തിരുവനന്തപുരം: മൂന്ന് നിയോജകമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി. പാലക്കാട് 16 സ്ഥാനാർഥികളും ചേലക്കരയിൽ 9 സ്ഥാനാർഥികളും വയനാട്ടിൽ 21 സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്. പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ (കോൺഗ്രസ്), സി കൃഷ്ണകുമാർ (ബിജെപി) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ, കൂടാതെ ഡമ്മി സ്ഥാനാർഥികളും സ്വതന്ത്ര സ്ഥാനാർഥികളുമുള്‍പ്പടെ 16 പേർ മത്സരിക്കുന്നു. ചേലക്കരയിൽ യു ആർ പ്രദീപ് (സിപിഎം), രമ്യ ഹരിദാസ് (കോൺഗ്രസ്), കെ ബാലകൃഷ്ണൻ (ബിജെപി) എന്നിവരാണ് മുന്നണി സ്ഥാനാർഥികൾ, 9 പേരാണ് പത്രിക Read More…
Tag: by election
പ്രണബ് ജ്യോതി നാഥ് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറായി പ്രണബ് ജ്യോതി നാഥിനെ നിയമിച്ചിരിക്കുന്നു. മാസങ്ങളായി ഒഴിവു നിലനിന്നിരുന്ന സി.ഇ.ഒ തസ്തികയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി നിയമനം പ്രഖ്യാപിച്ചതോടെ, ഭരണപരമായ തടസങ്ങൾ നീങ്ങിയിരിക്കുകയാണ്. 2005 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ പ്രണബ്, കൊല്ലം മുൻ കളക്ടറായിരുന്നുവും, കായിക വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് ഈ നിയമനം.
ദേശീയ ജനാധിപത്യസഖ്യത്തിന്റെ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ 28ന്
പാലക്കാട്: ദേശീയ ജനാധിപത്യസഖ്യത്തിന്റെ പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ 28ന് നടത്താന്‍ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. 29, 30 തീയതികളില്‍ ഏരിയ – പഞ്ചായത്ത് കേന്ദ്രങ്ങളിലും കണ്‍വെന്‍ഷന്‍ നടക്കും. നവംബര്‍ നാല് മുതല്‍ ഏഴുവരെ ഏരിയ – പഞ്ചായത്ത് കേന്ദ്രങ്ങളില്‍ റാലി നടത്താനും തീരുമാനിച്ചു.
ഉപതെരഞ്ഞെടുപ്പ്:ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിന് ഊര്‍ജ്ജം പകരാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ
തൃശൂര്‍: സംസ്ഥാന ഉപതെരഞ്ഞെടുപ്പുകളില് ഇടതുമുന്നണി പ്രചാരണത്തിന് ഇന്ന് ശക്തമായ തുടക്കം. ചേലക്കര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി യു.ആര്‍. പ്രദീപിന് വേണ്ടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനെത്തും. ചേലക്കര മേപ്പാടത്ത് രാവിലെ 10 മണിക്ക് നടക്കുന്ന പ്രദീപിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പാലക്കാട്, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായും മുഖ്യമന്ത്രി പ്രചാരണത്തിനെത്തും, എങ്കിലും തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ചേലക്കരയില് നിന്ന് തുടക്കം കുറിക്കുന്ന പ്രചാരണത്തിലൂടെ ഇടതുമുന്നണി ഉപതെരഞ്ഞെടുപ്പില് ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. പാലക്കാട് മണ്ഡലത്തിലെ Read More…
പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ വന്നത് മണ്ഡലത്തിന് പുറത്തുനിന്നുള്ളവർ:-ബിജെപി സ്ഥാനാര്‍ത്ഥി
വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ വന്നത് മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെന്ന് ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് പലരെയും കൊണ്ടുവന്നതെന്ന് നവ്യ ഹരിദാസ് ആരോപിക്കുന്നു. പ്രിയങ്ക ഗാന്ധി വീടുകളില്‍ കയറുന്നത് ആസൂത്രിതമായിട്ടാണെന്നും കോണ്‍ഗ്രസിന്റെ ഇത്തരം നാട്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും നവ്യ ഹരിദാസ് പറഞ്ഞു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്നാല്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാള്‍ എന്നാണെന്നും തനിക്ക് വലിയ കുടുംബവാഴ്ച പറയാനില്ലെന്നും പ്രിയങ്ക ഗാന്ധിക്ക് ആകെയുള്ളത് കുടുംബ പാരമ്പര്യം മാത്രമാണെന്നും നവ്യ Read More…
