Kerala News

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വയനാട് സന്ദർശിച്ചു

കൽപ്പറ്റ: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വയനാട് സന്ദർശിച്ചു. വിവിധ വനവാസി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഗോത്രപർവ്വം 2025 ഗവർണർ ഉദ്ഘാടനം ചെയ്തു. രാവിലെ ഹെലികോപ്റ്റർ മാർഗ്ഗം കൽപ്പറ്റയിൽ എത്തുന്ന ഗവർണർ പൂക്കോട് വെറ്റിറനറി സർവ്വകലാശാലയിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. തുടർന്ന് ചുണ്ടയിൽ ആനപ്പാറ വട്ടക്കുണ്ട് ഉന്നതി സന്ദർശിച്ചു. വനവാസി ഗ്രാമത്തിലെത്തുന്ന ഗവർണറെ വാദ്യോപകരണങ്ങളോടെ സ്വീകരിച്ചു. തുടർന്ന് ഗോത്രകലകൾ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.വി.വിജേഷിൻ്റെ നേതൃത്വത്തിലാണ് ഗവർണറെ സ്വീകരിച്ചു. വിവിധ ഗോത്ര സംഘടനാ നേതാക്കളുമായി ഗവർണർ ചർച്ച Read More…

Kerala News

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ടൗൺഷിപ്പിന്റെ നിർമാണപ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കുമെന്ന് മന്ത്രി കെ രാജൻ

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ എൽസ്റ്റോൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം (മാർച്ച്) ആരംഭിക്കുമെന്ന് റവന്യുവകുപ്പ് മന്ത്രി കെ രാജൻ. ടൗൺഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കൽ 15 ദിവസത്തിനകം പൂർത്തിയാകും. ദുരന്തബാധിതരിൽ വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് വേണ്ടി മാർച്ച് 10,11,12 തിയതികളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഹിയറിംഗ് സംഘടിപ്പിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ഒരുകാരണവശാലും സ്റ്റേ ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ വളരെ വേഗം മുന്നോട്ടുപോകും. ടൗൺഷിപ്പിനുവേണ്ടി Read More…

Kerala News

വയനാട് തുരങ്കപാതക്ക് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി

കോഴിക്കോട്: വയനാട് തുരങ്കപാത നിർമാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നൽകി. 25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്. ഉരുള്‍പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനം അതീവ ശ്രദ്ധയോടെ നടത്തണമെന്ന നിർദ്ദേശത്തോടെയാണ് അനുമതി അനുവദിച്ചത്. ആനക്കാംപൊയൽ-കള്ളാടി-മേപ്പാടി തുരങ്കപാത സംസ്ഥാന സർക്കാരിന്റെ ഫ്ലാഗ്‌ഷിപ്പ് പദ്ധതിയാണെന്നും ഇതുമായി ബന്ധപ്പെട്ട സുപ്രധാന അനുമതി ലഭിച്ചതായി അധികൃതർ അറിയിച്ചു. കള്ളാടിയോട് ചേർന്നുള്ള ചൂരൽമല, മുണ്ടക്കൈ തുടങ്ങിയ മേഖലകളിൽ മുൻകാലങ്ങളിൽ ഉരുള്‍പൊട്ടൽ സംഭവിച്ചിട്ടുള്ളതിനാൽ നിർമാണ പ്രവർത്തനങ്ങൾ സൂക്ഷ്മ പരിശോധനയോടെ നടത്തണമെന്ന് സമിതി നിർദേശിച്ചു. വനം, Read More…

Kerala News

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: മൂന്നാംഘട്ട കരട് പട്ടിക പുറത്തിറങ്ങി

കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്താശ്വാസവുമായി ബന്ധപ്പെട്ട മൂന്നാംഘട്ട കരട് പട്ടിക പുറത്തിറങ്ങി. മൂന്ന് വാര്‍ഡുകളിലായി 70 കുടുംബങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ വഴിയില്ലാത്ത പ്രദേശങ്ങളിലുള്ളവരാണ് ഉൾപ്പെടുന്നത്. ഇതോടെ ആകെ ഗുണഭോക്താക്കളുടെ എണ്ണം 393 ആയി. പരാതികള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 13 വരെയാണ്. പത്താം വാര്‍ഡില്‍ 18, പതിനൊന്നാം വാര്‍ഡില്‍ 37, പന്ത്രണ്ടാം വാര്‍ഡില്‍ 15 കുടുംബങ്ങളാണ് പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്. ഒന്നാംഘട്ട പട്ടികയില്‍ 242 കുടുംബങ്ങളും, നോ ഗോ സോണിലുള്ളവരുടെ രണ്ടാംഘട്ട പട്ടികയില്‍ 81 കുടുംബങ്ങളും ഉള്‍പ്പെട്ടിരുന്നു. മൂന്നാംഘട്ട Read More…

Kerala News

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ അവഗണന: ഡൽഹിയിൽ എൽഡിഎഫിന്റെ രാപകൽ സമരം ഇന്ന് തുടങ്ങും

