Kerala News

രാഹുലിനും പ്രദീപിനും നീല ട്രോളി ബാഗ് സമ്മാനം; വിവാദത്തിനൊടുവിൽ സ്പീക്കറുടെ വിശദീകരണം

ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, യുആർ പ്രദീപ് എന്നിവർക്കായി സ്പീക്കർ എഎൻ ഷംസീർ സമ്മാനിച്ച നീല ട്രോളി ബാഗ് വിവാദം ഉയർത്തി. ബാഗിനുള്ളിൽ ഭരണഘടന, നിയമസഭാ ചട്ടങ്ങൾ സംബന്ധിച്ച പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. അതേസമയം, ബാഗിന്റെ നിറം ബോധപൂർവം തെരഞ്ഞെടുക്കപ്പെട്ടതാണെന്ന് ആരോപണമുയർന്നതോടെ സ്പീക്കറുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തി. എല്ലാ പുതിയ എംഎൽഎമാർക്കും ബാഗ് നൽകാറുണ്ടെന്നും ഇത്തവണ ദുരൂഹതയില്ലാത്ത ആശയപരമായ താൽപര്യത്തിൽ നീല നിറം പൂർണ്ണമായും ആകസ്മികമാണെന്നും ഓഫീസ് വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, രാഹുലിന്റെ പ്രചാരണത്തിനായി നീല Read More…

Kerala News

പാലക്കാടും വയനാടും യുഡിഎഫ് നിലനിർത്തി

പാലക്കാട് നിയമസഭ മണ്ഡലത്തിലും വയനാട് ലോക്സഭ മണ്ഡലത്തിലും യുഡിഎഫ് നിലനിർത്തി. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. വയനാട് ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി 3,59,438 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മുന്നിലാണ്. പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ 37,293 വോട്ടും എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ 39,549 വോട്ടും നേടി.

Kerala News Politics

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ആദ്യ ലീഡുകൾ ബി.ജെ.പി ക്ക്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ആദ്യ ലീഡ് ബി.ജെ.പി. സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന്. 36 വോട്ടുകളുടെ ലീഡാണ് അദ്ദേഹം നേടിയിരിക്കുന്നത്. പാലക്കാട് ബി.ജെ.പി. ജില്ലാ ഓഫീസിൽ വോട്ടെണ്ണൽ വീക്ഷിക്കുന്ന കൃഷ്ണകുമാറിനൊപ്പം ഭാര്യയും നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ മിനി എന്നിവർ ഉണ്ട് . നേരത്തെ പല്ലശ്ശന ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം കൃഷ്ണകുമാർ ഇത്തവണ 5000ത്തിലധികം ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പ്രതികരിച്ചിരുന്നു. കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വിജയിച്ച പാലക്കാട് മണ്ഡലത്തിൽ, യുഡിഎഫ് Read More…

Kerala News

പാലക്കാട് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 190-ാമത്തെ ആശുപത്രിയായി പാലക്കാട് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 92.41% സ്‌കോറോടെയാണ് ഈ അംഗീകാരം ലഭിച്ചത്. 190 ആശുപത്രികൾ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർന്നത് സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ വലിയ നേട്ടമെന്ന് മന്ത്രി വിശദീകരിച്ചു. ഇതിൽ 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾ, 129 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടുന്നു. 8 Read More…

Kerala News

ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലെ ജനവിധി നാളെ അറിയാം. വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 10 മണിയോടെ വിജയികളെക്കുറിച്ച് വ്യക്തത ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വയനാട് ലോക്സഭ സീറ്റിൽ കോൺഗ്രസ് പ്രിയങ്ക ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയപ്പോൾ എല്‍ഡിഎഫ് സത്യൻ മൊകരയും ബിജെപി നവ്യ ഹരിദാസിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ചേലക്കരയിൽ എൽഡിഎഫിന് യു.വി. പ്രദീപ്, യുഡിഎഫിന് രമ്യ ഹരിദാസ്, ബിജെപിക്ക് ബാലകൃഷ്ണൻ എന്നിവരും പാലക്കാട് എൽഡിഎഫിന് Read More…

Kerala News

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: വോട്ടിംഗ് 70% കടന്നു

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പോളിങ് സമയം കഴിഞ്ഞെങ്കിലും പല പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട ക്യൂകൾ കാണപ്പെട്ടു. 70% വോട്ടിങ് രേഖപ്പെടുത്തി. 40.76% ബൂത്തുകളിലാണ് പോളിങ് കഴിഞ്ഞു. ആരംഭത്തിൽ മന്ദഗതിയോടെ നടന്ന പോളിങ്, ഉച്ചക്കു ശേഷമാണ് മെച്ചപ്പെട്ടത്. 184 ബൂത്തുകളിലായി 1,94,706 വോട്ടർമാരും 1,00,290 സ്ത്രീ വോട്ടർമാരും ഇതിനകം വോട്ട് നൽകി.

