Kerala News

ചേലക്കര ഉപതെരഞ്ഞെടുപ്പ്: മൂന്ന് ദിവസത്തേക്ക് ഡ്രൈ ഡേ; വോട്ടെണ്ണൽ ദിനവും മദ്യവിൽപ്പന നിരോധനം

തൃശൂർ: ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവംബർ 11 മുതൽ 13 വരെ വോട്ടെടുപ്പ് കാലയളവിൽ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചു. നവംബർ 11-ാം തീയതി വൈകുന്നേരം ആറ് മണി മുതൽ നവംബർ 13-ാം തീയതി വൈകുന്നേരം ആറ് മണി വരെ ചേലക്കര മണ്ഡലത്തിൽ മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും നിയന്ത്രണവിധേയമാക്കും. വോട്ടെണ്ണൽ ദിവസമായ നവംബർ 23-നും ഈ നിയന്ത്രണങ്ങൾ തുടരും. റീ പോളിംഗ് ആവശ്യമുണ്ടെങ്കിൽ അതിനുശേഷമുള്ള ദിവസവും ഡ്രൈ ഡേ ആയി കണക്കാക്കുമെന്ന് ജില്ലാ Read More…

Kerala News Politics

ചേലക്കര അന്തിമഹാളൻ കാവ് വെടിക്കെട്ട് നടത്തിക്കൽ ബിജെപിയുടെ പ്രഥമ ദൗത്യം – അഡ്വ കെ.കെ അനീഷ് കുമാർ.

ചേലക്കര: അന്തിമഹാളൻ കാവിലെ വെടിക്കെട്ട് നടത്തിക്കാൻ വേണ്ട ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വേല കമ്മറ്റി ഭാരവാഹികൾ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്ക് നിവേദനം നൽകിയ സാഹചര്യത്തിൽ അടുത്ത വർഷം വെടിക്കെട്ട് നടത്തിക്കുന്നതിന് ബിജെപി പ്രഥമ പരിഗണന നൽകുമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ് കുമാർ. തണ്ണീർത്തട സംരക്ഷണ നിയമത്തിൻ്റെ മറപറ്റി പെർമനൻ്റ് മാഗസിൻ നിർമ്മാണത്തിന് സംസ്ഥാന സർക്കാർ തടയിടുകയാണ്. ആയിരക്കണക്കിന് ഹെക്ടർ നെൽവയൽ നികത്താൻ ഭൂമാഫിയകൾക്ക് കേരളം മുഴുവൻ അനുമതി നൽകിയ സംസ്ഥാന സർക്കാർ Read More…

Kerala News Politics

കൊടകര കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പ് സമയത്ത് പതിവ് കാര്യം;തൃശൂർ പാലക്കാടും ചേലക്കരയിലും ആവർത്തിക്കും: കെ സുരേന്ദ്രൻ

പാലക്കാട്: തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയര്‍ത്തിക്കൊണ്ടുവരുന്ന കേസാണ് കൊടകരയിലേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് കണ്ടാണ് കൊടകര പോലുള്ള ആരോപണങ്ങളുമായി വരുന്നതെന്ന് പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ ആരോപണങ്ങള്‍ കൊണ്ട് ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ കഴിയില്ല.ഇത്തരത്തില്‍ സുരേഷ് ഗോപിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ത്തി. എന്നാല്‍ ജനങ്ങളത് മുഖവിലയ്ക്കെടുത്തില്ല. അന്ന് ജനങ്ങള്‍ ശരിയായ നിലപാട് സ്വീകരിച്ചു. അതു തന്നെ പാലക്കാടും ആവര്‍ത്തിക്കും. എം.വി. ഗോവിന്ദന്റെ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. ബിജെപിക്ക് കൊടകര Read More…

Kerala News

ചേലക്കര ഉപതെരഞ്ഞെടുപ്പ്: മത്സര രംഗത്ത് ആറു പേര്‍

ചേലക്കര ഉപതെരഞ്ഞെടുപ്പിന് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പന്തളം രാജേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതോടെ മത്സര രംഗത്ത് ആറുപേരായി. യു.ആര്‍. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം), കെ. ബാലകൃഷ്ണന്‍ ( ഭാരതീയ ജനതാ പാര്‍ട്ടി-താമര), രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ), കെ.ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം), എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ), ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. (ബ്രാക്കറ്റില്‍ പാര്‍ട്ടി-ചിഹ്നം എന്ന ക്രമത്തില്‍). കഴിഞ്ഞ ദിവസം നടന്ന സൂക്ഷ്മ പരിശോധനയില്‍ രണ്ടു Read More…

Kerala News

പാലക്കാട് 16, ചേലക്കര 9, വയനാട് 21; ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചു

