Kerala News

കേരളം കാത്തിരുന്ന ദിനം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് പുതിയ ചിറകേകുന്ന ഈ തുറമുഖം ഇന്ന് ഔദ്യോഗികമായി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. രാവിലെ 10.15 ഓടെയാണ് പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. പോര്‍ട്ട് ഓപ്പറേഷന്‍ സെന്ററും ബെര്‍ത്ത് പ്രദേശവും സന്ദര്‍ശിച്ചതിന് ശേഷം ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന മന്ത്രിമാരായ Read More…

Kerala News

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്; നഗരത്തില്‍ കനത്ത സുരക്ഷ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തുറമുഖത്തില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ പ്രധാനമന്ത്രി ഔദ്യോഗികമായി തുറമുഖം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. വ്യാഴാഴ്ച വൈകീട്ട് 7-50 Read More…

Kerala News

കേരളത്തിന്റെ സ്വപ്നതുറമുഖം നാടിന് സമര്‍പ്പണത്തിന് ഒരുങ്ങുന്നു; വിഴിഞ്ഞം തുറമുഖം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തേകുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനും നാടിനും സമര്‍പ്പിക്കും. ഈ അഭിമാന പദ്ധതിയുടെ ആദ്യഘട്ട കമീഷനിങ് ചടങ്ങ് വെള്ളിയാഴ്ച നടക്കും. ഇന്നു രാത്രി തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെ 10.15ന് ഹെലികോപ്റ്ററില്‍ വിഴിഞ്ഞം തുറമുഖത്തെത്തും. പോര്‍ട്ട് ഓപ്പറേഷന്‍ സെന്ററും ബെര്‍ത്ത് മേഖലയും സന്ദര്‍ശിച്ചശേഷം, രാവിലെ 11 മണിക്ക് തുറമുഖം ഔപചാരികമായി സമര്‍പ്പിക്കും. ശേഷം 12 മണിയോടെ പ്രധാനമന്ത്രി മടങ്ങും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖമന്ത്രി Read More…

India News

പഹല്‍ഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരന്‍ സൈഫുള്ള കസൂരി; ആക്രമണം പാകിസ്ഥാനില്‍ നിന്ന് നിയന്ത്രിച്ചു – പ്രധാനമന്ത്രി മോദി അടിയന്തരയോഗം വിളിച്ചു

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തയ്ബ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സൈഫുള്ള കസൂരിയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ലഷ്‌കര്‍ ഭീകരനായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയായ ഇയാള്‍ പാകിസ്ഥാനില്‍ നിന്ന് ആക്രമണം നിയന്ത്രിച്ചുവെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിനായി സ്‌ട്രിംസ്റ്റ് സംഘത്തിന് അവിടെ നിന്ന് പരിശീലനം ലഭിച്ചതായും ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആറംഗ സംഘമാണ് ഭീകരാക്രമണത്തിന് പിന്നിലുള്ളതെന്നും, ശ്രീനഗറിലെ ആക്രമണസ്ഥലത്ത് നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. ബ്രിജ് ബഹേര സ്വദേശിയായ ആദില്‍ Read More…

India News

മൂന്ന് വര്‍ഷത്തില്‍ 38 വിദേശയാത്ര; മോദിക്കായി ചെലവായത് 258 കോടി രൂപ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ (2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെ) നടത്തിയ 38 വിദേശ യാത്രകള്‍ക്കായി 258 കോടി രൂപ ചെലവഴിച്ചതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. വ്യത്യസ്ത രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളില്‍ ഏറ്റവും കൂടുതല്‍ ചെലവ് 2023ലെ അമേരിക്കന്‍ യാത്രയ്ക്കാണ്. ഇതിന് മാത്രം 22 കോടിയിലധികം രൂപ ചെലവായി. അതേസമയം, 2023ല്‍ തന്നെ നടത്തിയ മറ്റൊരു അമേരിക്കന്‍ സന്ദര്‍ശനത്തിന് 15 കോടിയിലധികം രൂപ Read More…

India News

‘ഭൂമി നിങ്ങളെ മിസ് ചെയ്തു’; സുനിത വില്യംസിന്റെ മടങ്ങിവരവില്‍ പ്രധാനമന്ത്രിയുടെ സന്ദേശം

ന്യൂഡല്‍ഹി: ഇന്ത്യൻ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസിന്റെ തിരിച്ചുവരവ് പ്രധാനമന്ത്രി നരേന്ദ്രമോദി ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. “ഭൂമി നിങ്ങളെ മിസ് ചെയ്തു” എന്ന സന്ദേശത്തോടെയാണ് മോദി എക്‌സിൽ (X) തന്റെ ആശംസകൾ പങ്കുവച്ചത്. സുനിത വില്യംസും ഡ്രാഗൺ ക്രൂ-9 സംഘവും 286 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനുശേഷം സുരക്ഷിതമായി തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. “ലക്ഷ്യസാദ്ധ്യതയോടുള്ള ത്വരയും അതിജീവനത്തിന്‍റെ ശക്തിയുമാണ് ഇവരുടെ കഥ. അവർ ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുമെന്നും” മോദി കുറിച്ചു. ഫ്ലോറിഡ Read More…

