തൃശൂർ: തൃശൂർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ശ്രീ നിതിൻ നബീൻ. ഒല്ലൂക്കരയിലെ 164-ാം നമ്പർ ബൂത്തിൽ നടന്ന തിരഞ്ഞെടുപ്പ് ചുവരെഴുത്ത് ഉദ്ഘാടനം ചെയ്താണ് പ്രചാരണ പരിപാടികൾക്ക് തുടക്കമായത്. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി എം. വി. ഗോപകുമാർ, അഡ്വ. ജയ സൂര്യൻ, ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ആർ. ഹരി, Read More…
Tag: thrissur
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഫെബ്രുവരി 7 ന് തൃശൂരിൽ; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും ബജറ്റ് ചർച്ചകൾക്കും നേതൃത്വം
തൃശൂർ: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഫെബ്രുവരി 7 ന് രാവിലെ 9.30 ന് തൃശൂരിൽ എത്തും. സന്ദർശനത്തിന്റെ ഭാഗമായി ഒല്ലൂക്കര സോണൽ ഓഫീസ് പരിസരത്തെ 164-ാം നമ്പർ ബൂത്തിൽ രാവിലെ 9.30 ന് തിരഞ്ഞെടുപ്പ് ചുവരെഴുത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന ഈ ചടങ്ങോടെ തൃശൂരിലെ രാഷ്ട്രീയ ചലനങ്ങൾ കൂടുതൽ സജീവമാകുമെന്ന് നേതൃത്വം അറിയിച്ചു. തുടർന്ന് രാവിലെ 10.30 ന് പുഴയ്ക്കലിലെ ഹയാത്ത് റീജൻസി ഹോട്ടലിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി കേന്ദ്ര ബജറ്റ് Read More…
ജന്തു ക്ഷേമ ദ്വൈവാരാചരണം: തൃശൂരിൽ പുരസ്‌കാര വിതരണവും ബോധവത്കരണ സെമിനാറും
സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് സംഘടിപ്പിച്ച ജന്തു ക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ ജന്തു ക്ഷേമ പുരസ്‌കാര വിതരണവും സെമിനാറും നടത്തി. തൃശൂർ കളക്ടറേറ്റ് അനക്സ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. വി. എം. ഹാരിസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ടി. കെ. സുധീഷ് ഈ വർഷത്തെ ജന്തു ക്ഷേമ പുരസ്‌കാരങ്ങൾ Read More…
ജില്ലാതല കേരളോത്സവത്തിന് നാളെ തിരിതെളിയും; മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും
ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ഫെബ്രുവരി ആറ് മുതൽ ഒൻപത് വരെ ജില്ലയിലെ വിവിധ വേദികളിലായി നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി ആറിന് രാവിലെ 9.30ന് കുന്നംകുളം ജി.എം.ബി.വി.എച്ച്.എസ്.എസ് സ്കൂൾ ഗ്രൗണ്ടിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. എ.സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കെ. രാധാകൃഷ്ണൻ എം Read More…
തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം സംരംഭകര്‍ക്കായി ടെക്‌നോളജി ക്ലിനിക് സംഘടിപ്പിച്ചു
തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ആര്‍.എ.എം.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെക്‌നോളജി ക്ലിനിക് സംഘടിപ്പിച്ചു. തൃശ്ശൂര്‍ ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണലില്‍ സംഘടിച്ച പരിപാടി ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ്. ഷീബ അധ്യക്ഷത വഹിച്ചു. സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി വഴി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ സംരംഭകര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തില്‍ എന്‍.ഐ.ഐ.എസ്.ടി ചീഫ് സൈന്റിസ്റ്റ് ഡോ. പി. നിഷി, പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഡോ. കെ.കെ Read More…
പൊതു സ്ഥലത്ത് വെച്ച് അംഗപരിമിതയായ യുവതിയെ ദുരുദ്ദേശത്തോടെ കടന്ന് പിടിച്ച കേസ്ഃ തമിഴ് നാട് സ്വദേശിയായ പ്രതിയ്ക്ക് 11 വര്‍ഷം തടവ്