പിണറായി വിജയൻ്റെയും വിഡി സതീശൻ്റെയും വാട്ടർലൂ ആയിരിക്കും ഉപതിരഞ്ഞെടുപ്പ് ഫലം: കെ.സുരേന്ദ്രൻ
പിണറായി വിജയൻ്റെയും വിഡി സതീശൻ്റെയും വാട്ടർലൂ ആയിരിക്കും ഈ ഉപതിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉപതിരഞ്ഞെടുപ്പുകൾ എത്തിയപ്പോൾ എൽഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും കോൺഗ്രസിൻ്റെ പ്രമുഖ നേതാവ് വിആർ മോഹൻദാസിന് ബിജെപിയിൽ അംഗത്വം നൽകി അദ്ദേഹം പറഞ്ഞു. ഒരൊറ്റ മുന്നണിയായി എൽഡിഎഫും യുഡിഎഫും മാറി. പാലക്കാട് ഇപ്പോൾ ഐൻഡി മുന്നണി യാഥാർത്ഥ്യമായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക കൊടുക്കുന്നത് വാതിൽ പഴുതിലൂടെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ കണ്ടത്. കളക്ടറുടെ മുന്നിൽ ഇരിക്കുന്നത് പ്രിയങ്കയും ഭർത്താവും Read More…
സ്ഥാനാർത്ഥിയെ പിൻവലിച്ചതായി പി.വി അൻവർ
പാലക്കാട് ഡിഎംകെ പിന്തുണയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതായി പി.വി അന്‍വര്‍ എംഎല്‍എ. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനത്തിന് ഒപ്പം ഉണ്ടാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചു
പാലക്കാട്: എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.07നാണ് പാലക്കാട് ആര്‍ഡിഒ എസ്. ശ്രീജിത്ത് മുമ്പാകെ നാല് സെറ്റ് പത്രിക സമര്‍പ്പിച്ചത്. മേലാമുറി പച്ചക്കറി കച്ചവടസംഘം ജില്ലാ പ്രസിഡന്റ് സി.ഗുരുവായൂരപ്പന്‍, സെക്രട്ടറി നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. അഡ്വ.ഇ.കൃഷ്ണദാസ്, അഡ്വ.ജി. ജയചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് സി. മധു, പാലക്കാട് മണ്ഡലം പ്രസിഡന്റ് കെ.ബാബു വെണ്ണക്കര എന്നിനരാണ് പിന്താങ്ങിയത്. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍,നഗരസഭ അധ്യക്ഷ പ്രമീള Read More…
എൽഡിഎഫും യുഡിഎഫും പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാലും പാലക്കാട് എൻഡിഎ ജയിക്കും
എൽഡിഎഫും യുഡിഎഫും പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാലും പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ ജയിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൽഡിഎഫ് വോട്ട് യുഡിഎഫിന് പോയെന്ന് എകെ ബാലൻ സമ്മതിച്ചു. ഈ കാര്യത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ തിരുത്തണ്ടായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ.ശ്രീധരൻ ജയിക്കേണ്ടതായിരുന്നു. അതില്ലാതാക്കിയത് അവിശുദ്ധ സഖ്യമാണ്. അത് തുറന്ന് സമ്മതിച്ചതിന് എകെ ബാലനെ അഭിനന്ദിക്കുന്നുവെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 2021ലെ നയം തന്നെയാണോ സിപിഎം തുടരുന്നതെന്ന് മാത്രം ഇനി അറിഞ്ഞാൽ മതി. Read More…
വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക ഗാന്ധി; വമ്പൻ റോഡ് ഷോ; നാമനിർദേശം നൽകാൻ എത്തിയത് സോണിയക്കും രാഹുലിനുമൊപ്പം
വയനാട്: യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന്റെ ആദ്യ ദിനം വയനാട് ആവേശത്തില്‍ മുങ്ങി. പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ ഭാഗമായി നടത്തിയ വമ്പന്‍ റോഡ് ഷോയില് നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രിയങ്കയുടെ പ്രചാരണത്തിന് ശക്തിപ്രകടനമാക്കാന്‍ അമ്മ സോണിയ ഗാന്ധിയും സഹോദരന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമടക്കം പ്രമുഖ നേതാക്കള്‍ വയനാട്ടില്‍ എത്തിയിരുന്നു. കല്പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി, മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍, Read More…











