Kerala News

തൃശൂരിൽ ജിഎസ്ടി ഇന്റലിജൻസിന്റെ റെയ്ഡ്; കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം പിടികൂടി

തൃശൂർ: തൃശൂരിലെ സ്വർണ നിർമാണ കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഉടമകളുടെ വീടുകൾ എന്നിവിടങ്ങളിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ വൻ റെയ്ഡിൽ കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം കണ്ടെത്തി. സംസ്ഥാനത്തുടനീളം 700-ലധികം ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന, ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണിത്. 74 കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ജിഎസ്ടി വെട്ടിപ്പിനുള്ള അന്വേഷണത്തിന്റെ ഭാഗമായി, സ്വർണാഭരണങ്ങളും രേഖകളും പിടിച്ചെടുത്തതായി ജിഎസ്ടി വകുപ്പ് പ്രസ്താവിച്ചു. ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്

Kerala News

ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായി തൃശൂർ ജില്ലാ കളക്ടറെ കാണാന്‍ അവരെത്തി

പ്രായം തളര്‍ത്തിയ ഓര്‍മ്മയുടെ താളം തെറ്റിയവരും അനാരോഗ്യകരമായ ക്ഷീണമുള്ളവരും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരുമായ വയോജനങ്ങള്‍ ജില്ലാ കളക്ടറുമായി വിശേഷങ്ങള്‍ പങ്കുവെക്കാനെത്തി. ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന ‘മുഖാമുഖം-മീറ്റ് യുവര്‍ കളക്ടര്‍’ പരിപാടിയില്‍ ഈ ആഴ്ച അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്‍മാരാണ് മുഖാമുഖത്തില്‍ പങ്കെടുക്കാനെത്തിയത്. ജില്ലാ കളക്ടര്‍ സ്നേഹപൂര്‍വ്വം സ്വീകരിച്ചിരുത്തിയ വയോജനങ്ങളോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായവിടുത്തെ…എന്ന ഗാനം കളക്ടറുടെ മുന്‍പില്‍ Read More…

Kerala News

തൃശൂർ റെയിൽവേ സ്റ്റേഷൻ പുനർനിർമ്മാണ രൂപരേഖയായി-കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി.

തൃശൂർ റെയിൽവേ സ്റ്റേഷന്റെ പുനർനിർമ്മാണ രൂപരേഖയിൽ തീരുമാനമായതായി കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി. 300 കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് നടക്കുക 3 ഡിസൈനുകൾ വന്നതിൽ പ്രധാനമന്ത്രി നിർദ്ദേശിച്ച ഡിസൈൻ വൺ ആണ് തിരഞ്ഞെടുത്തതെന്നും സുരേഷ് ഗോപി പറഞ്ഞു. 300 കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുക. മൂന്നു ഡിസൈനുകളിൽ പ്രധാനമന്ത്രി തിരഞ്ഞെടുത്ത ഡിസൈൻ വൺ ആണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നുംഡിസൈൻ തിരഞ്ഞെടുത്ത വിവരം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഉടൻ അറിയിക്കുമെന്നുരണ്ട് ദിവസത്തിനുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം Read More…

Kerala News

ലിംഗ തുല്യത ആദ്യം വീട്ടകങ്ങളിൽ ഉറപ്പാക്കണം: അഡ്വ. പി സതിദേവി

ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികളെ ലിംഗ തുല്യതയുടെ വളർത്തിക്കൊണ്ടു വരേണ്ടത് ആദ്യം വീട്ടകങ്ങളിൽ ആണെന്ന് കേരള വനിതാ കമ്മീഷൻ അഡ്വ. പി. സതീദേവി പറഞ്ഞു. തൃശ്ശൂർ എറിയാട് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അധ്യക്ഷ. പെൺകുട്ടി എന്നാൽ മിതത്വം പാലിക്കേണ്ടവൾ ആണെന്നും ആൺകുട്ടി എന്നാൽ കേമത്വം പ്രകടിപ്പിക്കേണ്ട ആളാണെന്നുമുള്ള ധാരണ കുഞ്ഞുനാൾ മുതൽ കുട്ടികളിൽ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് വീട്ടകങ്ങളിലാണ്. ഭർത്താവിൻെറ ഭവനത്തിൽ നിന്ന് ഏൽക്കേണ്ടിവന്ന പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞാൽ Read More…

