ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഗസ്റ്റ് 18 ചൊവ്വാഴ്ച നടക്കും. രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിൽ ആണ് ഇല്ലം നിറചടങ്ങുകൾ. ശീവേലി, പന്തീരടി പൂജ ഉൾപ്പെടെയുള്ള ചടങ്ങുകൾ ഏഴുമണിക്ക് മുൻപായി പൂർത്തിയാക്കി ഇല്ലംനിറ ചടങ്ങിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കേണ്ടതിനാൽ രാവിലെ പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന വരികൾ ഉണ്ടായിരിക്കുന്നതല്ല.ചടങ്ങുകളുടെ സുഗമമായ പൂർത്തീകരണത്തിനായി രാവിലെ 4.30 മുതൽ 9.30 വരെ ദർശന നിയന്ത്രണം ഉണ്ടാകും.
Tag: guruvayur temple
ഗുരുവായൂർ ക്ഷേത്രം ഭണ്ഡാര വരവ് 5.38 കോടിരൂപ
ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ആഗസ്റ്റ് മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (ആഗസ്റ്റ് 11 ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 5,38,89,765 രൂപ. 1കിലോ 450ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 41 കിലോഗ്രാം 65 ഗ്രാം.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 15 ഉം നിരോധിച്ച ആയിരം രൂപയുടെ 4, അഞ്ഞൂറിൻ്റെ 46 കറൻസിയും ലഭിച്ചു .പി എൻ ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇ ഭണ്ഡാരങ്ങൾ വഴി കിഴക്കേ നട എസ്.ബി.ഐ Read More…
ഗുരുവായൂരിൽ ആഗസ്റ്റ് 23, ആഗസ്റ്റ് 30 തീയതികളിൽ മുന്നൂറിലേറെ വിവാഹങ്ങൾ: ദർശനത്തിനും വിവാഹത്തിനും പ്രത്യേക ക്രമീകരണം
ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 377 ഉം ആഗസ്റ്റ് 30 ന് 295 ഉം വിവാഹങ്ങൾ ഇതിനകം ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും ദേവസ്വം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു. വിവാഹങ്ങൾ പുലർച്ചെ 4 മണി മുതൽ; കൂടുതൽ മണ്ഡപങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആഗസ്റ്റ് 23, ആഗസ്റ്റ് 30 Read More…
ദേവസ്വത്തിൽ വെറ്ററിനറി സർജൻ ഒഴിവ്
ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള വെറ്ററിനറി സർജൻ തസ്‌തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ 21.08.2026 ന് 12.00pm ന് ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സൽരേഖകളും വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്‌ചയ്ക്ക് ഒരു മണിക്കൂർ മുൻപ് (11am ) ഹാജരാകേണ്ടതാണ്. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടാകും. താഴെ കാണിക്കുന്ന യോഗ്യതയുളളവർക്ക് കൂടിക്കാഴ്‌ചയിൽ Read More…
ശ്രീഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ഇലക്ട്രിക് ആട്ടോ
ശ്രീഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി മഹീന്ദ്രയുടെ പുതിയ മോഡൽ ഇലക്ട്രിക് ആട്ടോ. ക്ഷേത്രം കിഴക്കേ നടയിൽ നടന്ന സമർപ്പണ ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ആട്ടോയുടെ താക്കോലും രേഖകളും ഏറ്റുവാങ്ങി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി കോർപ്പറേറ്റ് സെയിൽസ് ഹെഡ് ഗണേഷ്, ഭാരത് മോട്ടോർ എം ഡി അശോക് കുമാർ, ദേവസ്വം പർച്ചേസ് ഡി.എ കെ. എസ് മായാദേവി, മാനേജർമാരായ കെ.എം. വിനോദൻ, കെ.ജി. സുരേഷ് കുമാർ, ക്ഷേത്രം അസി.മാനേജർ Read More…
മന്ത്രിക്കും ശ്രീഗുരുവായൂരപ്പൻ ട്രസ്റ്റിനും ദേവസ്വം ഉപഹാരങ്ങൾ സമ്മാനിച്ചു
