Kerala News

വയനാട് പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തണമെന്ന് കേന്ദ്രം ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന്, കേന്ദ്രസഹായത്തിനായി കാത്തിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു. ദുരന്ത പ്രതികരണ ഫണ്ടിലെ 70% ചെലവഴിച്ചശേഷം അറിയിക്കാന്‍ നിര്‍ദേശം. 120 കോടി രൂപയുടെ വിനിയോഗ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി. ചെലവുകളുടെ കൃത്യമായ ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ദുരിതാശ്വാസ പാക്കേജുമായി മുന്നോട്ട് വന്നിട്ടില്ലെന്ന് അമിക്കസ് ക്യൂറി രഞ്ജിത്ത് തമ്പാന്‍ ചൂണ്ടിക്കാട്ടി. അതേസമയം, സംസ്ഥാനം Read More…

Kerala News

കടുവ ആക്രമണം: രാധയുടെ വീട്ടിൽ പ്രിയങ്കാഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഎം പ്രതിഷേധം

വയനാട്: വയനാട് എംപിയുമായ കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ വീട്ടിൽ സന്ദർശനം നടത്തി. അര മണിക്കൂറോളം പ്രിയങ്ക രാധയുടെ വീട്ടുകാര്‍ക്കൊപ്പം ചിലവഴിച്ചു. വീട്ടുകാരെ ആശ്വസിപ്പിച്ചശേഷമാണ് പ്രിയങ്ക വീട്ടില്‍ നിന്നും മടങ്ങിയത്. പ്രിയങ്കാഗാന്ധിയെ കെസി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എംഎൽഎ ടി സിദ്ധിഖ് എന്നിവർ അനുഗമിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പ്രിയങ്കാഗാന്ധി വയനാട്ടിലെത്തിയതിനെ തുടർന്ന് സിപിഎം പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധം നടത്തി. വയനാട്ടിലെ വന്യജീവി Read More…

Kerala News

വയനാട് ദുരന്തബാധിതർക്കായി 712 കോടി: കേന്ദ്ര സഹായം ഇതുവരെ ലഭിച്ചില്ല; പുനരധിവാസം വേഗത്തിലാക്കും – മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട ദുരിതാശ്വാസ നിധിയില് 712.91 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില് അറിയിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാരിനോട് 2221 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ സഹായം ലഭിച്ചിട്ടില്ല. ദുരന്തത്തെ അതിതീവ്രദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ദുരന്തബാധിതര്‍ക്ക് കൂടുതല്‍ ധനസഹായം എംപിമാരുടെ വികസന ഫണ്ടുകളിലൂടെയും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. കൃഷി ഭൂമി നൽകാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീടുകൾ വാഗ്ദാനം ചെയ്ത സ്പോൺസർമാരുടെ യോഗം വിളിച്ചുകൂട്ടി. നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മോഡല്‍ ടൗണ്‍ഷിപ്പിന്റെ മാതൃക Read More…

Kerala News

ചൂരല്‍മല-മുണ്ടക്കൈ ദുരന്തം: കാണാതായവരെ മരിച്ചവരായി കണക്കാക്കി പട്ടിക അംഗീകരിച്ചു

ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില് കാണാതായവരുടെ പട്ടിക ജില്ല ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. ഇതോടെ ഇവരെ മരിച്ചവരായി കണക്കാക്കി മരണ സര്‍ട്ടിഫിക്കറ്റുകള് നല്‍കുകയും സര്‍ക്കാര് ആനുകൂല്യങ്ങള് വിതരണം ചെയ്യുകയും ചെയ്യും. ദുരന്തത്തില് 298 പേര് മരിച്ചതായി ഔദ്യോഗിക കണക്കുകള് വ്യക്തമാക്കുന്നു. 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങള് ഇതിനകം കണ്ടെത്തിയിട്ടുണ്ട്.167 മൃതദേഹങ്ങള് ബന്ധുക്കള് തിരിച്ചറിഞ്ഞിട്ടുണ്ട്, മൊത്തം തിരിച്ചറിയപ്പെട്ടത് 266 പേരെ. ഇതുവരെ തിരിച്ചറിയപ്പെടാത്ത 32 പേരുടെ പട്ടിക ജില്ലാ ദുരന്ത നിവാരണ അതോറിറ്റി Read More…

