Kerala News

കല്ലടിക്കോട് അപകടം: മരണം നാലായി

കല്ലടിക്കോട് വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി.മരിച്ച നാല് പേരും പെൺകുട്ടികളാണ്. മരിച്ചവർ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണെന്ന് നാട്ടുകാർ പറയുന്നു. കരിമ്പ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് മരിച്ചവർ. തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് മൂന്ന് മൃതദേഹം. ഒരു മൃതദേഹം വട്ടമ്പലം മദർ കെയർ ആശുപത്രിയിലുമാണ്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Kerala News

കളര്‍കോട് അപകടം: ചികിത്സയിലുണ്ടായിരുന്ന വിദ്യാർത്ഥി കൂടി മരിച്ചു

കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. എടത്വ സ്വദേശി ആല്‍വിനാണ് മരിച്ചത്. എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇതോടെ കളര്‍കോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ആലപ്പുഴ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളായ മുഹമ്മദ് ഇബ്രാഹീം, ശ്രീദേവ്, മുഹമ്മദ് അബ്ദുൽ ജബ്ബാർ, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് നേരത്തെ മരിച്ചവരിൽ ഉൾപ്പെടുന്നത്. വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അശ്രദ്ധമായി Read More…

News

ആലപ്പുഴയിൽ കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറി; 5 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: കളർക്കോട് ദേശീയ പാതയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അഞ്ച് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. 2 പേരുടെ നില ​ഗുരുതരമാണ്. കളർക്കോട് ചങ്ങനാശ്ശേരി ജങ്ഷനിലാണ് അപകടം ഉണ്ടായത്. ഏഴ് യുവാക്കളാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. ഇവർ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണെന്നു പ്രാഥമിക വിവരം. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ബസിലേക്ക് കായംകുളം രജിസ്ട്രേഷനുള്ള കാർ ഇടിച്ചു കയറിയതോടെ കാർ പൂർണമായും തകർന്നു. യുവാക്കളെ കാർ വെട്ടിപ്പൊളിച്ചാണ് Read More…

Kerala News

നാട്ടിക റോഡപകടം: കരുതലായി ജില്ലാ ഭരണകൂടം

നവം. 26 ന് പുലര്‍ച്ചെ നാട്ടികയില്‍ ലോറിയിടിച്ച് റോഡരുകില്‍ കിടന്നുറങ്ങിയതില്‍ അപകടം സംഭവിച്ചവര്‍ക്ക് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കിയതിന്റെ പുരോഗതി ജില്ലാ കളക്ടര്‍ മെഡിക്കല്‍ കോളേജ് അധികൃതരും റവന്യു ദുരന്ത നിവാരണ വിഭാഗവുമായി അവലോകനം നടത്തി. ചികിത്സയിലുള്ളവരുടെ വിവരങ്ങള്‍ അന്വേഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി അവണൂര്‍ വില്ലേജ് ഓഫീസറെയും ജീവനക്കാരെയും പകല്‍ സമയങ്ങളിലും, കിള്ളന്നൂര്‍ വില്ലേജ് ഓഫീസറെയും ജീവനക്കാരെയും രാത്രി സമയങ്ങളിലും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ പരിചരണം ഉറപ്പുവരുത്തുന്നതിന് താലൂക്ക് ഓഫീസിലെ Read More…

Kerala News

നാട്ടിക വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് മന്ത്രി എം.ബി രാജേഷ് അന്തിമോപചാരം അര്‍പ്പിച്ചു

നാട്ടിക നാഷണല്‍ ഹൈവേ 66 ല്‍ ജെ.കെ സെന്ററിനു സമീപം ഇന്നലെ (നവംബര്‍ 26) പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന മെഡിക്കല്‍ കോളജ് – താലൂക്ക് ആശുപത്രി മോര്‍ച്ചറികളില്‍ മന്ത്രിയും ജില്ലാ കളക്ടറും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും മറ്റ് നടപടികള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെയും Read More…