India News

മഹാ കുംഭമേള ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ല്: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: മഹാ കുംഭമേളയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ ഇന്ത്യയുടെ ഐക്യവും ശക്തിയും ലോകം കണ്ടു നിന്നു എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ലായി കുംഭമേള മാറിയതായി മോദി വിലയിരുത്തി. മേള പുതിയ നേട്ടങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതും ദേശീയ ഉണര്‍വിന്റെ പ്രതീകവും ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാ കുംഭമേളയുടെ വിജയകരമായ സംഘാടനത്തിന് അദ്ദേഹം ഉത്തര്‍പ്രദേശ് ജനങ്ങള്‍ക്കും പ്രയാഗ്രാജ് പ്രദേശവാസികള്‍ക്കും പ്രത്യേക നന്ദി അറിയിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് Read More…

India International News

എഐ വെല്ലുവിളികള്‍ നേരിടാന്‍ ആഗോള ചട്ടക്കൂട് ആവശ്യമാണ്: പ്രധാനമന്ത്രി മോദി

പാരീസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) വിശ്വാസ്യത, സുതാര്യത, പക്ഷപാതരഹിതത്വം ഉറപ്പാക്കുന്നതിന് ആഗോള തലത്തില്‍ ചട്ടക്കൂട് നിര്‍മിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചു. പാരീസില്‍ നടന്ന ആഗോള എഐ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എഐ ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിക്കുള്ള കോഡ് എഴുതുകയാണ്. അതിനാല്‍ അതിന് മൂല്യാധിഷ്ഠിതവും, അപകടസാധ്യതകള്‍ പരിഹരിക്കുന്നതുമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ആവശ്യമുണ്ട്,” മോദി പറഞ്ഞു. മോദി സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍ക്കരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. സൈബര്‍ സുരക്ഷ, തെറ്റായ വിവരങ്ങള്‍, ഡീപ്‌ഫേക്ക് പ്രചാരണങ്ങള്‍ എന്നിവ തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് Read More…

India News

‘ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെ’, 2047ല് വികസിത ഇന്ത്യയ്ക്കായി ലക്ഷ്യമിട്ട ബജറ്റ്: മോദി

ന്യൂഡല്‍ഹി: 2047ല് ലോകത്തെ ശക്തമായ ഒരു വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്കുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. രാജ്യത്തിന്റെ സമൃദ്ധിയും ആധുനികതയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി പറഞ്ഞു. ‘ലക്ഷ്മി ദേവി ദരിദ്രരെയും ഇടത്തരം ജനങ്ങളെയും അനുഗ്രഹിക്കട്ടെ’ എന്ന് പ്രാര്‍ത്ഥിക്കുന്നതായി മോദി വ്യക്തമാക്കി. ഈ ബജറ്റ് പുതിയ ആത്മവിശ്വാസം പകരും. വളര്‍ച്ചയും വികസിത ഭാരതവുമാണ് ലക്ഷ്യം. 2047ല് ഇന്ത്യ ഒരു വികസിത രാഷ്ട്രമായിരിക്കും, എന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വര്‍ഷം Read More…

India News Sports

38ാമത് ദേശീയ ഗെയിംസിന് ഡെറാഡൂണിൽ ഉജ്ജ്വല തുടക്കം; കായികരംഗം രാജ്യത്തിന്റെ വികസനത്തിൽ നിർണായകം – മോദി

ഡെറാഡൂണ്‍: 38ാമത് ദേശീയ ഗെയിംസിന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഉജ്ജ്വല തുടക്കം. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗെയിംസിന് ഔപചാരിക തുടക്കം കുറിച്ചത്. കായികമേഖലയെ രാജ്യത്തിന്റെ വികസനത്തിന് നിർണായകമെന്നു മോദി വിശേഷിപ്പിച്ചു. 2036 ഒളിംപിക്സിന് ഇന്ത്യ ആതിഥേയത്വം നേടുന്നതിന് സർക്കാരിന്റെ സജീവ ശ്രമം തുടരുകയാണെന്നും, അത് ഇന്ത്യൻ കായിക മേഖലയുടെ ഉയർച്ചയ്ക്ക് വൻ ഉത്തേജനമാവുമെന്നും അദ്ദേഹം പറഞ്ഞു. “ഒളിംപിക്‌സ് എവിടേയും നടന്നാലും രാജ്യത്തെ എല്ലാ മേഖലകളിലും അനുകൂല മാറ്റം ഉണ്ടാകും. അത് Read More…