Kerala News

വയനാട് ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കും; നടപടിക്രമങ്ങൾക്കായി രണ്ട് സമിതികൾ

തിരുവനന്തപുരം: വയനാട് ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സംസ്ഥാന സർക്കാർ. ദുരന്തബാധിതര്ക്ക് ധനസഹായം നൽകുന്നതിനായി പ്രാദേശിക സമിതിയും, സംസ്ഥാനതല സമിതിയും രൂപീകരിച്ചതായി സർക്കാർ ഔദ്യോഗികമായി അറിയിച്ചു. കാണാതായവരെ മരിച്ചവരായി കണക്കാക്കി അടുത്ത ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുകയും മറ്റ് സഹായങ്ങൾ ലഭ്യമാക്കുന്നതുമായ നടപടികൾക്കുള്ള സമിതിയുടെ രൂപീകരണമാണ് സർക്കാറിന്റെ ഉദ്ദേശം. പ്രാദേശിക സമിതിയിൽ വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, എസ്എച്ച്ഒ തുടങ്ങിയവർ ഉൾപ്പെടുന്നു. ദുരന്തത്തിൽ കാണാതായവരെ സംബന്ധിച്ചുള്ള പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ Read More…

Kerala News

വയനാട് പുനരധിവാസം: എസ്ഡിആര്എഫിലെ 120 കോടി രൂപ സംസ്ഥാനത്തിന് ചെലവഴിക്കാം; മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചെന്ന് കേന്ദ്രം

കൊച്ചി: വയനാട് ഉരുള്‍പൊട്ടലിനെ അതിതീവ്ര ദുരന്തമായി അംഗീകരിച്ചതെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതുവഴി സംസ്ഥാനസർക്കാർക്ക് വിവിധ ധനസഹായങ്ങൾ ലഭ്യമാകും.വയനാടിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ തുക മാനദണ്ഡങ്ങള്‍ കണക്കാക്കാതെ കേരളത്തിന് വിനിയോഗിക്കാമെന്നും കേന്ദ്രത്തിനു വേണ്ടി അഡീഷനല്‍ സോളിസ്റ്റര്‍ ജനറല്‍ സുന്ദരേശന്‍ അറിയിച്ചു. എസ്ഡിആര്‍എഫിലെ 120 കോടി രൂപ ഉടന്‍ ചെലവഴിക്കുന്നതിനു കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര മാനദണ്ധങ്ങള്‍ പ്രകാരമല്ലാതെ തന്നെ വയനാട്ടില്‍ സര്‍ക്കാരിനു തുക ചെലവഴിക്കാം. എസ്ഡിആര്‍എഫിലെ കൂടുതല്‍ പണം ചെലവഴിക്കുന്നതിനും Read More…

Kerala News

വയനാട് പുനരധിവാസം; 100ല്‍ താഴെ വീടുകൾ സ്പോൺസർ ചെയ്തവരുടെ യോ​ഗം ചേർന്നു

മേപ്പാടി ​ഗ്രാമപഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമറ്റം വാർഡുകളിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോ​ഗം ചേർന്നു. 100ല്‍ താഴെ വീടുകൾ സ്പോൺസർ ചെയ്തവരുടെ യോ​ഗമാണ് ചേർന്നത്. സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളിച്ച് വെബ്പോർട്ടൽ തയ്യാറാക്കും. നിലവിലുള്ള സ്പോൺസർമാരുടെ വിവരങ്ങളും ഭാവി സ്പോൺസർമാർക്കുള്ള ഓപ്ഷനുകളും അതിൽ ലഭ്യമാക്കും. ഓരോ സ്പോൺസർക്കും സവിശേഷമായ സ്പോൺസർ ഐഡി നൽകും. ഓൺലൈൻ പെയ്മെൻറ് ഓപ്ഷനും ഉണ്ടാകും. സ്പോൺസർമാർക്ക് സർട്ടിഫിക്കറ്റും മറ്റ് അംഗീകാരങ്ങളും നൽകും. സ്പോൺസർഷിപ്പ് മാനേജ്മെൻറിനായി Read More…