Kerala News

നാട്ടികയിലെ അപകടത്തിൽ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

തൃശൂർ: നാട്ടികയിൽ ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി അഞ്ച് പേരുടെ മരണത്തിന് കാരണമായ അപകടത്തിൽ ഡ്രൈവറും ക്ലീനറും അറസ്റ്റിലായി. കണ്ണൂർ ആലക്കോട് സ്വദേശികളായ അലക്‌സ്, ജോസ് (ഡ്രൈവര്‍) എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയിൽ ക്ലീനറാണ് വാഹനമോടിച്ചതായി പൊലീസ് കണ്ടെത്തി. ഇയാൾക്ക് ലൈസൻസുണ്ടായിരുന്നില്ലെന്നും സ്ഥിരീകരിച്ചു. അപകടത്തിൽ മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു, പരിക്കേറ്റ ആറുപേരുടെ നില അതീവ ഗുരുതരമാണ്. നാട്ടിക ജെ കെ തിയേറ്ററിന് സമീപം പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ഗോവിന്ദാപുരം സ്വദേശികളായ നാടോടികൾ റോഡരികിൽ ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. Read More…

Kerala News

നീലേശ്വരത്ത് തെയ്യം മഹോത്സവത്തിനിടെ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ച് ദുരന്തം; 100-ലധികം പേർക്ക് പൊള്ളലേറ്റു

കാസർകോട്: കാസർകോട് നീലേശ്വരത്തെ പ്രശസ്തമായ തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ തെയ്യം മഹോത്സവത്തിനിടെ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ച് അപകടം. 100 ഓളം ആളുകൾക്ക് പൊള്ളലേറ്റതായും ചിലരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടയിൽ വെടിവെപ്പിന്റെ തീപ്പൊരി വെടിക്കെട്ടുപുരയിലേക്ക് പടർന്നതാണെന്നു കരുതുന്നു. ഭക്തജനങ്ങളുടെ തിരക്കിനിടയിൽ ആളുകൾ തിക്കിലും തിരക്കിലും പെട്ടു പരിക്കേറ്റു. പരിക്കേറ്റവരെ നീലേശ്വരവും കാഞ്ഞങ്ങാടും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റവരെ പരിയാരത്തെയും മംഗലാപുരത്തെയും ആശുപത്രികളിലേക്ക് Read More…

Death News

തൃശ്ശൂർ ചാലക്കുടിയിൽ ഡ്രെയിനേജ് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടുപേർ മരണപ്പെട്ടു.

കാരൂരിലെ റോയൽ ബേക്കറിയുടെ ഡ്രെയിനേജ് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് മരണപ്പെട്ടത്. കാരൂർ സ്വദേശി 52 വയസ്സുള്ള സുനിൽകുമാർ, വരതനാട് സ്വദേശി 45 വയസ്സുള്ള ജിതേഷ് എന്നിവരാണ്‌ മരണപ്പെട്ടത്. ടാങ്കിൽ ഇറങ്ങിയ രണ്ടു പേരെയും ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് എത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. മൃതഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മാൻഹോൾ മാത്രമുള്ള ടാങ്കിനുള്ളിൽ ഓക്സിജൻ ഇല്ലാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Kerala Medical News

അജ്ഞാത വാഹനാപകടം;ധനസഹായ നിര്‍ണ്ണയ സമിതി രൂപീകരിച്ചു

ഏപ്രില്‍ 2022 ന് ശേഷമുള്ള റോഡ് അപകട കേസുകളില്‍ അജ്ഞാത വാഹനമിടിച്ച് മരണപ്പെടുകയോ ഗുരുതരമായി പരിക്കുപറ്റുകയോ ചെയ്താല്‍ കോമ്പന്‍സേഷന്‍ ഓഫ് വിക്റ്റിംസ് ഓഫ് ഹിറ്റ് ആന്റ് റണ്‍ മോട്ടോര്‍ ആക്സിഡന്റ്സ് സ്‌കീം 2022 പ്രകാരം ധനസഹായത്തിന് അര്‍ഹതയുണ്ട്. പദ്ധതി പ്രകാരം അജ്ഞാത വാഹനമിടിച്ച് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും, പരിക്ക് പറ്റുന്നവര്‍ക്ക് 50,000 രൂപയുമാണ് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ നഷ്ടപരിഹാരമായി നല്‍കുന്നത്. ധനസഹായം നിര്‍ണ്ണയിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലയിലെ തഹസീല്‍ദാര്‍മാര്‍ (ക്ലെയിം എന്‍ക്വയറി ഓഫീസര്‍മാര്‍) Read More…