വിഡി സതീശന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയിലെ വകുപ്പുകളുടെ വിഭജനം പൂര്‍ത്തിയായി. പൊതുഭരണം, ധനകാര്യം, നിയമം, തുറമുഖ വകുപ്പുകള്‍ മുഖ്യമന്ത്രി വി ഡി സതീശനാണ് കൈകാര്യം ചെയ്യുക. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തല കൈകാര്യം ചെയ്യും. വൈദ്യുതി, പരിസ്ഥിതി- സണ്ണി ജോസഫ്ആരോഗ്യം, ദേവസ്വം- കെ മുരളീധരന്‍റവന്യൂ വകുപ്പ്- എപി അനില്‍കുമാര്‍ടൂറിസം, സാംസ്‌കാരികം- പിസി വിഷ്ണുനാഥ്എക്‌സൈസ്, സഹകരണം- എം ലിജുഉന്നത വിദ്യാഭ്യാസം- റോജി എം ജോണ്‍കാര്‍ഷികം- ടി സിദ്ദിഖ്പിന്നാക്ക ക്ഷേമം- കെഎ തുളസിവനിത ശിശുക്ഷേമം, തൊഴില്‍- ബിന്ദു കൃഷ്ണകായികം, യുവജനക്ഷേമം- Read More…
Tag: VD Satheeshan
കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകൾക്ക് ജൂണ്‍ 15 മുതല്‍ സൗജന്യ യാത്ര
തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നല്‍കിയ അഞ്ച് വാഗ്ദാനങ്ങളില്‍ രണ്ടെണ്ണം ഇപ്പോള്‍ നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കിയ ഇന്ദിര ഗ്യാരന്റി ജൂണ്‍ 15 മുതല്‍ നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക വകുപ്പ് രൂപീകരിച്ചിട്ടുണ്ടെന്നും രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്നും വിഡി സതീശന്‍ വിശദീകരിച്ചു. ആശാ വര്‍ക്കര്‍മാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുന്നതിന്റെ ഭാഗമായി 3000 രൂപ Read More…
കേരളത്തിൻ്റെ പതിമൂന്നാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശന്‍
കേരള സംസ്ഥാനത്തിൻ്റെ പതിമൂന്നാമത്തെ മുഖ്യമന്ത്രിമായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറാണ് വിഡി സതീശന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലാണ് നിയുക്ത മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്. വിഡി സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് നിരവധി ജനക്കൂട്ടമാണ് എത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, Read More…
പ്രതിപക്ഷത്തെ പിണറായി വിജയന്‍ നയിക്കും
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കും. ഇതാദ്യമായാണ് പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥന സമിതിയിലാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. വിഡി സതീശനെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവായി പിണറായി വിജയനേയും സിപിഐഎം പ്രഖ്യാപിച്ചത്. ഇതോടെ നിയമസഭയില്‍ വിഡി സതീസനും പിണറായി വിജയനും വീണ്ടും കണ്ടുമുട്ടും.ഇത്തവണ കസേരയില്‍ മാറ്റമുണ്ട്. പ്രതിപക്ഷ നേതാവായി വിഡി സതീശന്‍ ഇത്രയും കാലം ഇരുന്ന സ്ഥാനത്തേക്കാണ് പിണറായി വിജയനെത്തുന്നത്. പത്ത് Read More…
വിഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിന് പിന്നിൽ മുസ്ലിം ലീഗിൻ്റെ സമ്മർദം: ബിജെപി
കേരള മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്തതിന് പിന്നിൽ മുസ്ലിം ലീഗിൻ്റെ സമ്മർദ്ദമാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്. വിഡി സതീശനെ മുഖ്യമന്ത്രിയാക്കുന്ന തീരുമാനം കോൺഗ്രസിൻ്റെ ന്യൂനപക്ഷ വോട്ടുബാങ്ക് രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതാണെന്നും ബിജെപി ആരോപിച്ചു. ദിവസങ്ങളായുള്ള അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിലായിരുന്നു കോൺഗ്രസ് വിഡി സതീശനെ അടുത്ത മുഖ്യമന്ത്രിയായി ഇന്ന് പ്രഖ്യാപിച്ചത്. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിൻ്റെ പിന്തുണയോടെയാണ് സതീശനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചതെന്നും കോൺഗ്രസ് എംഎൽഎമാരുടെ സ്വതന്ത്ര തീരുമാനമല്ല ഇതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. വിഡി സതീശനെ Read More…
ആരാകും അടുത്ത കേരള മുഖ്യമന്ത്രി?
കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയാകുമ്പോഴും അടുത്ത മുഖ്യമന്ത്രി ആരാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വിഡി സതീശന്‍ എന്നീ പേരുകളാണ് കൂടുതലും മുന്നോട്ട് വരുന്നത്. എന്നാല്‍ ഇവരിലാര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മുന്‍ കെപിസിസി അധ്യക്ഷന്മാരേയും നിലവിലെ നേതാക്കളെയെല്ലാം ഇതിനുവേണ്ടി ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. എന്നാല്‍ നേതാക്കളെയെല്ലാം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതില്‍ വിഡി സതീശന്‍ പക്ഷത്തിന് അതൃപ്തി ഉണ്ടായിട്ടുണ്ട്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരുടെ അഭിപ്രായങ്ങള്‍ ആരായുന്നത് അപഹാസ്യമാണെന്നാണ് സതീശന്‍ പക്ഷം Read More…
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ച് ശശി തരൂര്‍
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തിയുമായി തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്ത്. തിരുവനന്തപുരത്ത് നടക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ നിന്ന് തന്നെ മനഃപൂര്‍വ്വം ഒഴിവാക്കുകയാണെന്നാണ് തരൂരിൻ്റെ പരാതി. വിഡി സതീശൻ്റെ നേതൃത്വത്തില്‍ നടത്തുന്ന ഏകപക്ഷീയ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ശശി തരൂര്‍ ഉള്‍പ്പടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന പല നേതാക്കള്‍ക്കും അഭിപ്രായ വ്യത്യാസമുണ്ട്. അതെസമയം കണ്ണൂര്‍ നിയമസഭാ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരന്‍. ഹൈക്കമാന്‍ഡിൻ്റെ ഉറപ്പില്ലാതെ ദില്ലിയിലേക്ക് പോകില്ലെന്നാണ് തീരുമാനം. കെ Read More…