Kerala News

കൽപ്പറ്റയിലും നെടുമ്പാലയിലും രണ്ട് ടൗൺഷിപ്പുകൾ : മുഖ്യമന്ത്രി

മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി മേപ്പാടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റ്, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റ് എന്നിവടങ്ങിൽ രണ്ട് ടൗൺഷിപ്പുകൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി  വിജയൻ വാർത്താസമ്മേളനത്തിൽ  അറിയിച്ചു. ദുരിതബാധിതതരായവരുടെ പുനരധിവാസം സംബന്ധിച്ച് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം സുപ്രധാന തീരുമാനങ്ങൾ എടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് പുനരധിവാസ പാക്കേജിന്റെ വിശദാശംശങ്ങൾ   പരിശോധിച്ചിരുന്നു. ടൗൺഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമി  സംബന്ധിച്ച വിഷയത്തിൽ ഹൈക്കോടതി സർക്കാരിനനുകൂലമായവിധി പുറപ്പെടുവിച്ചിട്ടുണ്ട്.  നിലവിൽ സ്ഥലം കൈവശം വെച്ചവർ ഡിസാസ്റ്റർ മാനേജ്‌മെന്റ് Read More…

Kerala News

വയനാട് ദുരിതബാധിതർക്ക് ടൗൺഷിപ്പ് നിർമ്മാണത്തിന് ഹൈക്കോടതി അനുമതി; എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി

വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കായി ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിന് ഹൈക്കോടതി അനുമതി നൽകി. ഹാരിസൺ മലയാളം , എൽസ്റ്റോൺ ടീ എസ്റ്റേറ്റ് കമ്പനികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതായി ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ ബെഞ്ച് വ്യക്തമാക്കി. നഷ്ടപരിഹാര ഉറപ്പുവരുത്തി ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് അനുമതി നൽകിയ ഹൈക്കോടതി, 2013ലെ ഭൂമിയേറ്റെടുക്കൽ നിയമ പ്രകാരം ഭൂമി ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം എന്നും നിർദ്ദേശിച്ചു. നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് ഉടമകൾക്ക് Read More…

Kerala News

ചൂരൽമല: കോടതി തീരുമാനം വന്നാലുടൻ ടൗൺഷിപ്പിനുള്ള നടപടിയെന്ന് മന്ത്രി കെ രാജൻ

ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ഭൂമി ലഭ്യമാക്കാനുള്ള കോടതി തീരുമാനം വന്നാലുടൻ ടൗൺഷിപ്പിനുള്ള നടപടികൾ തുടങ്ങാൻ സർക്കാർ സജ്ജമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലം നൽകാൻ സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളിൽ സർക്കാർ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി സുരക്ഷാ പഠനങ്ങൾ നടത്തിയിരുന്നു. സുരക്ഷാ അനുകൂല റിപ്പോർട്ട് ലഭിച്ച ഒൻപത് പ്ലാന്റേഷനുകളിൽ നിന്നും നെടുമ്പാല, എൽസ്റ്റൺ എസ്റ്റേറ്റുകളിൽ ടൗൺഷിപ്പുക്കൾ നിർമ്മിക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. ടൗൺഷിപ്പ് ആശയത്തിന് സർവകക്ഷി യോഗം അംഗീകാരം നൽകിയിട്ടുണ്ട്. ദുരന്തനിവാരണ നിയമ പ്രകാരം Read More…