Kerala News Politics

പാലക്കാട്ടെ ബിജെപിയുടെ വിജയം പ്രതിപക്ഷനേതാവ് ഉറപ്പിച്ചു: പികെ കൃഷ്ണദാസ്

പാലക്കാട്ടെ ബിജെപിയുടെ വിജയം പ്രതിപക്ഷ നേതാവ് പോലും ഉറപ്പിച്ചതായി ബിജെപി ദേശീയ നിർവാഹക സമിതിഅംഗം പികെ കൃഷ്ണദാസ്. മുനമ്പം സംഭവം ബിജെപിയെ ജയിപ്പിക്കാൻ വേണ്ടി സർക്കാർ സൃഷ്ടിച്ചതാണെന്നാണ് സതീശൻ പറയുന്നത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി മാത്രമേയുള്ളൂവെന്നാണ് പ്രതിപക്ഷം പോലും സാക്ഷ്യപ്പെടുത്തുന്നത്. പാലക്കാട് തിരുനല്ലിയിലെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ സെക്രടറി അനിൽ ആൻറണി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഏരിയ പ്രസിഡൻറ് ശശി അദ്ധ്യഷത വഹിച്ചു. ഏരിയ ജനറൽ സെക്രട്ടറി സതീഷ് സ്വാഗതം പറഞ്ഞു.

Kerala News Politics

പാലക്കാടിൻ്റെ വികസനത്തിന് ബിജെപി സ്ഥാനാർത്ഥിയുടെ വിജയം അനിവാര്യം: രാജീവ് ചന്ദ്രശേഖർ

പാലക്കാടിൻ്റെ സമഗ്ര വികസനത്തിന് ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ വിജയം അനിവാര്യമെന്ന് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും കോൺഗ്രസും ഇടത് സർക്കാരും ജനങ്ങൾക്ക് നിഷേധിച്ചതുമായ പദ്ധതികൾ യാഥാർത്ഥ്യമാകണമെങ്കിൽ ബിജെപി സ്ഥാനാർത്ഥി ഇവിടെ വിജയിക്കണമെന്ന് പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. 2021-ൽ ഇന്ത്യയിലെ തന്നെ ഏറെ വിശ്വാസ്യതയുള്ള മെട്രോമാൻ ശ്രീ. ഇ.ശ്രീധരൻ ജി ഇവിടെ മത്സരിച്ചു. പക്ഷേ നേരിയ വ്യത്യാസത്തിൽ അന്ന് നമുക്ക് Read More…

Kerala News Politics

കോൺഗ്രസിന്റെ കള്ളപ്പണഇടപാടുകൾക്ക് പൊലിസിന്റെ സംരക്ഷണം: കെ.സുരേന്ദ്രൻ

പാലക്കാട് കേന്ദ്രീകരിച്ച് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ വലിയ തോതിൽ കള്ളപ്പണ്ണ ഇടപാടുകൾ നടക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിന്റെ അനാസ്ഥകാരണമാണ് കെപിഎം ഹോട്ടലിൽ നടന്ന കള്ളപ്പണ ഇടപാട് കണ്ടെത്താനാവാതെ പോയതെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഹോട്ടലിലെ മുഴുവൻ മുറികളും എന്തുകൊണ്ടാണ് പരിശോധിക്കാതിരുന്നത്? 12 മുറികൾ മാത്രമാണ് പരിശോധിച്ചത്. കള്ളപ്പണ്ണ ഇടപാടുകൾ നടന്നെന്ന് പൊലീസ് പറയുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ആവശ്യമായ ഫോഴ്‌സിനെ സജ്ജീകരിക്കാതിരുന്നത്. പൊലീസ് നിലപാട് ദുരൂഹമാണ്. പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരം കൊടുത്തത് പൊലീസാണ്. Read More…

Kerala News Politics

ഇലക്ഷൻ മാനദണ്ഡം കാറ്റിൽ പറത്തിയുള്ള ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണം അപലപനീയ മെന്ന് BJP തൃശൂർ ജില്ല പ്രസിഡണ്ട് Adv. K K അനീഷ് കുമാർ.

