വാഷിംഗ് മെഷ്യന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പൂങ്കുന്നം പോളക്കുളത്ത് വീട്ടിൽ ജയ്ജിത്തു്.പി.ജി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കുറുപ്പം റോഡിലെ ഫ്രിഡ്ജ് ഹൗസ് റീട്ടെയിൽ പി ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും കൊച്ചിയിലെ വേൾപൂൾ ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്. ജയ്ജിത്തു് വാങ്ങിയ വാഷിംഗ് മെഷ്യൻ ഉപയോഗിക്കുമ്പോൾ അസാധാരണ ശബ്ദം പുറപ്പെടുവിച്ചിരുന്നു. ഉപയോഗിക്കുമ്പോൾ മറ്റൊരു സ്ഥലത്തേക്ക് നിരങ്ങിപ്പോകുന്ന അവസ്ഥയുമായിരുന്നു.പരാതിപ്പെട്ടിട്ടും ഫലമില്ലാതെ വന്ന സാഹചര്യത്തിൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു. Read More…
Tag: court
മുന്‍വൈരാഗ്യം മൂലം മധ്യവയസ്ക്കനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്ഃ പ്രതികള്‍ക്ക് ഒരു വര്‍ഷം നാല് മാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു.
മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് മങ്ങാട് കോട്ടപ്പുറം നാലാംകല്ല് മൂത്തേടത്ത് പറമ്പില്‍ ചിന്നവീരക്കുട്ടി മകന്‍ തങ്കപ്പന്‍ 60 വയസ്സ് എന്നയാളെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ മങ്ങാട് കോട്ടപ്പുറം തോട്ടുപ്പാലം ദേശത്ത് മൂത്തേടത്ത് പറമ്പില്‍ ഉണ്ണികൃഷ്ണന്‍, മൂത്തേട്ത്ത് പറമ്പില്‍ രാജേഷ്, മൂത്തേടത്ത് പറമ്പില്‍ പൊന്നു പള്ളിക്കുന്നത്ത് വിജേഷ് എന്നിവരെ ഒരു വര്‍ഷം നാല് മാസം തടവിനും, 2000 രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എസ്. തേജോമയി തമ്പുരാട്ടി ശിക്ഷ വിധിച്ചു. പിഴയടക്കാത്ത Read More…
വിധിപ്രകാരം 49,55,000 രുപ നൽകിയില്ല,ധനവ്യവസായസ്ഥാപനം ഉടമകൾക്ക് വാറണ്ട്
വിധിപ്രകാരം നിക്ഷേപ സംഖ്യയും നഷ്ടവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. മുപ്ളിയം വാളൂരാൻ വീട്ടിൽ ബിജിമോൾ ഫയൽ ചെയ്ത ഹർജിയിലാണ് തൃശ്ശൂരിലെ ധനവ്യവസായസ്ഥാപനത്തിൻ്റെ മാനേജിങ്ങ് പാർട്ണറായ ജോയ് .ഡി.പാണഞ്ചേരിക്കെതിരെയും, പാർട്ണറായ പാണഞ്ചേരി റാണിക്കെതിരെയും ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്.ബിജിമോൾ നിക്ഷേപസംഖ്യ തിരികെ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ നിക്ഷേപസംഖ്യയായ 47,00,000 രൂപയും നഷ്ടപരിഹാരമായി 2,50,000 രൂപയും ചിലവിലേക്ക് 5,000 രൂപയും അടക്കം നാൽപ്പത്തിയൊമ്പത് ലക്ഷത്തിഅമ്പത്തിയഞ്ചായിരം രൂപ നൽകുവാൻ വിധിയുണ്ടായിരുന്നു. എന്നാൽ വിധിപ്രകാരം എതിർകക്ഷികൾ Read More…
കുമ്പളങ്ങാട് ബിജു വധക്കേസ് :- 8 പ്രതികള്‍ക്കും ആജീവനാന്തം തടവും , 11,52,000 രൂപ പിഴയും