ന്യൂഡൽഹി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ എൽഡിഎഫ് വയനാട് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാപകൽ സമരം ഇന്ന് ആരംഭിക്കും. പാർലമെന്റിന് മുന്നിലാണ് സമരം നടക്കുക. രാവിലെ ഒമ്പതിന് കേരളാ ഹൗസിൽ നിന്ന് പ്രതിഷേധജാഥ പുറപ്പെടും. അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്യും. എംപിമാരായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, സിപിഐ നേതാവ് ആനിരാജ എന്നിവരും എൽഡിഎഫ് എംപിമാരും ദേശീയ നേതാക്കളും സമരത്തിൽ പങ്കെടുക്കും. ഇതരസംസ്ഥാനങ്ങളിൽ Read More…

Kerala News

ചൂരല്‍മലയില്‍ പുതിയ പാലം; 35 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനമായി. ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ ഇത് സംബന്ധിച്ച 35 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയതായി അറിയിച്ചു. പുതിയ പാലം ചൂരല്‍മല ടൗണില്‍നിന്ന് മുണ്ടക്കൈ റോഡിലേക്ക് എത്തുന്നതിനായി പണിയും. കഴിഞ്ഞ പ്രളയകാലത്ത് പുഴയില്‍ ഉയര്‍ന്ന വെള്ളത്തിന്റെ അളവ് കണക്കാക്കി അതിനേക്കാള്‍ ഉയരത്തിൽ പാലം നിർമിക്കുമെന്ന് മന്ത്രി അറിയിച്ചു. പാലം 267.95 മീറ്റര്‍ നീളവും 107 മീറ്റര്‍ പുഴയ്ക്കു മുകളിലുമാണ്. കൂടാതെ, ഇരു Read More…

Kerala News

വയനാട് പുനരധിവാസം: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 16 അംഗ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. പദ്ധതിയുടെ സ്‌പോൺസർഷിപ്പും ചെലവും സമിതി പുനഃപരിശോധിക്കും. സഹായ വാഗ്ദാനം നൽകിയവർ, നിർമാണ കമ്പനികൾ, ഗുണഭോക്താക്കൾ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്താനും കമ്മിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. പുനരധിവാസത്തിനായി നിർമിക്കാനിരിക്കുന്ന ടൗൺഷിപ്പിന് വേണ്ടി ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി, മാർച്ചിനകം നിർമാണ പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിടുന്നു. കൂടാതെ, കേന്ദ്ര വായ്പ ഉപയോഗിക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് മുൻഗണനാ ക്രമം Read More…

Kerala News

വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

കൽപ്പറ്റ: വന്യജീവി ആക്രമണങ്ങൾ തടയാൻ സർക്കാർ നടപടിയെടുക്കാത്ത നിലപാടിൽ പ്രതിഷേധിച്ച് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ ആഹ്വാനം ചെയ്തു. ഇന്ന് രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണിവരെയാണ് ഹർത്താൽ. യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു. അതേസമയം, ബസുടമകളും വ്യാപാരികളും ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും ബസ് പ്രവർത്തനം നിലനിർത്തുമെന്നും Read More…

Kerala News

വയനാട് പുനരധിവാസം: ഗുണഭോക്താക്കളുടെ ആദ്യപട്ടികയില്‍ 242 പേര്‍

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പറ്റയിലും നെടുമ്പാലയിലുമായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ നവീകരിച്ച ഗുണഭോക്താപട്ടികയ്ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (DDMA) അംഗീകാരം ലഭിച്ചു. ആദ്യഘട്ട പട്ടികയില്‍ 242 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൂരല്‍മല വാര്‍ഡില്‍ നിന്ന് 108 പേരും, അട്ടമലയില്‍ നിന്ന് 51 പേരും, മുണ്ടക്കൈ വാര്‍ഡില്‍ നിന്ന് 83 പേരുമാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്. മറ്റൊരിടത്തും വീട് ഇല്ലാത്തവരാണ് ആദ്യഘട്ട പട്ടികയില്‍ ഇടം നേടിയവർ. രണ്ടാംഘട്ട പട്ടികയില്‍ ദുരന്ത മേഖലയില്‍ നാശനഷ്ടം സംഭവിക്കാത്ത വീടുകള്‍, ദുരന്ത മേഖലയിലൂടെ Read More…

Kerala News

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; ബൂത്ത് തല നേതാക്കന്മാരുമായി കൂടിക്കാഴ്ച

കൽപറ്റ: പ്രിയങ്ക ഗാന്ധി എംപി മണ്ഡലത്തിലെ വിവിധ പരിപാടികൾക്കായി ഇന്ന് വയനാട്ടിലെത്തും.മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക. ജില്ലകളിലെ ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിൽ പ്രിയങ്ക പങ്കെടുക്കും. കൂടാതെ, പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിൽ സന്ദർശനം നടത്തും.