സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയെ ബംഗളൂരുവിലേയ്ക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോള്‍ ഉണ്ടായ വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ചാക്കോ മരിച്ചു. പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. സേലത്തിന് സമീപം ഷൈന്‍ ടോം ചാക്കോയും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന കാറില്‍ ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ വലതു കൈ ഒടിഞ്ഞു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഷൈനിന്റെ അമ്മക്കും സഹോദരനും ചെറിയ പരിക്കുകള്‍ മാത്രമാണ് സംഭവിച്ചത്. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ഷൈനിന്റെ അസിസ്റ്റന്റായിരുന്നു. ഷൈന്‍ ടോം ചാക്കോ Read More…
Tag: accident
അമിതവേഗതയിൽ സ്വകാര്യ ബസ് ഓടിച്ചുണ്ടായ അപകടത്തില്‍ യുവാക്കള്‍ മരണപ്പെട്ട കേസ്: മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് ബസ് ഡ്രൈവർക്ക് 5 വർഷം തടവും 10 ലക്ഷംരൂപ പിഴയും
അമിതവേഗതയിൽ സ്വകാര്യ ബസ് ഓടിച്ച് അപകടമുണ്ടാക്കിയതിനെത്തുടര്‍ന്ന് രണ്ടു യുവാക്കള്‍ മരണപ്പെട്ട കേസില്‍ പ്രതിയായ ബസ് ഡ്രൈവർക്ക് 5 വർഷം തടവും 10 ലക്ഷം രൂപ പിഴയും തൃശ്ശൂര്‍ മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.എം. രതീഷ് കുമാർ ശിക്ഷ വിധിച്ചു. ഡ്രൈവറായ പഴയന്നൂർ കോടത്തൂർ ദേശത്ത് തോട്ടുംകര പുന്നക്കൽ വീട്ടില്‍ മണി മകന്‍ മനോജ് (39) എന്നയാളെയാണ് മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുററം ചുമത്തി കോടതി ശിക്ഷിച്ചത്. അമിതവേഗതയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിനും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ 2 വർഷം Read More…
പീച്ചി ഡാം ദുരന്തം:-മരണം രണ്ടായി; ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ത്ഥിനി കൂടി മരിച്ചു
തൃശൂര്‍: തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ പെണ്‍കുട്ടികള്‍ വീണുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ചികിത്സയിലായിരുന്ന പട്ടിക്കാട് ചാണോത്ത് പാറാശ്ശേരി സജി സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16) ആണ് മരിച്ചത്. തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. പട്ടികാട് സ്വദേശിനി എറിന്‍ (16) അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നേരത്തെ പട്ടിക്കാട് സ്വദേശിനി അലീന ഷാജന്‍ (16) മരിച്ചിരുന്നു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന അലീന പുലര്‍ച്ചെ 12.30 ഓടെയാണ് Read More…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
പാലക്കാട് – കോഴിക്കോട് ദേശീയ പാതയില്‍ പനയംപാടത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങവെ ചരക്ക് ലോറി മറിഞ്ഞ് മരണമടഞ്ഞ നാല് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ഇര്‍ഫാന ഷെറിന്‍, റിദ ഫാത്തിമ, നിദ ഫാത്തിമ കെ.എം, ഐഷ എ.എസ്. എന്നിവരുടെ മാതാപിതാക്കള്‍ക്കാണ് ധനസഹായം ലഭിക്കുക. തൃശ്ശൂര്‍ നാട്ടിക ദേശീയ പാതയില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ തടിലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 2 Read More…
കലൂർ സ്റ്റേഡിയം അപകടം: ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; കണ്ണു തുറന്നു, കൈകാലുകൾ അനക്കിയെന്ന് മകൻ
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണു തുറന്നു, കൈകാലുകൾ അനക്കി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കണ്ടതിന് ശേഷം മകനാണ് ഈ വാർത്ത അറിയിച്ചത്. ഉമ തോമസിന്റെ ആരോഗ്യസ്ഥിതിയിലുള്ള പുരോഗതി ചികിത്സാ സംഘത്തിനും കുടുംബത്തിനും ആശ്വാസമായി. ഇന്ന് രാവിലെ പത്തു മണിയോടെ മെഡിക്കൽ ബോർഡ് ഉമ തോമസിന്റെ ഏറ്റവും പുതിയ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് നൽകും. രാവിലെ 8.30ന് Read More…