ശ്രീഗുരുവായൂരപ്പൻ സ്റ്റേജ് ഭക്തർക്ക് സമർപ്പിക്കാനെത്തിയ ദേവസ്വം മന്ത്രിക്ക് ഉപഹാരമായി ശ്രീ ഗുരുവായൂരപ്പൻ്റെ ഫോട്ടോയും നിലവിളക്കും.ശ്രീഗുരുവായൂരപ്പൻ്റെ ഭക്തൻ കൂടിയായ മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞപ്പോഴാണ് ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഫോട്ടോ സമ്മാനിച്ചത്. ഉദ്ഘാടന ചടങ്ങ് പൂർത്തിയാകുന്ന വേളയിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് മന്ത്രിയെ ഷാളണിയിച്ചു. നിലവിളക്ക് ദേവസ്വത്തിൻ്റെ ഉപഹാരമായി നൽകി. ഗുരുവായൂർ ദേവസ്വത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നൽകി വരുന്ന പൂർണ പിന്തുണയ്ക്ക് ദേവസ്വത്തിൻ്റെ സ്നേഹവും നന്ദിയും ചെയർമാൻ എ.വി.ഗോപിനാഥ് അധ്യക്ഷ പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചിരുന്നു. Read More…
“ഗുരുവായൂരപ്പനെ തൊഴുതാൽ ലഭിക്കുന്നത് പോസിറ്റീവ് എനർജി”: ദേവസ്വം മന്ത്രി കെ.മുരളീധരൻ
ഗുരുവായൂർ ദേവസ്വം ഭരണസമിതി സർക്കാരുമായി പൂർണ സഹകരണത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ. ഈ മാസത്തോടെ കാലാവധി പൂർത്തിയാക്കുന്ന ഭരണ സമിതി അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. അവരുടെ സേവനം നല്ല നിലയിൽ സർക്കാരിന് ലഭിച്ചിട്ടുണ്ട് – കാലാവധി പൂർത്തീയാക്കുന്ന സി. മനോജ്, മനോജ് ബി നായർ എന്നീ ഭരണ സമിതി അംഗങ്ങളെ പരാമർശിച്ച് മന്ത്രി അറിയിച്ചു. ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ പുതുതായി നിർമ്മിച്ച ശ്രീ ഗുരുവായൂരപ്പൻ സ്‌റ്റേജിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരുവായൂരിൽ Read More…
ശ്രീഗുരുവായൂരപ്പൻ സ്റ്റേജ് ഉദ്ഘാടനം ചെയ്ത് ദേവസ്വം മന്ത്രി കെ മുരളീധരൻ
ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ പുതുതായി നിർമിച്ച ശ്രീഗുരുവായൂരപ്പൻ സ്റ്റേജ് ഭക്തർക്ക് സമർപ്പിച്ചു. ഭക്തിനിർഭരമായ ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ദേവസ്വം ചെയർമാൻ എ വി.ഗോപിനാഥ് അധ്യക്ഷനായ ചടങ്ങിൽ എൻ.കെ.അക്ബർ എം എൽ എ, നഗരസഭാധ്യക്ഷ സുനിത അരവിന്ദൻ, ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി നായർ, കെ .എസ് Read More…
മുഖ്യമന്ത്രിക്ക് ഗുരുവായൂരിൽ നേന്ത്രപ്പഴം കൊണ്ട് തുലാഭാരം
മുഖ്യമന്ത്രി വി. ഡി. സതീശൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് വൈകിട്ട് ദീപാരാധന നേരത്തായിരുന്നു മുഖ്യമന്ത്രിയുടെ ദർശനം. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗം സി. മനോജ് എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. നേന്ത്രപ്പഴം കൊണ്ട് മുഖ്യമന്ത്രിക്ക് തുലാഭാര വഴിപാടും നടത്തി. 69 കിലോ നേന്ത്രപ്പഴം വേണ്ടിവന്നു. ആയതിൻ്റെ തുകയായ 3550 രൂപ ക്ഷേത്രത്തിൽ അടച്ചു. ക്ഷേത്ര ദർശനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രിക്ക് തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയും അടങ്ങുന്ന ശ്രീ Read More…
വെർച്വൽ ക്യൂ: 3088 ഭക്തർക്ക് ദർശനം
ഗുരുവായൂരിൽ സുഖ ക്ഷേത്രദർശനത്തിനായി തുടങ്ങിയ വെർച്വൽ ക്യൂ ദർശനം വഴി ആദ്യ രണ്ടു ദിനത്തിൽ മൂവായിരത്തിലേറെ ഭക്തർ ദർശനം നേടി. 4800 ഭക്തർ ഓൺ ലൈൻ വഴി ദർശനം ബുക്ക് ചെയ്തിരുന്നു. പരീക്ഷണടിസ്ഥാനത്തിൽ ഓഗസ്റ്റ് 4 ചൊവ്വാഴ്‌ച തുടങ്ങിയ വെർച്വൽ ക്യൂ വഴിയുള്ള ദർശനത്തിന് ഇന്നെത്തിയത് 1606 ഭക്തരാണ്. 2400 പേർ ബുക്ക് ചെയ്തിരുന്നു. ആദ്യ ദിനത്തിൽ 1482 ഭക്തർ വെർച്വൽ ക്യൂ സൗകര്യം പ്രയോജനപ്പെടുത്തി. മണിക്കൂറിൽ 300 ഭക്തരെന്ന കണക്കിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ദിവസവും Read More…







