Kerala News Politics

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ച് ശശി തരൂര്‍

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തിയുമായി തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്ത്. തിരുവനന്തപുരത്ത് നടക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ നിന്ന് തന്നെ മനഃപൂര്‍വ്വം ഒഴിവാക്കുകയാണെന്നാണ് തരൂരിൻ്റെ പരാതി. വിഡി സതീശൻ്റെ നേതൃത്വത്തില്‍ നടത്തുന്ന ഏകപക്ഷീയ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ശശി തരൂര്‍ ഉള്‍പ്പടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന പല നേതാക്കള്‍ക്കും അഭിപ്രായ വ്യത്യാസമുണ്ട്. അതെസമയം കണ്ണൂര്‍ നിയമസഭാ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരന്‍. ഹൈക്കമാന്‍ഡിൻ്റെ ഉറപ്പില്ലാതെ ദില്ലിയിലേക്ക് പോകില്ലെന്നാണ് തീരുമാനം. കെ Read More…

International Politics

ഇസ്രായേൽ ആക്രമണ ഭീഷണിക്കിടെ ഓൺലൈൻ വോട്ടെടുപ്പ്; മുജ്തബ ഖമനെയി ഇറാന്റെ പുതിയ പരമാധികാര നേതാവ്

തെഹ്റാൻ: കടുത്ത യുദ്ധസാഹചര്യവും ഇസ്രായേൽ ആക്രമണ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ പുതിയ പരമാധികാര നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുൻ പരമാധികാര നേതാവായ അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഖമനെയി. എൺപത്തിയെട്ട് മുതിർന്ന ഷിയാ പുരോഹിതന്മാർ ഉൾപ്പെട്ട വിദഗ്ധ സമിതിയാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. സുരക്ഷാ ഭീഷണി നിലനിന്നതിനാൽ നേരിട്ടുള്ള യോഗം ഒഴിവാക്കി ഓൺലൈൻ സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇറാനിലെ ഷിയാ വിശ്വാസികളുടെ പ്രധാന മതകേന്ദ്രമായ ഖും നഗരത്തിലെ ഒരു കെട്ടിടത്തിലാണ് സാധാരണയായി വിദഗ്ധ Read More…

Kerala News Politics

ചുമരിൽ താമര വരച്ച് തൃശ്ശൂരിൽ ബിജെപി പ്രചാരണത്തിന് തുടക്കം; എൻഡിഎ വലിയ വിജയം നേടുമെന്ന് പത്മജ വേണുഗോപാൽ

തൃശ്ശൂർ: നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നോടിയായി തൃശ്ശൂർ നിയോജകമണ്ഡലത്തിൽ എൻഡിഎയുടെ ചുമരെഴുത്ത് പ്രചരണത്തിന്തുടക്കം കുറിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പത്മജാ വേണുഗോപാൽ. അയ്യന്തോൾ അമർജവാൻ ജ്യോതിക്ക് സമീപം ചുമരിൽ താമര ചിഹ്നം വരച്ച് പ്രചാരണ ഉദ്ഘാടനം നിർവഹിച്ചു. തൃശ്ശൂരിൽ എൻഡിഎ വലിയ വിജയം കൈവരിക്കുമെന്നും ഇടത്-വലത് മുന്നണികളുടെ ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ ജനങ്ങൾ തള്ളിക്കളയുമെന്നും അവർ പറഞ്ഞു. സ്ഥാനാർഥി ആരായാലും വിജയമാണ് ലക്ഷ്യമെന്നും അതിനായി പ്രവർത്തകർ ഒരുങ്ങിയിരിക്കുകയാണെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് Read More…

Kerala News

നിയമസഭാ തെരഞ്ഞെടുപ്പ് വിഷുവിന് ശേഷം? മാർച്ച് രണ്ടാംവാരത്തിൽ പ്രഖ്യാപനം സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം മാർച്ച് രണ്ടാംവാരത്തിൽ ഉണ്ടാകുമെന്ന് സൂചന. മാർച്ച് അഞ്ചിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളം സന്ദർശിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ ഡോ. സുഖ്വിന്ദര്‍ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ സംസ്ഥാനത്ത് എത്തി ഒരുക്കങ്ങൾ വിലയിരുത്തും. മാർച്ച് 12ഓടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ രണ്ടാം പകുതിയോടെ, വിഷുവിന് ശേഷമായിരിക്കും വോട്ടെടുപ്പ് നടക്കുക എന്നാണ് സൂചന. ഇത്തവണയും ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് Read More…