തിരുവനന്തപുരം: മൂന്ന് നിയോജകമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി. പാലക്കാട് 16 സ്ഥാനാർഥികളും ചേലക്കരയിൽ 9 സ്ഥാനാർഥികളും വയനാട്ടിൽ 21 സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്. പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ (കോൺഗ്രസ്), സി കൃഷ്ണകുമാർ (ബിജെപി) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ, കൂടാതെ ഡമ്മി സ്ഥാനാർഥികളും സ്വതന്ത്ര സ്ഥാനാർഥികളുമുള്‍പ്പടെ 16 പേർ മത്സരിക്കുന്നു. ചേലക്കരയിൽ യു ആർ പ്രദീപ് (സിപിഎം), രമ്യ ഹരിദാസ് (കോൺഗ്രസ്), കെ ബാലകൃഷ്ണൻ (ബിജെപി) എന്നിവരാണ് മുന്നണി സ്ഥാനാർഥികൾ, 9 പേരാണ് പത്രിക Read More…

Kerala News

ദേശീയ ജനാധിപത്യസഖ്യത്തിന്റെ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ 28ന്

പാലക്കാട്: ദേശീയ ജനാധിപത്യസഖ്യത്തിന്റെ പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ 28ന് നടത്താന്‍ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. 29, 30 തീയതികളില്‍ ഏരിയ – പഞ്ചായത്ത് കേന്ദ്രങ്ങളിലും കണ്‍വെന്‍ഷന്‍ നടക്കും. നവംബര്‍ നാല് മുതല്‍ ഏഴുവരെ ഏരിയ – പഞ്ചായത്ത് കേന്ദ്രങ്ങളില്‍ റാലി നടത്താനും തീരുമാനിച്ചു.

Kerala News Politics

INDI സഖ്യം ആദ്യം രൂപം കൊണ്ടത് ചേലക്കരയിലെ തിരുവില്വാമലയിൽ – AP അബ്ദുള്ള കുട്ടി

ചേലക്കര : CPI (M) – Congress തമ്മിലുള്ള ഡീലിൻ്റെ ഏറ്റവും വലിയ തെളിവാണ് തിരുവില്വാമലയിലെ BJP ഭരണ സമിതിയെ അട്ടിമറിക്കാൻ ഇരു പാർട്ടികളും കൈകോർത്തതെന്നും ആ ഡീൽ നിയമസഭയിൽ ആവർത്തിക്കാനുള്ള ശ്രമമാണ് ഈ ഉപതിരഞ്ഞെടുപ്പിലും നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വരവൂർ പഞ്ചായത്ത് NDA കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ചടങ്ങിൽ BJP വരവൂർ പഞ്ചായത്ത് കമ്മറ്റി അദ്ധ്യക്ഷൻ K ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. BJP മണ്ഡലം പ്രസിഡണ്ട് ശ്രീ രാജ്കുമാർ, BDJS മണ്ഡലം സെക്രട്ടറി Read More…

Kerala News Politics

ഉപതെരഞ്ഞെടുപ്പ്:ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിന് ഊര്‍ജ്ജം പകരാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂര്‍: സംസ്ഥാന ഉപതെരഞ്ഞെടുപ്പുകളില് ഇടതുമുന്നണി പ്രചാരണത്തിന് ഇന്ന് ശക്തമായ തുടക്കം. ചേലക്കര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി യു.ആര്‍. പ്രദീപിന് വേണ്ടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനെത്തും. ചേലക്കര മേപ്പാടത്ത് രാവിലെ 10 മണിക്ക് നടക്കുന്ന പ്രദീപിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പാലക്കാട്, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായും മുഖ്യമന്ത്രി പ്രചാരണത്തിനെത്തും, എങ്കിലും തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ചേലക്കരയില് നിന്ന് തുടക്കം കുറിക്കുന്ന പ്രചാരണത്തിലൂടെ ഇടതുമുന്നണി ഉപതെരഞ്ഞെടുപ്പില് ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. പാലക്കാട് മണ്ഡലത്തിലെ Read More…

Kerala News

ഉപതെരഞ്ഞെടുപ്പ്; ഫ്‌ളെയിംഗ് സ്‌ക്വാഡുകളെ വിന്യസിച്ചു

ചേലക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഫ്‌ളെയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരെ വിന്യസിച്ചു. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ത്ഥിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ, പാരിതോഷികമോ, മദ്യമോ, മറ്റ് സാധനസാമഗ്രികളോ വിതരണം ചെയ്യുന്നത് 1951 ലെ ജന പ്രാതിനിധ്യ നിയമം വകുപ്പ് 123 അനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചും നടപടിയെടുക്കും. പോളിംഗ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടു പോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് കര്‍ശന പരിശോധനകള്‍ Read More…

Kerala News

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് നവംബർ 13-ന്; 23-ന് വോട്ടെണ്ണൽ

തിരുവനന്തപുരം: കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തിനും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾക്കും ഉപതെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് നവംബർ 13-ന്, വോട്ടെണ്ണൽ നവംബർ 23-ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹിയിൽ അറിയിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുമെന്നാണ് സൂചന, കൂടാതെ ചേലക്കരയിൽ രമ്യ ഹരിദാസും, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തും സാധ്യതാ സ്ഥാനാർഥികളാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചില നിയമസഭാംഗങ്ങൾ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി Read More…