കാഴ്ചക്കുല സമർപ്പിക്കാൻ ദേവസ്വം മന്ത്രി കെ.മുരളീധരനുമെത്തി ഉത്രാടദിനത്തിൽ ശ്രീഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ദേവസ്വം മന്ത്രി കെ.മുരളീധരൻ. ഭക്തരും ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ചു. രാവിലത്തെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ഏഴു മണിയോടെ സ്വർണക്കൊടിമരത്തിന് സമീപം നാക്കിലയിൽ മേൽശാന്തി ബ്രഹ്മശ്രീ തെക്കുംപറമ്പത്ത് മനയിൽ നാരായണൻ നമ്പൂതിരി നേന്ത്രക്കുല സമർപ്പിച്ചതോടെയാണ് ഉത്രാട കാഴ്ചക്കുല സമർപ്പണ ചടങ്ങ് തുടങ്ങിയത്. തുടർന്ന് ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം മന്ത്രി കെ.മുരളീധരൻ,ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ദേവസ്വം Read More…
Tag: guruvayur temple
ഹരി ഗോപാൽ എസ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി ഹരി ഗോപാൽ. എസ് ചുമതലയേറ്റു. അഡ്മിനിസ്ട്രേറ്ററുടെചുമതല വഹിച്ചിരുന്ന തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റത്. ഇന്ന് രാവിലെ എട്ടരയോടെ ദേവസ്വം കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്ററുടെ ചേമ്പറിലായിരുന്നു ചടങ്ങ്. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, എം.യു ഷിനിജ, ദേവസ്വം ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ രേഖകളിൽ ഒപ്പിട്ടു കൊണ്ടാണ് ഹരി ഗോപാൽ ചുമതലയേറ്റത്. ജില്ലാ കളക്ടർ അഡ്മിനിസ്ട്രേറ്ററുടെ Read More…
ഉത്രാട കാഴ്‌ചക്കുല സമർപ്പണം നാളെ: ദേവസ്വം മന്ത്രി കെ.മുരളീധരൻ പങ്കെടുക്കും
ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരവിശേഷമായ കാഴ്ചക്കുല സമർപ്പണം നാളെ (ആഗസ്റ്റ് 25, ചൊവ്വാഴ്ച) ഭക്തിനിർഭരമായ ചടങ്ങിൽ നടക്കും. രാവിലെ ഉത്രാട ശീവേലിക്കു ശേഷമാണ് ഉത്രാടം കാഴ്ചക്കുല സമർപ്പണം. സ്വർണക്കൊടി മരച്ചുവട്ടിലാണ് ചടങ്ങ്. ക്ഷേത്രം മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ക്ഷേത്രം ഊരാളനും തന്ത്രിയും മറ്റു ഭരണസമിതി അംഗങ്ങളും കൊടിമര ചുവട്ടിൽ കാഴ്ച്‌ചക്കുല സമർപ്പിക്കും. ദേവസ്വം മന്ത്രി കെ. മുരളീധരനും ചടങ്ങിൽ പങ്കെടുക്കാനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കാഴ്ചക്കുല സമർപ്പിക്കാൻ സൗകര്യം കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ശ്രീ ഗുരുവായൂരപ്പന് Read More…
ഓണത്തിനെ വരവേൽക്കാൻ സജ്ജമായി ഗുരുപവനപുരി
ഓണത്തിനെ വരവേൽക്കാൻ ഗുരുവായൂർ ക്ഷേത്രവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. തിരുവോണ നാളിൽ പ്രത്യേക സജ്ജീകരണങ്ങൾ തന്നെ ഒരുക്കിയിട്ടുണ്ട്. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലുമാണ് പ്രസാദ ഊട്ട് ഒരുക്കുന്നത്. അന്ന ലക്ഷ്‌മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും.വിശേഷാൽ കാഴ്ച ശീവേലിതിരുവോണ ദിവസം രാവിലെ കാഴ്‌ചശിവേലിക്ക് ഗജവീരൻ ബൽറാം, ബാലകൃഷ്ണൻ, ജൂനിയർ വിഷ്‌ണു ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് ഇന്ദ്രസെൻ, വിനായകൻ, ചെന്താമരാക്ഷൻ രാത്രി ശീവേലിക്ക് രാജശേഖരൻ, ഗോപാലകൃഷ്‌ണൻ, ശങ്കരനാരായണൻ എന്നീ ദേവസ്വം കൊമ്പൻമാർ കോലമേറ്റും. രാവിലത്തെ Read More…
ഏഴ് മണിക്കൂറിൽ 416 വിവാഹങ്ങൾ; ചരിത്രമെഴുതി ഗുരുവായൂർ
ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഉച്ചപൂജയ്ക്ക് നട തുറന്ന ശേഷം 12.45 മണി വരെ 416 വിവാഹങ്ങൾ നടന്നു. റെക്കാർഡ് വിവാഹങ്ങൾക്കാണ് ഇന്ന് ക്ഷേത്രസന്നിധി സാക്ഷ്യം വഹിച്ചത്. 2024 സെപ്റ്റംബർ 8 ന് നടന്ന 334 വിവാഹങ്ങളുടെ റെക്കാർഡ് ഇതോടെ പുതിയ ചരിത്രത്തിന് വഴിമാറി. പുലർച്ചെ 4.10 ന് തുടങ്ങിയ വിവാഹ ചടങ്ങുകൾ 12.45 ആണ് സമാപിച്ചത്. ഉഷപൂജയ്ക്കായി രാവിലെ 5.47 മുതൽ 6.12 വരെയും Read More…
ഗുരുവായൂരിൽ ചരിത്രം കുറിച്ച് വിവാഹ പൂരം
ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഉച്ചപൂജയ്ക്ക് നട അടക്കുന്നതു വരെ 412 വിവാഹങ്ങൾ നടന്നു. രാവിലെ 4.10ന് തുടങ്ങിയ വിവാഹ ചടങ്ങുകൾ 11.25 വരെ തുടർന്നു. ഉഷ പൂജയ്ക്കായി രാവിലെ 5.47 മുതൽ 6.12 വരെയും പന്തീരടി പൂജയ്ക്കും ക്ഷേത്രനട അടച്ച സമയത്തൊഴികെ ബാക്കി നേരമെല്ലാം വിവാഹങ്ങൾ തുടർച്ചയായി നടന്നു. പുലർച്ചെ നാലു പത്തോടെ ( 4.10 am) ക്ഷേത്രം കിഴക്കേ നടയിൽ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്. Read More…
ഇന്ന് ഗുരുവായൂരിൽ ശീട്ടാക്കിയത് 444 വിവാഹങ്ങൾ
ഗുരുവായൂരിൽ ആകെ ശീട്ടാക്കിയ 444 വിവാഹങ്ങളിൽ പകുതിയിലേറെയും മംഗളമായി നടന്നു. ശേഷിക്കുന്നവ പുരോഗമിക്കുകയാണ്. നാലര മണിക്കൂറിൽ 250 ലേറെ വിവാഹങ്ങളാണ് നടന്നത്. ദർശനവും വിവാഹ നടത്തിപ്പും സുഗമമായി നടത്താൻ ദേവസ്വത്തിന് പിന്തുണയുമായി പോലീസും ഫയർഫോഴ്സും നഗരസഭയും രംഗത്തുണ്ട്.
ഗുരുവായൂരിൽ ഇന്ന് റെക്കോർഡ് വിവാഹങ്ങൾ
ഗുരുവായൂരിൽ റെക്കാർഡ് വിവാഹങ്ങൾക്ക് തുടക്കമായി. രാവിലെ നാലു പത്തോടെ (4.10 am) ക്ഷേത്രം കിഴക്കേ നടയിൽ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമൻ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്. മംഗളവാദ്യത്തിൻ്റെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻ കുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തി. തുടർന്ന് മറ്റ് 5 മണ്ഡപങ്ങളിലും വിവാഹങ്ങൾ തുടങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, എം.യു. ഷിനിജ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പ്രമോദ് Read More…
ഒരുക്കങ്ങൾ പൂർത്തിയായി; ഗുരുവായൂരിൽ റെക്കാർഡ് വിവാഹം നാളെ
ക്ഷേത്രനഗരിയിൽ അധിക സുരക്ഷക്കായി കൂടുതൽ പോലീസ് നാളെ ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹം. ആറ് മണ്ഡപങ്ങളിലാണ് നാളെ വിവാഹം നടക്കുക. വിവാഹ ചടങ്ങ് നിർവ്വഹിക്കാൻ കൂടുതൽ കോയ്മമാരെ നിയമിച്ചിട്ടുണ്ട്. സുരക്ഷിതമായി ക്ഷേത്ര ദർശനവും സൗകര്യ പ്രദമായി കല്യാണ ചടങ്ങും നടത്താൻ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതൽ പോലീസും നാളെ ക്ഷേത്രസന്നിധിയിൽ ഉണ്ടാകും. ഇതിനകം 437 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി. പുലർച്ചെ നാലുമണി മുതൽ വിവാഹങ്ങൾ നടത്താൻ സജ്ജീകരണങ്ങളായിട്ടുണ്ട്. അവസാനവട്ട ഒരുക്കങ്ങൾ പരിശോധിക്കാൻ ദേവസ്വം ഭരണസമിതി Read More…
അത്തപൂക്കള മത്സരം: ഒന്നാം സ്ഥാനം ‘പാഞ്ചജന്യം’ ടീമിന്
പൊന്നോണത്തെ വരവേറ്റ് ഗുരുവായൂർ ദേവസ്വം ജീവനക്കാർ. ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കായി അത്തപൂക്കള മത്സരം നടത്തി. തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ വിവിധ വിഭാഗങ്ങളിലെ എട്ടു ടീമുകൾ അണിനിരന്നു. പാഞ്ചജന്യം റെസ്റ്റ് ഹൗസ് ജീവനക്കാർ തയ്യാറാക്കിയ അത്തപൂക്കളം ഒന്നാം സ്ഥാനം നേടി. ദേവസ്വം മെഡിക്കൽ സെൻ്ററിനാണ് രണ്ടാം സ്ഥാനം. ഹെൽത്ത് വിഭാഗം മൂന്നാമതെത്തി. വിജയികൾക്ക് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് സമ്മാനങ്ങൾ നൽകി. ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, സ്റ്റാഫ് Read More…




