പാലക്കാട്: കൽപ്പാത്തി വിശ്വനാഥ ക്ഷേത്രത്തിലെ രഥോൽസവ ചടങ്ങിൽ പങ്കെടുത്ത് സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനൊപ്പമാണ് സ്ഥാനാർത്ഥി ചടങ്ങിൽ പങ്കെടുത്തത്. രഥം വലിച്ച ശേഷമാണ് സ്ഥാനാർത്ഥി മടങ്ങിയത്. ബാല്യകാലം മുതൽ ജീവിതത്തിൻ്റെ ഭാഗമാണ് കൽപ്പാത്തി ക്ഷേത്രവും രഥോത്സവവുമെന്ന് സ്ഥാനാർത്ഥി പറഞ്ഞു.അതേ സമയം ആചാരം പാലിക്കാതെ പാദരക്ഷകൾ ധരിച്ച് രഥം വലിച്ച കോൺഗ്രസ്സ് നേതാക്കളുടെ നടപടി അപലപനീയമാണെന്നും ഹൈന്ദവ വിശ്വാസങ്ങളോടും ആചാരങ്ങളോടും കോൺഗ്രസ്സിനുള്ള സമീപനത്തിന് തെളിവാണ് ഇതെന്നും സ്ഥാനാർത്ഥി പറഞ്ഞു. രാഹുൽ മാങ്കുട്ടത്തിലും, വി.കെ. Read More…
Tag: c krishnakumar
കെ.എസ്.ആർ. ടി. സി സ്റ്റാൻഡിലെ കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നത് തോടിലേക്കും പുഴയിലേക്കും സ്ഥാനാർത്ഥിക്ക് മുന്നിൽ കണ്ണീരുമായി അമ്മമാർ
പാലക്കാട്: പണി പൂർത്തിയാകാതെ ഉദ്ഘാടനം ചെയ്ത കെ.എസ്. ആർ. ടി. സി ബസ്സ് സ്റ്റാൻഡിലെ കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നത് ജനവാസ മേഖലയിലേക്ക്. നഗരത്തിലെ മൈത്രി നഗർ കോളനിവാസികളാണ്. ഈ വിഷയത്തിൽ എം.എൽ.എക്കും കെ.എസ്. ആർ. ടി. സി അധികൃതർക്കുമെതിരെ പരാതിയുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിനെ സമീപിച്ചത്. സ്വീവേജ് ട്രീറ്റ്മെൻറ് പ്ളാൻറ് ഇല്ലാത്തതിനാൽ കെ.എസ്.ആർ. ടി. സി. ബസ് സ്റ്റാൻഡിന് പ്രവർത്തനാനുമതി ലഭിച്ചിരുന്നില്ല. ഫയർ എൻ. ഓ. സി യും കെ.എസ്. ആർ. ടി. Read More…
നെൽകർഷകർക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണം: സി കൃഷ്ണകുമാർ
പാലക്കാട് : നെല്ല് സംഭരണം വൈകുന്നതും സംഭരണ വില വർധിപ്പിക്കാത്തതും അടക്കം വിവിധ പ്രശ്നങ്ങളാൽ നട്ടം തിരിയുന്ന പാലക്കാട്ടെ കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു.ഇടുക്കി, വയനാട് പാക്കേജ് പോലെ പാലക്കാട്ടെ കർഷകരുടെ പ്രശ്നങ്ങൾ നേരിടാനുതകുന്ന പാക്കേജ് ആണ് ആവശ്യം. കേന്ദ്രം സംഭരണ വില കൂട്ടുമ്പോഴും ആനുപാതികമായി കുറക്കുന്ന സംസ്ഥാന നീക്കം അപലപനീയമാണ്. കേന്ദ്ര വിഹിതം നേരിട്ട് കർഷകർക്ക് ലഭിക്കുകയെന്ന ദീർഘകാല ആവശ്യം യാഥാർത്ഥ്യമാക്കാനായി ഇടപെടുമെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. പാലക്കാട് Read More…
വികസനം ചർച്ചയാക്കി പിരായിരിയിൽ സ്ഥാനാർത്ഥി പര്യടനം