പൊതുസ്ഥലത്തുവെച്ച് അംഗപരിമിതയായ യുവതിയെ കടന്നു പിടിച്ച കേസില്‍ പ്രതിയായ തെങ്കാശി രാജപാളയം മുരുഗന്‍ കോവില്‍ തെരുവില്‍ മൂര്‍ത്തി എന്ന മൂര്‍ത്തിസത്യ 42 വയസ്സ് എന്നവരെ വിവിധ വകുപ്പുകളിലായി 11 വര്‍ഷം തടവിനും, 15000 രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി അന്യാസ് തയ്യില്‍ ശിക്ഷ വിധിച്ചു. പിഴയടക്കുന്ന പക്ഷം പിഴ തുക അതിജീവിതയ്ക്ക് നല്‍കണമെന്നും, പിഴയടക്കാത്ത പക്ഷം മൂന്നു മാസം കൂടുതല്‍ തടവ് അനുഭവിക്കണണെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്. 2024 നവംബര്‍ മാസത്തില്‍ തൃശ്ശൂര്‍ പടിഞ്ഞാറെ Read More…
കർഷകരുടെ അവകാശ സംരക്ഷണം തിരഞ്ഞെടുപ്പ് അജണ്ടയാകണം: തൃശൂരിൽ ജൈവകർഷക പഠനക്യാമ്പ്
തൃശൂർ: ഉപഭോക്തൃ–കർഷക ഏകോപന സമിതിയുടെ നേതൃത്വത്തിൽ പതിവായി സംഘടിപ്പിക്കുന്ന ജൈവകർഷക പരിശീലന–പഠന ക്യാമ്പ് തൃശൂർ ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. “തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കർഷകരുടെ അവകാശങ്ങൾ ഉറപ്പാക്കണം” എന്ന സന്ദേശമാണ് പരിപാടി മുന്നോട്ടുവച്ചത്. ക്യാമ്പിനോടനുബന്ധിച്ച്, ഉപഭോക്തൃ–കർഷക കൂട്ടായ്മയിലെ അംഗങ്ങളായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. സമിതി പ്രസിഡന്റ് കനകപ്പിള്ളി ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. സ്ഥാപക സെക്രട്ടറി രാധാകൃഷ്ണൻ ചെമ്പുക്കാവ് പ്രവർത്തന റിപ്പോർട്ട് Read More…
നാടകോത്സവത്തിന് പിന്തുണ തുടരും: മേയർ
ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ നടന്ന 16-ാമത് അന്താരാഷ്ട്ര നാടകോത്സവം മികച്ച രീതിയിൽ സംഘടിപ്പിച്ചതായി തൃശ്ശൂർ മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു. ഇറ്റ്ഫോകിന്റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ.തന്റെ കലാലയ ജീവിതത്തിലെ നാടക അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ച മേയർ, ഇത്തരത്തിലുള്ള നാടകോത്സവങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. തൃശ്ശൂർ കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് കേരള സംഗീത നാടക അക്കാദമിക്ക് ആവശ്യമായ എല്ലാപിന്തുണയും നൽകുമെന്ന് അവർ പറഞ്ഞു.
പതിനാറാമത് അന്തരാഷ്ട്ര നാടകോത്സവത്തിന് തിരശ്ശീല വീണു
സാംസ്കാരിക നഗരിയായ തൃശ്ശൂരിന്റെ മണ്ണിൽ ഈ നിശബ്ദതയിലെ ശബ്ദങ്ങൾ എന്ന പ്രമേയത്തെ ആസ്പദമാക്കി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പതിനാറാമത് അന്തരാഷ്ട്ര നാടകോൽസവത്തിന് തിരശ്ശീല വീണു. ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ എട്ടു ദിവസം നീണ്ടു നിന്ന നാടകോത്സവത്തിൽ 8 വിദേശ നാടകങ്ങളും 14 ദേശീയ നാടകങ്ങളുമടക്കം 22 നാടകങ്ങളുടെ 47 അവതരണങ്ങളാണ് നടന്നത്. ഞായാറാഴ്ച വൈകിട്ട് അക്കാദമി അങ്കണത്തിൽ നടന്ന സമാപന സമ്മേളനം ഫെസ്റ്റിവൽ ക്യൂറേറ്റർ അനാമിക ഹക്സർ ഉദ്ഘാടനം ചെയ്തു. Read More…
സാംസ്കാരികമായ ഇടപെടലാണ് ഇറ്റ്ഫോക് : അനാമിക ഹക്സർ
പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ സാംസ്കാരിക പ്രതിരോധത്തിന്റെ പുതിയ ദിശാബോധം പകർന്ന് ഇറ്റ്ഫോക് ക്യൂറേറ്റും പ്രശസ്ത സംവിധായികയുമായ അനാമിക ഹക്സർ. കല കേവലം വിനോദമല്ലെന്നും മറിച്ച് അനീതിക്കെതിരായ ശക്തമായ ഇടപെടലാണെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അവർ പറഞ്ഞു. സൗകര്യങ്ങളിൽ നിന്നല്ല, മറിച്ച് പ്രതിരോധത്തിൽ നിന്നാണ് ഇറ്റ്ഫോക്ക് പിറന്നത്. നിശബ്ദരാക്കപ്പെടാൻ വിസമ്മതിക്കുന്ന ഒരു ജനതയുടെ പോരാട്ടവീര്യമാണ് കഴിഞ്ഞ 16 വർഷമായി ഈ മേളയിൽ പ്രതിഫലിക്കുന്നത്. കേരളത്തിന്റെ ചരിത്രം രാഷ്ട്രീയ മുന്നേറ്റങ്ങളിലൂടെയും സാമൂഹിക മാറ്റങ്ങളിലൂടെയും ശാസ്ത്രബോധത്തിലൂടെയുമാണ് രൂപപ്പെട്ടത്.രാജ്യം Read More…