Death Kerala News

പാടത്ത് തലയോട്ടിയും അസ്ഥി കഷ്ണങ്ങളും കണ്ടെത്തി

തൃശൂർ ചേർപ്പ് എട്ടുമന പാടത്ത് തലയോട്ടിയും അസ്ഥി കഷ്ണങ്ങളും കണ്ടെത്തി. ഇന്ന് രാവിലെ പാടത്ത് ട്രാക്ടർ പൂട്ടാൻ പോയ കൃഷിപ്പണിക്കാരാണ് അസ്ഥികഷ്ണങ്ങൾ കണ്ടെത്തിയത്. ഒന്നരമാസം മുമ്പ് കാണാതായ ആളുടെ എന്ന് സംശയിക്കുന്ന ട്രൗസറും, ചെരുപ്പും പോലീസ് കണ്ടെത്തിയുണ്ട്. ഇയാളുടെ ബന്ധുക്കളും, സുഹൃത്തുക്കളും സ്ഥലത്തെത്തി ഇവയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട് പോലീസ് പരിശോധന നടത്തുകയും ചെയ്തു.ഇയാളുടെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. തലയോട്ടിയും എല്ലുകളും ചെരിപ്പുകളും പാടത്ത് പലയിടത്തായാണ് കണ്ടെത്തിയത്. തലയോട്ടിയും അസ്ഥി കഷ്ണങ്ങളും ഇവിടെ കൊണ്ടു ഉപേക്ഷിച്ചിച്ചതാണോ എന്നും പൊലീസ് Read More…

Kerala News

തൃശൂർ നഗരക്കാഴ്ചകൾ കൂടുതൽ സൗകര്യങ്ങളോടെ ആസ്വദിക്കാം ; നവീകരിച്ച ആകാശപ്പാത വെള്ളിയാഴ്‌ച തുറക്കും

തൃശൂർ: ശക്തൻ സ്റ്റാൻഡിലെ ആകാശപ്പാതയുടെ രണ്ടാംഘട്ട നവീകരണം പൂർത്തിയായി, വെള്ളിയാഴ്‌ച മുതൽ ജനങ്ങൾക്കായി തുറന്നു കൊടുക്കും. നിലവിൽ വിപുലീകരിച്ച ആകാശപ്പാതയിൽ ഇനി അപകടമില്ലാതെ, ചൂടറിയാതെ തൃശൂർ നഗരത്തിന്റെ വർണശബള കാഴ്ചകൾ ആസ്വദിക്കാം. പാതയിൽ ആധുനിക സജ്ജീകരണങ്ങളായ, ഷീറ്റും സോളാർ പ്ലാന്റുകളും ലിഫ്റ്റുകളും സ്ഥാപിച്ചു. 280 മീറ്റർ നീളമുള്ള ഈ നടപ്പാലം ജനങ്ങൾക്ക് യാത്ര സുഗമമാക്കുന്നതോടൊപ്പം, നഗരത്തിലെ പ്രധാന മാർക്കറ്റുകളിലേക്കുള്ള ഗതാഗതക്കുരുക്കും അപകടസാധ്യതകളും കുറക്കുകയാണ് ലക്ഷ്യം. കോർപറേഷന്റെ 8 കോടിയിലധികം രൂപ ചെലവിട്ട് നിർമ്മിച്ച ഈ പാത, നവീകരണത്തിൽ Read More…

Death News

തൃശ്ശൂർ ചാലക്കുടിയിൽ ഡ്രെയിനേജ് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടുപേർ മരണപ്പെട്ടു.