ഇലക്ഷൻ മാനദണ്ഡം കാറ്റിൽ പറത്തിയുള്ള ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണം അപലപനീയ മെന്ന് BJP തൃശൂർ ജില്ല പ്രസിഡണ്ട് Adv. K K അനീഷ് കുമാർ. യുവാക്കളുമായി സംവാദം എന്ന പേരിൽ ചേലക്കര ജാനകി റാം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിക്ക് ആളെ സംഘടിപ്പിക്കാൻ മേഖലയിലെ സ്കൂൾ കുട്ടികളെ സ്കൂൾ മാനേജ്മെൻറി നെ സ്വാധീനിച്ച് പങ്കെടുപ്പിക്കുകയും തുടർന്ന് UDF സ്ഥാനാത്ഥി രമ്യ ഹരിദാസിന് വോട്ടഭ്യ ത്ഥിക്കുകയും ചെയ്തത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൻ്റെ നഗ്നമായ ലംഘനമാണെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ Read More…

Kerala News Politics

കേരളത്തില്‍ മാറ്റമുണ്ടാവാന്‍ ബിജെപി എംഎല്‍എ വേണം; വനതി ശ്രീനിവാസൻ

പാലക്കാട്: കേരളത്തില്‍ മാറ്റം വരണമെങ്കില്‍ ബിജെപി എംഎല്‍എ വരേണ്ടത് അനിവാര്യമാണെന്ന് മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷയും കോയമ്പത്തൂര്‍ എംഎല്‍എയുമായ വാനതി ശ്രീനിവാസന്‍.സി.കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുനെല്ലായി പാളയം, 19-ാം വാര്‍ഡ് സുല്‍ത്താന്‍പേട്ട എന്നിവിടങ്ങളില്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. കോയമ്പത്തൂരിനോട് അടുത്ത് കിടക്കുന്ന ജില്ലയാണ് പാലക്കാട്. കോയമ്പത്തൂര്‍ ഇന്ന് അതിവേഗം വളരുന്ന ജില്ലയാണ്. ഈ വളര്‍ച്ച കേരളത്തിലും സാധ്യമാക്കാനാവും.കേരളത്തില്‍ സാധ്യതകള്‍ ഇല്ലാത്തത് കൊണ്ടാണ് ഇത് സാധ്യമാകാതെ വരുന്നത്. വെള്ളം, സാഹചര്യം, സാധ്യതകള്‍ എന്നിവ ഉണ്ടായിട്ടും പാലക്കാടിന് വേണ്ടത്ര Read More…

Kerala News Politics

ഉപതെരഞ്ഞെടുപ്പ് ഫലം മുന്നണി സംവിധാനങ്ങളിൽ മാറ്റം വരുത്തും:കെ.സുരേന്ദ്രൻ

മൂന്നു ഉപതെരഞ്ഞെടുപ്പുകൾ കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് കാരണമാകും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യമാണിത്. ഇരുവർക്കും വലിയ തിരിച്ചടി നേരിടുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും ഇത്. ഈ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ മുന്നേറ്റം സംസ്ഥാനത്ത് എൽഡിഎഫിലും യുഡിഎഫിലും വലിയ പൊട്ടിത്തെറിക്കു കാരണമാകും. നവംബർ 23 കഴിയുമ്പോൾ സംസ്ഥാനത്ത് എൽഡിഎഫ്- യുഡിഎഫ് മുന്നണി സംവിധാനങ്ങളിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകും. സംസ്ഥാനത്ത് മുന്നണിഘടനയെ തന്നെ മാറ്റിമറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാവും ഇത്. Read More…

Kerala News Politics

അശ്വിനി വധക്കേസ്: സർക്കാർ പോപ്പുലർഫ്രണ്ടുമായി ഒത്തുകളിച്ചു: കെ.സുരേന്ദ്രൻ

ഹിന്ദുഐക്യവേദി നേതാവ് അശ്വിനികുമാർ വധക്കേസിലെ പ്രധാന പ്രതികളെയെല്ലാം കോടതി വെറുതെ വിടാൻ കാരണം സംസ്ഥാന സർക്കാർ പോപ്പുലർഫ്രണ്ടുമായി ഒത്തുകളിച്ചതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തു കളിച്ചതാണ് ഇത്തരത്തിലുള്ള ഒരു വിധി വരാൻ കാരണം. പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടതാണ് പട്ടാപകൽ നടന്ന ഭീകരമായ കൊലപാതകത്തിലെ പ്രതികളെ വെറുതെ വിടാൻ കാരണം. മാരകമായ ആയുധങ്ങൾ ഉപയോഗിച്ച് ഭീകരവാദ സംഘടന നടത്തിയ കൊലപാതകമായിരുന്നു അശ്വിനിയുടേത്. എന്നാൽ സർക്കാർ കുറ്റകരമായ അനാസ്ഥയാണ് സ്വീകരിച്ചത്. നിരോധിത Read More…

