Culture Kerala News

ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ പ്രവേശനോത്സവം നടത്തി

ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ പുതുതായി ചേർന്ന വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ,എം.യു ഷിനിജ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ.പി.നാരായണൻ നമ്പൂതിരി, ബോർഡ് ഓഫ് സ്റ്റഡി കൗൺവസിൽ അംഗം ഓച്ചിറ ഭാസ്ക്കരൻ, പി.ടി.എ സെക്രട്ടറി ഷാജി എന്നിവർ ആശംസകൾ നേർന്നു. വാദ്യകലാ വിദ്യാലയം പ്രിൻസിപ്പാൾ ടി.വി.ശിവദാസൻ ചടങ്ങിന് Read More…

Culture Kerala News

ശ്രീഗുരുവായൂരപ്പന് കാണിക്കയായി സ്വർണ്ണക്കിരീടം

മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ഇന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി 25 പവനോളം തൂക്കം വരുന്ന സ്വർണ്ണക്കിരീടം സമർപ്പിച്ചു. പ്രശസ്ത ഗൃഹോപകരണ സ്ഥാപനമായ നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്താണ് കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ചത്. ഇന്ന് രാവിലെ ഉച്ചപൂജയ്ക്ക് മുൻപായിരുന്നു ചടങ്ങ്. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, എക്സ് എം എൽ എ, ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡി.എ എം.രാധ, ഗോപു നന്തിലത്തിൻ്റെ പത്നി ഷൈനി ഗോപു Read More…

Education Kerala News

ഗുരുവായൂർ ദേവസ്വത്തിൽ വായനദിനാഘോഷം

ഗുരുവായൂർ ദേവസ്വം മതഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തിൽ ജൂൺ 19ന് വായന ദിനം സമുചിതമായി ആഘോഷിക്കും. ദേവസ്വം മതഗ്രന്ഥശാലയിലെ മികച്ച വായനക്കാരായി തെരഞ്ഞെടുക്കപ്പെട്ട ശ്യാമള ആനന്ദ്, വിനീത്,സാഹിത്യ രംഗത്തെ മികച്ച സംഭാവനയ്ക്ക് സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഡോ.പി.വി. കൃഷ്ണൻ നായർ, ഗ്രന്ഥശാല പ്രവർത്തനത്തിലെ സംഭാവനകൾക്ക് വി.മുരളി എന്നിവരെ വായനദിനത്തിൽ ആദരിക്കും. ജൂൺ 19 വെളളിയാഴ്ച രാവിലെ പത്തു മണിക്ക് ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഏ. വി. ഗോപിനാഥ് ഉദ്ഘാടനം Read More…

Job Kerala News

ഗുരുവായൂർ ദേവസ്വത്തിൽ പശു പാലകൻമാരുടെ ഒഴിവ്

ഗുരുവായൂർ ദേവസ്വം കാവീട് ഗോകുലത്തിൽ ഒഴിവുള്ള 9 പശുപാലകൻ തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നതിന് ജൂൺ 23 ചൊവ്വാഴ്ച ( 23.06.2026 ന്) രാവിലെ 10 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നതാണ്. 01.01.2026 ന് 20 നും 36 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗത്തിന് നിയമാനുസൃതം വയസ്സിളവ് ഉണ്ടായിരിക്കും. യോഗ്യത: ഏഴാം ക്ലാസ് ജയിച്ചിരിക്കണം, ദേവസ്വം ഗോശാലയിൽ പശുപാലകനായി രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. താല്പര്യമുള്ള ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട അസ്സൽ Read More…

Culture Kerala News

ഗുരുവായൂർ ക്ഷേത്ര തിരക്ക് ഒഴിവാക്കാൻ വിർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കും: ദേവസ്വം മന്ത്രി

ഭക്തജനങ്ങൾക്ക് സുഖദർശനമൊരുക്കാൻ ഗുരുവായൂരിൽ പരീക്ഷണടിസ്ഥാനത്തിൽ വിർച്വൽ ക്യൂ സംവിധാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ.ഭക്തജനങ്ങൾക്കാവശ്യമായ നവീന സൗകര്യങ്ങൾ ഒരുക്കിഗുരുവായൂർ, ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെമികച്ച തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂരിൽ ദേവസ്വം ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷേത്രവികസനത്തിനാവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. സ്ഥലമേറ്റെടുക്കൽ നടപടി വേഗത്തിലാക്കും. ഒൻപത് മാസത്തിനുള്ളിൽ ക്ഷേത്രവികസനത്തിനാവശ്യമായ സ്ഥലമേറ്റെടുക്കൽ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ Read More…