സി.പി.ഐ(എം) പ്രവര്‍ത്തകനും. ഡിവൈഎഫ്ഐയുടെ സജീവ സംഘാടകനുമായിരുന്ന വടക്കാഞ്ചേരി വില്ലേജ് കുമ്പളങ്ങാട് ദേശത്ത് ചാലയ്ക്കല്‍ വീട്ടില്‍ തോമസ് മകന്‍ ബിജു (31 വയസ്സ്)വിനെ വെട്ടിക്കൊലപ്പെടുത്തുകയും, സിഐടിയു ചുമട്ടുതൊഴിലാളിയായ കുമ്പളങ്ങാട് ദേശത്ത് പന്തലങ്ങാട്ട് രാജന്‍ മകന്‍ ജിനീഷിനെ (39 വയസ്സ്) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ കൊലപാതക കുറ്റം ചെയ്തതിന് 8 പ്രതികളെയും ആജീവനാന്തം തടവിനും, ഓരോരുത്തര്‍ക്കും 144000 രൂപ പിഴയടക്കുന്നതിനും തൃശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ & സെഷന്‍സ് ജഡ്ജ് കെ.എം രതീഷ് കുമാര്‍ ശിക്ഷ വിധിച്ചു. കേസില്‍ Read More…
ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ വ്യാജതെളിവുകള്‍ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കിയ കേസ്ഃ പ്രതി നാരായണദാസിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി
വ്യാജവിവരം നല്‍കി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തി കേസില്‍ കുടുക്കി നിരപരാധിയായ യുവതി ജയിലില്‍ കഴിയാനിടവന്ന സംഭവത്തില്‍ പ്രതിയായ തൃപ്പൂണിത്തുറ ഏരൂര്‍ നാരായണീയം വീട്ടില്‍ ടി.എം.എന്‍ നാരായണദാസ് എന്നവരുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.പി. സെയ്തലവി തള്ളി ഉത്തരവായി . നേരത്തെ നാരായണദാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ബാംഗളൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് നാരായണദാസ് ജാമ്യാപേക്ഷ നല്‍കിയത്. ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയയായ ഷീല സണ്ണി എന്നവരെ Read More…
വിധിപ്രകാരം ഏ സി യുടെ വിലയും നഷ്ടവും നൽകിയില്ല,ഹെയർ അപ്ലയൻസസ് എം.ഡി.ക്ക് വാറണ്ട്
വിധിപ്രകാരം ഏ സി യുടെ വിലയും നഷ്ടവും നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ കൊപ്രക്കളം പുതിയവീട്ടിൽ അബൂബക്കർ പി.കെ.ഫയൽ ചെയ്ത ഹർജിയിലാണ് ന്യൂഡെൽഹിയിലെ ഹെയർ അപ്ലയൻസസ് ഇന്ത്യ പി ലിമിററഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം ഉത്തരവായതു്. ഏ സി യുടെ തകരാറാരോപിച്ച് അബൂബക്കർ ഫയൽ ചെയ്ത ഹർജിയിൽ ഏ സി യുടെ വില 19000 രൂപയും നഷ്ടപരിഹാരമായി 10000 രൂപയും നൽകുവാൻ വിധിയുണ്ടായിരുന്നു.എന്നാൽ വിധി പാലിക്കപ്പെടുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിനെ Read More…
കുമ്പളങ്ങാട് ബിജു വധക്കേസ് -8 പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി
സി.പി.ഐ(എം) പ്രവര്‍ത്തകനും ഡിവൈഎഫ്ഐയുടെ സജീവ സംഘാടകനുമായിരുന്ന വടക്കാഞ്ചേരി വില്ലേജ് കുമ്പളങ്ങാട് ദേശത്ത് ചാലയ്ക്കല്‍ വീട്ടില്‍ തോമസ് മകന്‍ ബിജു (31 വയസ്സ്)വിനെ വെട്ടിക്കൊലപ്പെടുത്തുകയും, സിഐടിയു ചുമട്ടുതൊഴിലാളിയായ കുമ്പളങ്ങാട് ദേശത്ത് പന്തലങ്ങാട്ട് രാജന്‍ മകന്‍ ജിനീഷിനെ (39 വയസ്സ്) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ തൃശൂര്‍ 3-ാം അഡീഷണല്‍ ജില്ലാ & സെഷന്‍സ് ജഡ്ജ് കെ.എം രതീഷ് കുമാര്‍ മുഴുവന്‍ പ്രതികളും കൊലപാതക കുറ്റം ചെയ്തതിന് കുറ്റക്കാരെന്ന് കണ്ടെത്തി. പ്രതികള്‍ 8 പേരെയും റിമാണ്ട് ചെയ്ത് സബ് ജയിലിലേയ്ക്ക് Read More…
