം. പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാവണം. എൻഎം വിജയനെ കോൺഗ്രസ് നേതൃത്വം കൊലയ്ക്ക് കൊടുത്തതാണ്. അദ്ദേഹത്തിന്റെ കത്ത് കിട്ടിയിട്ടും മിണ്ടാതിരുന്ന കോൺഗ്രസിന്റെ ഉന്നത നേതൃത്വം മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് കൈക്കൊണ്ടത്. വയനാട്ടിലും സംസ്ഥാനത്തും കോൺഗ്രസ് നടത്തുന്ന സഹകരണ കൊളളയുടെ Read More…

Kerala News

ബിജെപി ജില്ലാ ഓഫീസ് നമോ ഭവന്റെ ഉദ്ഘാടനം കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു

തൃശൂര്‍ : ഉത്സവാന്തരീക്ഷത്തില്‍ ബിജെപി ജില്ലാ ഓഫീസ് നമോ ഭവന്റെ ഉദ്ഘാടനം കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു. കേരളത്തില്‍ നടക്കാനിരിക്കുന്ന രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ തുടക്കം തൃശൂരില്‍ നിന്നാണെന്നും തൃശൂരിലെ പുതിയ ഓഫീസ് അതിന് ഗതിവേഗം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ വിജയത്തിന് കാരണം പൂരം നടത്തിയതാണെന്നും കിരീടം കൊടുത്തതാണെന്നുമൊക്കെ പലരും പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങള്‍ നല്‍കിയ വിജയത്തിന്റെ മാറ്റ് കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ആ പ്രചരണം. പാവപ്പെട്ടവരുടെ കണ്ണീര് വിറ്റ് കോടികള്‍ കൊള്ളയടിച്ചവര്‍ക്കുള്ള താക്കീതാണ് തൃശൂരില്‍ ജനം Read More…

Kerala News

എംവി ഗോവിന്ദനെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ

സനാതന ധർമ്മം അശ്ലീലമാണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളെയും ഭാരത സംസ്കാരത്തെയുമാണ് ഗോവിന്ദൻ അപമാനിച്ചത്. സനാതന ധർമ്മത്തിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഗോവിന്ദൻ്റെ പ്രസ്താവനയും ഒരേ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മതതീവ്രവാദികളെ സന്തോഷിപ്പിക്കലാണ് ഇത്തരം പ്രസ്താവനകൾ കൊണ്ട് സിപിഎം ലക്ഷ്യമിടുന്നത്. ഇൻഡി മുന്നണി നേതാക്കൾ സനാതന ധർമ്മത്തെ ആക്രമിക്കുന്നത് തുടരുകയാണ്. നേരത്തെ ഡിഎംകെയും പിന്നീട് ശക്തി സങ്കൽപ്പത്തെ അവഹേളിച്ച് രാഹുൽ ഗാന്ധിയും രംഗത്ത് വന്നിരുന്നു. Read More…

Kerala News

സിപിഎം ഭീകര പാർട്ടിയായി അധപതിച്ചു: കെ.സുരേന്ദ്രൻ

പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എംഎൽഎ വരെ ശിക്ഷിക്കപ്പെട്ടതോടെ സിപിഎം ഭീകര പാർട്ടിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിധിക്കെതിരെ രംഗത്ത് വന്ന സിപിഎം സംസ്ഥാന – ജില്ലാ നേതൃത്വങ്ങളുടെ നിലപാട് അവരുടെ അധപതനത്തിൻ്റെ ആഴം വ്യക്തമാക്കുന്നതാണ്. സിബിഐക്കെതിരെ രംഗത്ത് വന്നത് കൊണ്ട് ചെയ്ത കുറ്റം മായ്ച്ചുകളയാൻ സാധിക്കുകയില്ലെന്ന് സിപിഎം മനസിലാക്കണം. സിബിഐ അന്വേഷിച്ചത് കൊണ്ട് മാത്രമാണ് ഈ കേസിൽ കുറ്റക്കാർ ശിക്ഷിക്കപ്പെട്ടത്. കേസ് അട്ടിമറിക്കാനാണ് ലോക്കൽ പൊലീസ് തുടക്കം മുതൽ പരിശ്രമിച്ചത്. സിബിഐ അന്വേഷണം Read More…

Kerala News Politics

മന്നം കേരളത്തിൽ മൂന്നാംബദലിന് നേതൃത്വം കൊടുത്ത മഹാവ്യക്തിത്വം: കെ.സുരേന്ദ്രൻ

മന്നത്തിൻറെ പേര് എല്ലാകാലവും രാജ്യത്ത് സ്മരിക്കപ്പെടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള കോൺഗ്രസ്‌ ഡെമോക്രാറ്റിക് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനും കേരള കോൺഗ്രസിനും മന്നത്തിന്റെ പേര് മറക്കാനാവില്ല. കമ്മ്യൂണിസ്റ്റിനും കോൺഗ്രസിനും എതിരെ ഉയർന്നുവന്ന ജനശക്തിയായിരുന്നു കേരള കോൺഗ്രസ്. മധ്യതിരുവിതാംകൂറിൽ ഈ മൂന്നാംശക്തിയുടെ ജനമുന്നേറ്റം ഉണ്ടായി. അതിന് കാരണക്കാരനായിരുന്ന വ്യക്തി മന്നത്ത് ആചാര്യനായിരുന്നു. കോൺഗ്രസുമല്ല കമ്മ്യൂണിസ്റ്റുമല്ലാത്ത ശരിയായ മൂന്നാം ബദലായിരുന്നു മന്നം ആഗ്രഹിച്ചിരുന്നത്. കോൺഗ്രസിൻറെ തമ്മിലടിയും അനൈക്യവും സ്വജനപക്ഷപാതവും മന്നത്താചാര്യന് അറിയാമായിരുന്നു. Read More…