Kerala News

കെ.രാധാകൃഷ്ണനെ പിണറായി ചേലക്കരയിൽ നിന്ന് നാടുകടത്തി : വി.മുരളീധരൻ

തനിക്ക് പകരക്കാരനാവുന്നത് തന്‍റെ മരുമകനാവണം എന്ന് പിണറായി വിജയന് നിര്‍ബന്ധമുണ്ടെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. മുഹമ്മദ് റിയാസിന് പാര്‍ട്ടിയിലും സര്‍ക്കാരിലും മറ്റൊരു വെല്ലുവിളി ഉണ്ടാവരുത്. അതുകൊണ്ടാണ് മുതിർന്ന നേതാവായ രാധാകൃഷ്ണനെ പിണറായി ഡൽഹിക്ക് നാടുകടത്തിയതെന്നും വി.മുരളീധരൻ പറഞ്ഞു. ചേലക്കരയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ടുവർഷമായി അഴിമതി മൂടിയ ഭരണമാണ് കേരളം കാണുന്നത്. ഭാര്യമാർക്ക് ജോലി കൊടുക്കാൻ മന്ത്രിമാർ വരെ ക്രമക്കേട് കാണിക്കുന്നു. അഴിമതിയുടെയും അധികാരഗര്‍വിന്‍റെയും സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. സിപിഎം അധോലോകം പോലെ തോന്നുന്നത് ചെയ്ത്, കുറ്റവാളികളേയും Read More…

Kerala News Politics

AKG സെൻ്ററിൽ നിന്ന് എഴുതുന്ന തിരക്കഥയിൽ ED അന്വേഷണം നടത്തില്ല; പാർട്ടിക്ക് ഒരു അന്വേഷണത്തിലും ആശങ്കയുമില്ല ആക്ഷേപവുമില്ല : വി. മുരളീധരൻ

കൊടകര കള്ളപ്പണ കേസിൽ ഒരു അന്വേഷണത്തെയും ബിജെപി ഭയക്കുന്നില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാളുടെ കള്ളക്കഥ ജനം വിശ്വസിക്കില്ല. AKG സെൻ്ററിൽ നിന്ന് എഴുതുന്ന തിരക്കഥ അനുസരിച്ച് ED കേസ് അന്വേഷണത്തിന് എത്തില്ല. പിണറായി വിജയൻ്റെ പോലീസ് അന്വേഷിച്ച് കണ്ട് പിടിക്കട്ടെ എന്നും ഒരു ആശങ്കയും ആക്ഷേപവും ഭാരതീയ ജനതാ പാർട്ടിക്ക് ഇല്ലെന്നും അദ്ദേഹം ചേലക്കരയിൽ പ്രതികരിച്ചു. അജിത് പവാറിൻ്റെ 100 കോടി കഥക്ക് ശേഷം പുതിയ കഥ മെനയുകയാണ് സിപിഎം. സിനിമ Read More…

Kerala News Politics

കൊടകര കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പ് സമയത്ത് പതിവ് കാര്യം;തൃശൂർ പാലക്കാടും ചേലക്കരയിലും ആവർത്തിക്കും: കെ സുരേന്ദ്രൻ

പാലക്കാട്: തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയര്‍ത്തിക്കൊണ്ടുവരുന്ന കേസാണ് കൊടകരയിലേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് കണ്ടാണ് കൊടകര പോലുള്ള ആരോപണങ്ങളുമായി വരുന്നതെന്ന് പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ ആരോപണങ്ങള്‍ കൊണ്ട് ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ കഴിയില്ല.ഇത്തരത്തില്‍ സുരേഷ് ഗോപിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ത്തി. എന്നാല്‍ ജനങ്ങളത് മുഖവിലയ്ക്കെടുത്തില്ല. അന്ന് ജനങ്ങള്‍ ശരിയായ നിലപാട് സ്വീകരിച്ചു. അതു തന്നെ പാലക്കാടും ആവര്‍ത്തിക്കും. എം.വി. ഗോവിന്ദന്റെ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. ബിജെപിക്ക് കൊടകര Read More…