Kerala News

പാലക്കാട് മണ്ഡലത്തില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്: വിധിയെഴുതുന്നത് 1.94 ലക്ഷം വോട്ടര്‍മാര്

പാലക്കാട്: ഇന്ന് പാലക്കാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് വിധി എഴുതും. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. 184 പോളിങ് ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് തങ്ങളുടെ ജനാധിപത്യ അവകാശം ഉപയോഗിക്കുന്നത്. ഇവരില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. വോട്ടര്‍മാരില്‍ 2,306 പേര്‍ 85 വയസിന് മുകളില്‍ പ്രായമുള്ളവരും 2,445 പേര്‍ 18-19 വയസുകാരുമാണ്. 780 ഭിന്നശേഷിക്കാരും നാല് ട്രാന്‍സ്‌ജെന്‍ഡേഴ്സും പട്ടികയിലുണ്ട്. 229 പ്രവാസി വോട്ടര്‍മാരും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കും. ത്രികോണം മത്സരമാണ് പാലക്കാട്ട്. Read More…

Kerala News

അയ്യപുരം കല്പാത്തി ജി എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ

അയ്യപുരം കല്പാത്തി ജി എൽ പി സ്കൂളിലെ ബൂത്ത് നമ്പർ- 25 ൽ വോട്ട് രേഖപ്പെടുത്തി. പാലക്കാടിൻ്റെ മാറ്റത്തിന് നാന്ദി കുറിക്കുന്ന തെരഞ്ഞെടുപ്പാണിത്. മുഴുവൻ വോട്ടർമാരും അവരവരുടെ വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവുമല്ലൊ

Kerala News Politics

ആവേശമായി ബൈക്ക് റാലി

പാലക്കാട്: തെരഞ്ഞെടുപ്പ് ആവേശം വാനോളമുയര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ഥിക്കായി കൂറ്റന്‍ ബൈക്ക് റാലി. പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളിയില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിന് ഇരചക്രവാഹനങ്ങളാണ് അണിനിരന്നത്. പ്രധാനമന്ത്രി മോദിയുടേയും, സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റേയും ചിത്രങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകളുമേന്തിയാണ് നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടുള്ള ബൈക്ക് റാലി നടന്നത്. സി. കൃഷ്ണകുമാര്‍ തുറന്ന പ്രചരണ വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. അദ്ദേഹത്തെ കാണാനായി റോഡിനിരുവശവും നൂറുകണക്കിനാളുകളാണ് കാത്തുനിന്നത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥിയെ ഷാളണയിച്ച് സ്വീകരിച്ചു. റാലി കല്ലേക്കാട്, മില്‍ സ്റ്റോപ്പ്, കുറിശ്ശാങ്കുളം, മേപ്പറമ്പ് Read More…

Kerala News

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് ഗംഭീര കൊട്ടിക്കലാശത്തോടെ സമാപിക്കും!

പാലക്കാട്: വീരം, വാശി, ആവേശം… എല്ലാം നിറഞ്ഞ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനൊരുങ്ങുന്നു. ഒരുമാസത്തിലേറെ നീണ്ട പ്രചാരണം വൈകുന്നേരം ആറുമണിക്ക് പ്രൗഢഗംഭീര കൊട്ടിക്കലാശത്തോടെ സമാപിക്കും. മുന്നണികൾ മുഴുവൻ കരുത്തുമുപയോഗിച്ച് പ്രചാരണത്തിന്റെ അവസാന ദിവസത്തെ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്. മൂന്ന് മുന്നണി സ്ഥാനാർഥികളുടെയും റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കു. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക. ചേലക്കരയും വയനാടും ഉപതെരഞ്ഞെടുപ്പ് പൂർത്തിയാക്കിയതിനാൽ അവിടങ്ങളിലെ സ്ഥാനാർഥികളും പ്രചാരണത്തിന് പിന്തുണ നൽകാൻ പാലക്കാട്ടെത്തിയിട്ടുണ്ട്. എൽഡിഎഫിനായി ഡോ. പി. Read More…