Kerala News

വെങ്ങാട് ഗോശാല സന്ദർശിച്ച് ദേവസ്വം ചെയർമാൻ

മലപ്പുറത്തെ വെങ്ങാട് ഗോകുലത്തിൽ പശുക്കൾക്കായി ആറു മാസത്തിനകം പുതിയ ഷെഡുകൾ നിർമ്മിക്കാൻ ഗുരുവായൂർ ദേവസ്വം നടപടി. പിഡബ്ല്യൂഡി റോഡിന് സമീപമുള്ള ഗോകുലത്തിലെ മുഴുവൻ പശുക്കളെയും മുകൾ ഭാഗത്ത്, പരിസരവാസികളിൽ നിന്നും വളരെ ദൂരെയായിട്ടുള്ള വൃന്ദാവനം ഗോശാലയിലേക്ക് മാറ്റാനും ധാരണയായി. വെങ്ങാട് ഗോകുലം സന്ദർശിക്കാനെത്തിയ ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥും ഭരണ സമിതി അംഗം കെ. എസ് ബാലഗോപാലും ദേവസ്വം മരാമത്ത് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വെങ്ങാട് ഗോകുലത്തിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. പശുക്കളുടെ Read More…

Kerala News

പ്രകൃതിസംരക്ഷണം ഭാരതീയ സംസ്കാരത്തിൻ്റെ ഭാഗം: കേന്ദ്ര മന്ത്രി സുരേഷ് ഗോപി

സംസ്ഥാന റവന്യൂ-ദേവസ്വം വകുപ്പ് ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച ‘ദേവാരണ്യം ‘ പദ്ധതി ഗുരുവായൂർ ദേവസ്വത്തിൽ തുടങ്ങി. കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രകൃതിസംരക്ഷണം ഭാരതീയ സംസ്കാരത്തിൻ്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. ഗുരുവായൂർ ക്ഷേത്രപരിസരത്തെ രുദ്രാക്ഷമരത്തെ ആദരിച്ചുകൊണ്ടായിരുന്നു ദേവാരണ്യം പദ്ധതിയുടെ ഉദ്ഘാടനം. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അധ്യക്ഷനായി. പരിസ്ഥിതി സ്നേഹിയും കവിയുമായ രാധാകൃഷ്ണൻ കാക്കശ്ശേരിയെ ചടങ്ങിൽ മന്ത്രി പൊന്നാടയണിയിച്ചു ആദരിച്ചു. ജ്ഞാനപ്പാന പുരസ്കാര സ്വീകർത്താവു കൂടിയായ രാധാകൃഷ്ണൻ കാക്കശ്ശേരി Read More…

Culture Kerala News

ദീപസ്തംഭം നവീകരണം: കാൽ നാട്ടൽ കർമ്മം നടന്നു

ഗുരുവായൂർ ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിനു സമീപത്തെ ദീപസ്തംഭം നവീകരിച്ച് സ്ഥാപിക്കുന്നതിൻ്റെ കാൽ നാട്ടൽ കർമ്മത്തിന് തുടക്കമായി. അടിഭാഗം ചെമ്പോലയിൽ പൊതിഞ്ഞ നിലമ്പൂർ തേക്ക് കഴയാണ് കാൽ നാട്ടി സ്ഥാപിച്ചത്.ഇന്നു രാവിലെ ഒമ്പതരയോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ എ എസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനാജ്, മനോജ് Read More…

Kerala News

ക്ഷേത്രത്തിലേക്ക് ക്ലോക്കുകൾ സമർപ്പിച്ചു

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രണ്ട് ക്ലോക്കുകൾ സമർപ്പിച്ചു. കോഴിക്കോട്ടെ ദിനകർ വാച്ച് ഹൗസ് ഉടമ ദിനകറാണ് മൂന്ന് അടി വലിപ്പമുള്ള ക്ലോക്ക് സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാടും ചേർന്ന് ക്ലോക്കുകൾ ഏറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, മനോജ് ബി നായർ, എം.യു. ഷിനിജ, ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവർ സന്നിഹിതരായി.