Kerala News Politics

മുഖ്യമന്ത്രി ശ്രീനാരായണഗുരുവിനെയും ഭൂരിപക്ഷസമുദായത്തെയും അപമാനിക്കുന്നത് വോട്ട് ബാങ്കിന് വേണ്ടി: കെ.സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായി ശ്രീനാരായണ ഗുരുദേവനെയും ഭൂരിപക്ഷജനവിഭാഗങ്ങളെയും അപമാനിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശ്രീനാരായണ ഗുരുവിനെ ഹിന്ദുവല്ലാതാക്കി മാറ്റാൻ പിണറായി വിജയൻ അല്ല ആര് വിചാരിച്ചാലും സാധിക്കില്ല. ഗുരുദേവൻ സനാതനധർമ്മത്തിന്റെ പതാക വാഹകനാണ്. ഭാരതീയ തത്വസംഹിത ലളിതമായി സാധാരണക്കാർക്ക് പകർന്ന് നൽകിയ ഹൈന്ദവ ആചാര്യനാണ് ഗുരു. ഒരിക്കൽ പോലും തന്റെ ധർമ്മത്തെ തള്ളികളയാത്ത സനാതനിയായ ഗുരുവിനെ ഹിന്ദുവല്ലാതാക്കി മാറ്റാൻ ശ്രമിച്ചാൽ പിണറായി വിജയൻ നാണംകെടുകയേ ഉള്ളൂ. ഹൈന്ദവ ആചാരങ്ങൾ അനാചാരമെന്ന് Read More…

Kerala News Politics

മുഖ്യമന്ത്രി ശ്രീനാരായണ ധര്‍മ്മത്തെ അധിക്ഷേപിച്ചു: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ശ്രീനാരായണ ധര്‍മ്മത്തെ ശിവഗിരിയിൽ അവഹേളിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുദേവനെ കേവലം ഒരു സാമൂഹിക പരിഷ്കർത്താവായി മാത്രം കാണുന്നത് പിണറായി വിജയന് വരേണ്യ മനസ്സുള്ളത് കൊണ്ടാണ്. ഗുരുദേവൻ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അവതാര പുരുഷനാണ്. അദ്ദേഹം 60 ഓളം കൃതികൾ ഹിന്ദു ദൈവങ്ങളെ സ്തുതിച്ചു കൊണ്ട് എഴുതിയിട്ടുണ്ട്. സാധാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ സനാതന ധർമ്മത്തെ നിർവചിച്ച മഹാത്മാവാണ് ഗുരുദേവൻ. ഗുരുദേവൻ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ അവഹേളിച്ചവരുടെ Read More…

Kerala News

ഐസി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യണം: കെ.സുരേന്ദ്രൻ

വയനാട് ഡിസിസി ട്രെഷറർ എൻഎൻ വിജയൻ്റെയും മകൻ്റെയും മരണത്തിന് ഉത്തരവാദിയായ ഐസി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ സഹകരണബാങ്ക് തട്ടിപ്പുകളുടെ അവസാനത്തെ ഇരകളാണ് എൻഎൻ വിജയനും മകനുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. ബത്തേരി അർബൻ ബാങ്ക് നിയമന തട്ടിപ്പിൻ്റെ ഉത്തരവാദികൾ കോൺഗ്രസിൻ്റെ ഉന്നത നേതാക്കളാണ്. ഈ കാര്യത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. പണം നഷ്ടപ്പെട്ടവരുടെ പരാതി അന്വേഷിക്കണം. എൻഎൻ വിജയൻ്റെ മരണത്തിന് Read More…

Kerala News Politics

പെരിയകേസിൽ നീതി ലഭിച്ചത് സിബിഐ അന്വേഷിച്ചതിനാൽ: കെ.സുരേന്ദ്രൻ

പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇരകളുടെ കുടുംബത്തിന് നീതി ലഭിച്ചത് സിബിഐ കേസ് അന്വേഷിച്ചത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ പങ്ക് തെളിയിക്കാൻ സിബിഐക്ക് സാധിച്ചു. സിപിഎമ്മിന്റെ നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമായിരുന്നു പെരിയയിലേത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസുകളിലെല്ലാം സിപിഎം പ്രവർത്തകരായ പ്രതികളെ അവർ രക്ഷിച്ചിട്ടുണ്ട്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് യുഡിഎഫ് പ്രവർത്തകരുടെ കൊലപാതക കേസുകളിൽ വരെ പ്രതികൾ കുടുങ്ങി തുടങ്ങിയത്. മലബാറിലെ രാഷ്ട്രീയ കൊലപാതക കേസുകൾ സിബിഐ Read More…

Kerala News

എംടി പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ: കെ.സുരേന്ദ്രൻ

പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയെയാണ് എംടിയുടെ വേർപാടിലൂടെ നമ്മുടെ സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നഷ്ടമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻകെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് എംടിയുടെ വസതിയിൽ എത്തി ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം ടി കഥാവശേഷനാകുമ്പോൾ അദ്ദേഹം സമ്മാനിച്ച കഥകളും നോവലുകളും ചലച്ചിത്രങ്ങളും കാലാതിവർത്തിയായി നിലനിൽക്കും. തലമുറകളോളം അതെല്ലാം വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും.മലയാളത്തിന്റെ വാക്കും മനസ്സുമായിരുന്നു എംടി എന്ന രണ്ടക്ഷരം. വള്ളുവനാടന്‍ മണ്ണില്‍ കാലൂന്നി നിന്ന് കേരളീയ സമൂഹത്തിന്റെ മോഹങ്ങളും മോഹ Read More…