‘ഉറക്കം വന്നാൽ ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്ക് എടുക്കരുത്’: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: റോഡ് അപകടങ്ങളിൽ പ്രധാന കാരണം ഉറക്കം എന്നതിനെതിരേ ശക്തമായ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഉറക്കത്തിൻ്റെ ലക്ഷണം വന്നു കഴിഞ്ഞാൽ, ലക്ഷ്യം എത്ര അടുത്താലും വാഹനം ഓടിച്ച് മുന്നോട്ട് പോകാൻ റിസ്ക് എടുക്കരുത് എന്നാണ് മുന്നറിയിപ്പ്. സുരക്ഷിതമായി വാഹനം പാർക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങി, അതിനുശേഷം യാത്ര തുടരുക എന്നതാണ് സുരക്ഷിത മാർഗം. വ്യക്തിയുടെ ബയോളജിക്കൽ ക്ലോക്കിന്റെ സ്വാഭാവിക പ്രവർത്തനം കാരണം, ഉറങ്ങേണ്ട സമയത്ത് മനസ്സും ശരീരവും അവശതയിലാകുമെന്നു മോട്ടോർ വാഹന വകുപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ Read More…
നാട്ടിക അപകടം: അന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: തൃശൂർ നാട്ടികയിൽ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടത്തിൽ ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചു. വിചാരണ മൂന്നു മാസത്തിനകം പൂർത്തിയാക്കണമെന്നും നിർദ്ദേശം. അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍ ജോസിന്റെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി നിര്‍ദേശം. പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി. അപകട സമയത്ത് ക്ലീനർ അലക്സാണ് മദ്യലഹരിയിൽ വാഹനം ഓടിച്ചത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്യുകയും ഇരുവരും റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. നവംബർ 26ന് പുലർച്ചെ റോഡരികിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കു Read More…
പൊന്നാനിയില് സ്കൂൾ കുട്ടികൾക്ക് ഇടയിലേയ്ക്ക് കാര്‍ ഇടിച്ചു കയറി; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്
മലപ്പുറം: പൊന്നാനിയിൽ സ്‌കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയ അപകടത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. മലപ്പുറം എ.വി. ഹൈസ്കൂളിന് സമീപം ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു അപകടം. വിദ്യാർത്ഥികളെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, എന്നാൽ പരിക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. കാര്‍ അമിത വേഗത്തിലായിരുന്നില്ലെങ്കിലും നിയന്ത്രണം വിട്ട് കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
കല്ലടിക്കോട് അപകടം: മുഖ്യമന്ത്രി അനുശോചനമറിയിച്ചു
പാലക്കാട് കല്ലടിക്കോട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനക്കുറിപ്പിൽ അറിയിച്ചു. മരണപ്പെട്ട കുട്ടികളുടെ ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റ കുട്ടികൾക്ക് അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച് പ്രവർത്തിക്കുമെന്നും അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി കുറിച്ചു.
കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുമാസം പ്രായമായ കുഞ്ഞുള്‍പ്പെടെ മൂന്ന് മലയാളികൾ മരിച്ചു
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ എല്‍ആന്‍ഡ്ടി ബൈപ്പാസില്‍ കാറില്‍ ലോറി ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. തിരുവല്ല ഇരവിപേരൂര്‍ കുറ്റിയില്‍ കെസി എബ്രഹാമിന്റെ മകന്‍ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോണ്‍ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മരുമകള്‍ എലീന തോമസ് (30)നെ ഗുരുതര നിലയില്‍ സുന്ദരാപുരം അഭിരാമി ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ മധുക്കര എല്‍ ആന്‍ഡ് ടി ബൈ പാസില്‍ നയാര പെട്രോള്‍ Read More…









