Health Kerala Medical News

ഷിഗെല്ല ബാധ: കേരളത്തിൽ രണ്ട് മരണം കൂടി, മരണസംഖ്യ അഞ്ചായി

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടർന്ന് രണ്ട് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ അഞ്ചായി ഉയർന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരൻ ആർജവാണ് ഇന്ന് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു കുട്ടിയുടെ മരണം. ജൂൺ 12ന് പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിശോധനഫലത്തിൽ നിന്നാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിനായി ബാധിത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. കുട്ടികളിൽ Read More…

Health Kerala News

കോഴിക്കോട് മൂന്ന് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട് പയ്യോളിയില്‍ ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.അതെസമയം വയനാട് കോളയാടി സ്‌കൂളില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ 16 പേര്‍ക്കാണ് വയനാട്ടില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 54 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. 2025ല്‍ 132 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2024ല്‍ 121 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കുടലിനെ ബാധിക്കുന്ന രോഗമാണിത്. വയറിളകം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന Read More…

Health Kerala Medical News

സംസ്ഥാനത്ത് ഷിഗെല്ല പടര്‍ന്നു പിടിക്കുന്നു

സംസ്ഥാനത്ത് ഭീതി പടര്‍ത്തി ഷിഗെല്ല രോഗം. കഴിഞ്ഞ ദിവസങ്ങളില്‍ വയനാട് ജില്ലയില്‍ 9 കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. ഇന്നലെ ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജ്ജമാണ്. വയനാട് ജില്ലയിലെ കോളയാടി സ്‌കൂളിലുള്ള 502 കുട്ടികള്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഉള്ളത്. 47 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. അതെസമയം രോഗവ്യാപനം തടയാനായി മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. കുട്ടികളുമായി പുറത്ത് പോകുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. അതെസമയം Read More…