കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് 2026 ഓഗസ്റ്റ് 2 (ഞായർ) അവധി പ്രഖ്യാപിച്ചിരിക്കുന്നു മതപഠന ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ സുരക്ഷ സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണം. സാഹചര്യം അനുസരിച്ച് കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് Read More…
Tag: heavy rain
കേരളത്തില്‍ പെരുമഴ; 8 മരണം
കഴിഞ്ഞ ദിവസം ആരംഭിച്ച മഴയില്‍ സംസ്ഥാനത്ത് പരക്കെ നാശനഷ്ടം. മഴയിലുണ്ടായ വിവിധ അപകടങ്ങളില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി.തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ 12 ജില്ലകളിലും ഇന്ന് അതീവ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. ഇന്നലെ പെയ്ത മഴയില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലായി. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചലും ഉരുള്‍പൊട്ടലും ഉണ്ടായ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ജില്ലാ ഭരണകൂടത്തിൻ്റെ നിര്‍ദേശമുള്ളവര്‍ ക്യാമ്പുകളിലേക്കോ സുരക്ഷിതമായ മറ്റിടങ്ങളിലേക്കോ മാറി താമസിക്കേണ്ടതാണ്. സുരക്ഷ മാനിച്ച് പല Read More…
ആറന്മുളയില്‍ മഴക്കെടുതി; റോഡുകള്‍ വെള്ളത്തിലായി
കഴിഞ്ഞ ദിവസം രാത്രിയില്‍ തുടങ്ങിയന നിര്‍ത്താത്ത മഴയെ തുടര്‍ന്ന് ആറന്മുളയില്‍ പ്രളയ സാഹചര്യം. റോഡുകളിലെല്ലാം വെള്ളം കയറിയ സ്ഥിതിയാണുള്ളത്. ആറന്മുള ക്ഷേത്രത്തോട് അനുബന്ധിച്ച പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. മന്ത്രി പിസി വിഷ്ണുനാഥ് ആറന്മുളയില്‍ എത്തി സ്ഥിതിഗതികള്‍ അന്വേഷിച്ചു. ആറന്മുള എംഎല്‍എയായ അബിന്‍ വര്‍ക്കിയും സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനായി കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന് മന്ത്രി വിഷ്ണുനാഥ് അറിയിച്ചു.
തൃശൂർ നഗരത്തിൽ വെള്ളക്കെട്ട്
അതിതീവ്രമഴയിൽ തൃശൂർ നഗരത്തിൽ വെള്ളക്കെട്ട്. ഇക്കണ്ട വാരിയർ റോട്ടിലാണ് ഇന്ന് പുലർച്ചെ മുതൽ നിർത്താതെ പെയ്യുന്ന മഴയിൽ വെള്ളമുയർന്നു വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് ഈ വഴിയിലൂടെ പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. മഴ ഇനിയും തുടർന്നാൽ സമീപ പ്രദേശത്തെ താഴ്ന്ന ഇടങ്ങളിലുള്ള കടകളിലേക്ക് വെള്ളം കയറുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇന്ന് പുലർച്ചെ മുതൽ കേരളത്തിൽ പരക്കെ മഴ പെയ്യുകയാണ്. ശക്തമായ മഴയിൽ പലയിടത്തും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.റെഡ് അലർട്ട് 01/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 01/08/2026: ത്രിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, Read More…
അതിശക്ത മഴ: മലയോര മേഖലയിൽ രാത്രിയാത്ര നിയന്ത്രണം
തൃശൂര്‍ ജില്ലയിലെ മലയോര മേഖലകളിലേക്ക് വൈകീട്ട് 7:00 മണി മുതല്‍ രാവിലെ 6:00 മണി വരെയുള്ള രാത്രികാല യാത്രകള്‍ പൂര്‍ണ്ണമായും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യും. പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും ചെക്ക് പോസ്റ്റുകളിലും പ്രധാന റോഡുകളിലും കര്‍ശന പരിശോധന നടത്തും. ട്രക്കിംഗ്, ക്യാമ്പിംഗ് & ടൂറിസം നിയന്ത്രണം ജില്ലയിലെ മലയോര മേഖലകള്‍, വനപ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ട്രക്കിംഗ്, വൈല്‍ഡര്‍നസ് ക്യാമ്പിംഗ് എന്നിവ താല്‍ക്കാലികമായി നിരോധിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകളും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ടെന്ന് Read More…
തൃശൂർ ജില്ലയില്‍ റെഡ്/ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശവുമായി ജില്ലാ ഭരണകൂടം
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിലും തൃശൂര്‍ അടക്കമുള്ള ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാലും ജില്ലയില്‍ അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിനും പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനുമായി തൃശൂര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അടിയന്തര നടപടികള്‍ നിര്‍ദ്ദേശിച്ച് ഉത്തരവിറക്കി.
സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ്
കേരളത്തില്‍ അതിതീവ്രമഴയെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് റെഡ് അലെര്‍ട്ട് നല്‍കിയിരിക്കുന്നത്. മറ്റുള്ള ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണുള്ളത്. മഴ ശക്തമായതോടെ വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അതിതീവ്രമഴയില്‍ ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പ്പൊട്ടലുണ്ടായി. കുടയത്തൂര്‍ അടൂര്‍മലയില്‍ ഉരുള്‍പൊട്ടി നിരവധി Read More…
കനത്ത മഴ മുന്നറിയിപ്പ്: അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു
ശ്രീനഗർ: കശ്മീരിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ (IMD) മുന്നറിയിപ്പിനെ തുടർന്ന് അമർനാഥ് തീർത്ഥയാത്ര താൽക്കാലികമായി നിർത്തിവച്ചു. ജൂലൈ 19 മുതൽ പഹൽഗാം, ബാൽട്ടാൽ എന്നീ രണ്ട് പ്രധാന പാതകളിലൂടെയും യാത്ര അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കശ്മീരിലെ ബാൽട്ടാൽ, നുൻവാൻ/ചന്ദൻവാരി ബേസ് ക്യാമ്പുകളിൽ നിന്നും ജമ്മുവിലെ ഭഗവതി നഗർ യാത്രി നിവാസിൽ നിന്നുമുള്ള തീർത്ഥാടകരുടെ തുടർയാത്രയും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയാണ് ഈ മുൻകരുതൽ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. കനത്ത മഴയും Read More…
മലബാര്‍ മേഖലയില്‍ അതിശക്തമായ മഴക്ക് സാധ്യത
സംസ്ഥാനത്ത് മഴ ശക്തമായി തന്നെ തുടരുന്നു. ഇന്ന് വടക്കന്‍ കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. എന്നാല്‍ മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതില്‍പ്പെടും. കഴിഞ്ഞ ദിവസം ഉണ്ടായിരുന്ന ഒറഞ്ച്, റെഡ് അലെര്‍ട്ടുകള്‍ പിന്‍വലിച്ചു. നാളെയും മഴ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.