പാലക്കാട്: നഗരസഭയിലും, പിരായിരി പഞ്ചായത്തിലുമായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ പര്യടനം. രാവിലെ 7.30 ഓടെ നഗര സഭയിലെ ശ്രീരാം കോളനി, പ്രശാന്ത് നഗർ, അംബികാ പുരം എന്നിവിടങ്ങളിലാണ് ഭവന സന്ദർശനം നടന്നത്. പിന്നീട് കോടതിയിലെത്തിയ സ്ഥാനാർത്ഥി അഭിഭാഷകരോടും, കോടതി ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. തുടർന്ന് കർഷക മോർച്ചയുടെ നേതൃത്വത്തിൽ നെല്ല് സംഭരണ വില ഉയർത്തണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ട്രാക്ടർ റാലിയിൽ ഉടനീളം സ്ഥാനാർത്ഥി സംബന്ധിച്ചു.ഉച്ച തിരിഞ്ഞ് വികസനവും കുടിവെള്ള പ്രശ്നവും ചർച്ചയാക്കി പിരായിരി പഞ്ചായത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി Read More…
മുനമ്പത്തേത് നീതി നിഷേധിക്കപ്പെട്ടവൻ്റെ അവകാശ സമരം; സി. കൃഷ്ണകുമാർ
മുനമ്പം/ പാലക്കാട് :പാലക്കാട് നിന്ന് തെരഞ്ഞെടുക്കപ്പെട്ടാൽ വഖഫ് നിയമം പോലെ കിരാതമായ നിയമങ്ങൾക്ക് ഐക്യ കണ്ഠേന പ്രമേയം പാസാക്കാൻ നിയമ സഭയെ അനുവദിക്കില്ലെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു.നീതി നിഷേധിക്കപ്പെട്ടവൻ്റെ അവകാശ സമരമാണ് മുനമ്പത്ത് നടക്കുന്നത്. കേവലം മുനമ്പത്തെ മാത്രം പ്രശ്നമായി വഖഫ് അധിനിവേശത്തെ കാണാൻ കഴിയില്ലെന്നും സ്ഥാനാർത്ഥി പറഞ്ഞു.വഖഫ് അധിനിവേശത്തിനെതിരെ റിലെ സത്യഗ്രഹ സമരം നടത്തുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഡ്യവുമായി മുനമ്പത്തെ സമര പന്തലിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. മുനമ്പം നിവാസികളുടെ നാവായി താൻ Read More…
പാലക്കാടിൻ്റെ വികസനം ചർച്ച ചെയ്താൽ ഇരു മുന്നണികളും പ്രതിക്കൂട്ടിലാകും; സി കൃഷ്ണകുമാർ
നഗരസഭയിൽ ആവേശമായി എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പര്യടനം പാലക്കാട്: പാലക്കാടിൻ്റെ വികസന കാര്യത്തിൽ ഇടത് വലത് മുന്നണികളെ വെല്ലുവിളിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ.പാലക്കാടിൻ്റെ വികസനം ചർച്ച ചെയ്താൽ ഇരു മുന്നണികളും പ്രതിക്കൂട്ടിലാകുമെന്ന് സ്ഥാനാർത്ഥി പറഞ്ഞു.25 വർഷം തുടർച്ചയായി ഭരിച്ചപ്പോഴും നഗരസഭക്ക് വേണ്ടി ഒരു പദ്ധതി നൽകാൻ കോൺഗ്രസ്സിന് കഴിഞ്ഞിരുന്നില്ല.മലമ്പുഴയിൽ നിന്ന് വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിട്ടും കാര്യമായ പദ്ധതികൾ കൊണ്ട് വരാനായില്ല.മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം നിരവധി പദ്ധതികൾ പാലക്കാടിന് ലഭിച്ചതായും സ്ഥാനാർത്ഥി പറഞ്ഞു.പര്യടനത്തിൻ്റെ ഭാഗമായുള്ള റോഡ് Read More…
കല്‍പ്പാത്തി സംഗീതോത്സവത്തിന് സ്ഥിരം വേദി യാഥാര്‍ത്ഥ്യമാക്കും: സി കൃഷ്ണകുമാര്‍
പാലക്കാട്: കല്‍പ്പാത്തി സംഗീതോത്സവത്തിന് സ്ഥിരം വേദിയെന്ന ആവശ്യം യാഥാര്‍ത്ഥ്യമാക്കുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ പറഞ്ഞു.ഈ ആവശ്യം കേന്ദ്ര സാംസ്‌കാരിക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പാലക്കാട് നഗര സഭ പദ്ധതി തയ്യാറാക്കി നല്‍കിയാല്‍ കാലതാമസമില്ലാതെ സ്ഥിരം വേദി സജ്ജമാക്കാന്‍ കഴിയും. പാലക്കാട് നിന്ന് നിയമ സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പ്രഥമ പരിഗണനയില്‍ ഇക്കാര്യമുണ്ടാകുമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. കല്‍പാത്തി രഥോത്സവ കൊടിയേറ്റ ചടങ്ങില്‍ സംബന്ധിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി.കാശിയില്‍ പാതി കല്‍പ്പാതിയെന്നാണ് പറയാറ് . പ്രധാന Read More…