കാരൂരിലെ റോയൽ ബേക്കറിയുടെ ഡ്രെയിനേജ് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് മരണപ്പെട്ടത്. കാരൂർ സ്വദേശി 52 വയസ്സുള്ള സുനിൽകുമാർ, വരതനാട് സ്വദേശി 45 വയസ്സുള്ള ജിതേഷ് എന്നിവരാണ്‌ മരണപ്പെട്ടത്. ടാങ്കിൽ ഇറങ്ങിയ രണ്ടു പേരെയും ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് എത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. മൃതഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മാൻഹോൾ മാത്രമുള്ള ടാങ്കിനുള്ളിൽ ഓക്സിജൻ ഇല്ലാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Kerala News

വീട്ടുമുറ്റത്ത് പുലി

തൃശ്ശൂർ മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിയില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി പുലര്‍ച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കല്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടത് പട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയ വീട്ടുകാര്‍ പുലിയെ നേരില്‍ കാണുകയും ചെയ്തു വീട്ടിലെ നിരീക്ഷ ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട് വനാതിര്‍ത്തിയോടുചേര്‍ന്നുള്ള മുപ്ലിയില്‍ പുലിയുടേയും കാട്ടാനകളുടേയും ശല്യം വര്‍ധിച്ചുവരികയാണ് പതിനഞ്ചോളം കാട്ടാനകള്‍ കഴിഞ്ഞ രാത്രി ഈ പ്രദേശത്തിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു

Kerala News

തൃശൂർ നഗരം കീഴടക്കാൻ പുലികൾ

പുലിച്ചുവടുകളും പുലിത്താളവുമായി തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ഇന്ന് പുലിയിറങും. വൈകീട്ട് അഞ്ചു മണിയോടെയാണ് പുലിക്കളിയുടെ ഫ്ളാഗ് ഓഫ് നടക്കുക. ഏഴ് സംഘങ്ങളാണ് ഇത്തവണ പുലിക്കളിയിൽ പങ്കെടുക്കുക. ചുവടുകളുമായി പുലിക്കളിക്ക് അകമ്പടിയായി വാദ്യക്കാരും അണിനിരക്കുന്നതോടെ ഇക്കൊല്ലത്തെ ഓണാഘോഷത്തിന് ഗാമഭീര്യമേറും. പുലർച്ചെ 6 മണിയോടെ പുലിമടകളിൽ പുലിവര ആരംഭിച്ചു. പുലിക്കളി കലാകാരൻമ്മാർ നീണ്ട മണിക്കുറുകളാണ് ഒരേ നിൽപ്പിൽ നിന്നുകൊണ്ട് പുലിവരക്ക് കളമൊരുക്കുന്നത്. 4 മണിയോടെ പൂരവും പ്രതിഷേധങ്ങളും അരങ്ങേറുന്നസ്വരാജ് റൗണ്ടിൽ നഗരത്തെ വിറപ്പിച്ചു കൊണ്ട് പുലി വീരൻമാർ അണി നിരക്കും. Read More…

Kerala News

പുലിക്കളി ആരവങ്ങളിലേക്ക് തൃശൂർ; കൗതുകക്കാഴ്ചയായി ചമയ പ്രദർശനം

ശക്തന്റെ തട്ടകത്തിൽ പുലികളിയുടെ ആരവങ്ങൾ ഉയരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കൗതുക കാഴ്ചകളുമായി ദേശങ്ങൾ ചമയപ്രദർശനം ആരംഭിച്ചു. സീതാറാം മിൽ ദേശത്ത് നടന്ന ചമയപ്രദർശനം ജില്ലാ കളക്ടർ അർജുൻ പാന്ത്യൻ ഉദ്ഘാടനം ചെയ്തു. പുലികൾക്കായുള്ള നിറക്കൂട്ടുകളും പുലിമടകളിൽ തയ്യാറാവുകയാണ്. അരമണികൾ പുലിമുഖങ്ങൾ, തോരണങ്ങൾ, കാൽചിലമ്പുകൾ തുടങ്ങി പുലിക്കളിയിൽ എതിർ ടീമുകളെ പിന്നിലാകുവാൻ മികച്ച ചമയങ്ങളാണ് ദേശങ്ങൾ തങ്ങളുടെ പുലി മടകളിൽ ഒരുക്കിയിട്ടുള്ളത്. ഏഴു സംഘങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. സീതാറാം മിൽ ദേശത്ത് നടന്ന ചമയ പ്രദർശനം Read More…