Kerala News

സംസ്ഥാനത്തെ മൂന്നു വാര്‍ഡുകളില്‍ ഇന്ന് വോട്ടെടുപ്പ്; ബിജെപിക്ക് നിര്‍ണായകം

തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് . രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്. മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം എന്നീ വാര്‍ഡുകളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ഈ വാര്‍ഡുകളിലെ വോട്ടെണ്ണല്‍ നാളെ നടക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകമാണ്. Read More…

Kerala News

തദ്ദേശ സ്ഥാപനങ്ങളിലെ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 2026 ജനുവരി അഞ്ച് മുതല്‍ ഏഴു വരെ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്‍. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയര്‍മാന്‍മാരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ നടത്തും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാന്റിങ് കമ്മിറ്റികളും ജില്ല പഞ്ചായത്തില്‍ ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാന്റിങ്ങ് കമിറ്റികളുമാണ് Read More…

Kerala News

മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടേയും തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോര്‍പ്പറേഷനുകളിലെ മേയര്‍ തെരഞ്ഞെടുപ്പ് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കും നടക്കും. കണ്ണൂര്‍, തൃശ്ശൂര്‍, കൊച്ചി കോര്‍പ്പറേഷനുകളിലെ മേയര്‍സ്ഥാനങ്ങള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. മുനിസിപ്പാലിറ്റി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പും ഇന്ന് നടക്കും. സംസ്ഥാനത്തെ 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്നുണ്ടാകും. തൃപ്പൂണിത്തുറയിൽ ബിജെപി ഭരണത്തിലേറാൻ സാധ്യതയേറി. സിപിഎമ്മിനെ പിന്തുണയ്ക്കില്ലെന്ന് കോൺ​ഗ്രസ് തീരുമാനിച്ചു. അഡ്വ. പി എൽ ബാബുവാണ് Read More…

Kerala News

മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26 ന്; പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഈ മാസം 26 ന് നടക്കും. രാവിലെ 10.30 നാകും തെരഞ്ഞെടുപ്പ് നടക്കുക. ഉച്ചയ്ക്ക് 2.30 ന് ശേഷം ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍മാരെയും തെരഞ്ഞെടുക്കും.  തദ്ദേശ തെരഞ്ഞടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21 ന് ( ഞായറാഴ്ച ) നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും. വോട്ടവകാശമുള്ള Read More…

India News

അഞ്ച് സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ സമയപരിധി നീട്ടി, കേരളത്തില്‍ 23 ന് കരട് പട്ടിക

ന്യൂഡല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക തീവ്ര പരിശോധനയുടെ സമയപരിധി നീട്ടി. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് സമയം നീട്ടിയത്. തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 14 വരെയും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 18 വരെയും ഉത്തര്‍പ്രദേശില്‍ ഡിസംബര്‍ 26 വരെയുമാണ് നീട്ടിയത്. എസ്‌ഐആര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള മേലുദ്യോഗസ്ഥരുടെ സമ്മര്‍ദം താങ്ങാനാകാതെ വിവിധ സംസ്ഥാനങ്ങളിലായി ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്തതുള്‍പ്പടെ ഗുരുതര പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. എന്യൂമറേഷന്‍ Read More…

Kerala News

വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം

കോഴിക്കോട്: ത​ദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഇന്ന് വിധിയെഴുത്ത് നടന്നത്. രാവിലെ 7 മണിയ്ക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 6 മണിയോടെ അവസാനിച്ചു. രണ്ടാം ഘട്ടത്തില്‍ കനത്ത പോളിങാണ് അരങ്ങേറിയത്. 75.38 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത് അന്തിമ കണക്കല്ല. ഏറ്റവും കൂടതല്‍ പോളിങ് വയനാട് ജില്ലയിലാണ്. 77.34 ശതമാനം. കുറവ് തൃശൂര്‍ ജില്ലയില്‍. 71.88 ശതമാനം. മലപ്പുറം 76.85 ശതമാനം, Read More…