കാർഷിക പ്രശ്നങ്ങളും, കുടിവെള്ള ക്ഷാമവും ചർച്ചയാക്കി എൻ ഡി. എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിൻ്റെ പര്യടനം
പാലക്കാട്: പിരായിരി പഞ്ചായത്തിലെ വലിയമ്മക്കാവിൽ നിന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പ്രഭാത പര്യടനം ആരംഭിച്ചത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. മാലിന്യ സംസ്കരണത്തിനും ഇവിടെ പദ്ധതികൾ ഇല്ലെന്നും ഇത്തരം അടിസ്ഥാന പ്രശ്നങ്ങളെല്ലാം നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതായും സ്ഥാനാർത്ഥി പറഞ്ഞു. നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടാൽ പാലക്കാട് നഗരസഭയിൽ അമൃത് പദ്ധതിക്ക് കീഴിൽ നടപ്പാക്കിയതിന് സമാനമായ രീതിയിൽ ശുദ്ധജല വിതരണ പദ്ധതി കൊണ്ട് വരുമെന്നും സ്ഥാനാർത്ഥി ഉറപ്പ് നൽകി പിരായിരി പഞ്ചായത്തിലെ കുന്നംകുളങ്ങര അമ്പലപറമ്പ്, നെഹ്റു കോളനി, Read More…
എയിംസ് പാലക്കാട് കൊണ്ട് വരും; സി. കൃഷ്ണകുമാർ
കൽപ്പാത്തിയിൽ ഗൃഹ സമ്പർക്കവുമായി സ്ഥാനാർത്ഥി പാലക്കാട്:നിയമസഭാംഗമായാൽ പാലക്കാട് എയിംസ് കൊണ്ട് വരുമെന്ന് എൻ.ഡി. എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു. പേരിന് മെഡിക്കൽ കോളേജ് ഉണ്ടെങ്കിലും ജനങ്ങൾക്ക് ഉപകാരമില്ലാത്ത അവസ്ഥയാണ് . മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ തേടി തൃശൂരോ , കോയമ്പത്തൂരോ പോകേണ്ട സ്ഥിതിയിലാണ് പാവപ്പെട്ട ജനങ്ങൾ. ഈ സാഹചര്യം മാറണം. കേരളത്തിന് എയിംസ് അനുവദിക്കാനും അത് പാലക്കാട് കൊണ്ട് വരാനും എൻ.ഡി. എ ജയിച്ചാൽ സാധിക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സ്ഥാനാർത്ഥി പറഞ്ഞു. Read More…
ആവേശമായി സ്ഥാനാർത്ഥിയുടെ റോഡ് ഷോ
പാലക്കാട്: നഗരസഭയിൽ നടപ്പാക്കിയ വികസന പദ്ധതികൾ ചർച്ചയാക്കിയും പാലക്കാടിൻ്റെ സമഗ്ര വികസനത്തിനുള്ള ആശയങ്ങൾ മുന്നോട്ടുവച്ചും എൻ.ഡി.എ സ്ഥാനാർത്ഥിയുടെ റോഡ് ഷോ. വൈകിട്ട് 4 മണിക്ക് ശെൽവ പാളയത്ത് നിന്നാണ് റോഡ് ഷോ തുടങ്ങിയത്. നഗര സഭയിൽ തുടങ്ങി വെച്ച വികസന പദ്ധതികൾ പൂർണ്ണതോതിൽ പ്രാവർത്തികമാക്കാൻ നിയമ സഭയിൽ എൻ.ഡി.എ പ്രതിനിധി വേണമെന്ന് സ്ഥാനാർത്ഥി പറഞ്ഞു.വാലി പറമ്പ്, കുന്നത്തൂർ മേട്, ഫ്രണ്ട്സ് കോളനി, എ.ആർ നായർ കോളനി, ചിറക്കാട് കനാൽ, ഗോപാൽ കോളനി, മണ്ണാർക്കാട് പറമ്പ്, മണപ്പുള്ളിക്കാവ്, പണ്ടാരക്കാവ് Read More…