അമിതവേഗതയിൽ സ്വകാര്യ ബസ് ഓടിച്ചുണ്ടായ അപകടത്തില്‍ യുവാക്കള്‍ മരണപ്പെട്ട കേസ്: മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് ബസ് ഡ്രൈവർക്ക് 5 വർഷം തടവും 10 ലക്ഷംരൂപ പിഴയും
അമിതവേഗതയിൽ സ്വകാര്യ ബസ് ഓടിച്ച് അപകടമുണ്ടാക്കിയതിനെത്തുടര്‍ന്ന് രണ്ടു യുവാക്കള്‍ മരണപ്പെട്ട കേസില്‍ പ്രതിയായ ബസ് ഡ്രൈവർക്ക് 5 വർഷം തടവും 10 ലക്ഷം രൂപ പിഴയും തൃശ്ശൂര്‍ മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.എം. രതീഷ് കുമാർ ശിക്ഷ വിധിച്ചു. ഡ്രൈവറായ പഴയന്നൂർ കോടത്തൂർ ദേശത്ത് തോട്ടുംകര പുന്നക്കൽ വീട്ടില്‍ മണി മകന്‍ മനോജ് (39) എന്നയാളെയാണ് മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുററം ചുമത്തി കോടതി ശിക്ഷിച്ചത്. അമിതവേഗതയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിനും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ 2 വർഷം Read More…
വിധിപ്രകാരം നിക്ഷേപസംഖ്യയും നഷ്ടവും നല്കിയില്ല, സബ്ബ്സ്ക്രൈബേർസ് ചിട്ട്‌സ് മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്
വിധിപ്രകാരം നിക്ഷേപസംഖ്യയും നഷ്ടവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ അയ്യന്തോൾ സ്വദേശിനി കുണ്ടോളി വീട്ടിൽ നിധീന.കെ.എസ്. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂത്തോളിലുള്ള സബ്ബ്സ്ക്രൈബേർസ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവിട്ടത്.നിധീന ഫയൽ ചെയ്ത ഹർജിയിൽ, കുറിപ്രകാരം നിക്ഷേപിച്ച 60000 രൂപയും നഷ്ടപരിഹാരമായി 25000 രൂപയും ചിലവിലേക്ക് 5000 രൂപയും 9% പലിശയും നാല്പത്തിയഞ്ച് ദിവസത്തിനുള്ളിൽ നൽകുവാൻ വിധിയുണ്ടായിരുന്നു.എന്നാൽ വിധി എതിർകക്ഷി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി Read More…
നഗരമധ്യത്തിലെ കൊലപാതകം: ഭിക്ഷാടകനായ പ്രതിക്ക് ജീവപര്യന്തം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
തൃശ്ശൂര്‍ ശക്തന്‍ നഗര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് തിരുവനന്തപുരം സ്വദേശിയായ മോഹനൻ പിള്ള എന്നവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കൊല്ലം മൺട്രോതുരുത്ത് പടിഞ്ഞാറേ കല്ലട ഇടിയ കടവ് സ്വദേശി ദേവസ്യ മകൻ പറയത്തോട്ടിൽ ബേബി ( 73 വയസ്സ് ) എന്നവരെ ജീവപര്യന്തം കഠിതടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി ടി.കെ. മിനിമോൾ ശിക്ഷ വിധിച്ചു. പിഴയടക്കാത്ത പക്ഷം രണ്ട് വർഷം അധികതടവ് അനുഭവിക്കണം. 2023 ഏപ്രിൽ 14 Read More…






