India News

13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കണമെന്ന് ഹര്‍ജി; പരിഗണനയ്ക്കെടുക്കാതെ സുപ്രീംകോടതി

ന്യൂഡല്‍ഹി: 13 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ നയനിര്‍ണയം സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസുമാരായ ബി. ആര്‍ ഗവായ്, എ. ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഹര്‍ജിക്കാരന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്ന് വ്യക്തമാക്കിയതോടെയാണ് കോടതി നടപടി അവസാനിപ്പിച്ചത്. സെപ് ഫൗണ്ടേഷന്‍ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലുണ്ടായിരുന്ന പ്രധാന ആശങ്കകള്‍ കുട്ടികളില്‍ സോഷ്യല്‍ മീഡിയയുടെ Read More…

India News

ലോട്ടറിക്ക് സേവന നികുതി ചുമത്താനാകില്ല: സുപ്രീംകോടതി

ന്യൂഡൽഹി: ലോട്ടറി വിൽപ്പനയ്ക്ക് സേവന നികുതി ചുമത്താനാകില്ലെന്ന് സുപ്രീംകോടതി വിധി. ലോട്ടറികൾക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ, സംസ്ഥാനങ്ങൾക്ക് വലിയ ആശ്വാസമായി. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം നിരാകരിച്ചത്. 1994-ലെ ധനകാര്യ നിയമത്തിൽ 2010-ൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ലോട്ടറിക്ക് സേവന നികുതി ചുമത്താൻ ശ്രമിച്ചിരുന്നു. സിക്കിം ഹൈക്കോടതി 2010-ലെ ഭേദഗതിയെ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും, ലോട്ടറി ഒരു സേവനം Read More…

Kerala News

ആന എഴുന്നള്ളിപ്പിൽ നിയന്ത്രണം: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീം കോടതിയിൽ

തൃശൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ നിയന്ത്രണങ്ങൾക്കെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യത്തിലാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പൂര എഴുന്നള്ളിപ്പുകൾ നടത്താൻ സാധ്യമല്ലെന്ന് ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഈ ഹർജി ഫയലിൽ സ്വീകരിച്ചു. അതേസമയം, മൃഗസ്നേഹികളുടെ സംഘടനകൾ ഇതിനെതിരെ തടസ ഹർജിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനോടകം, തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം ആന എഴുന്നള്ളിപ്പിനുള്ള ഇളവ് തേടി നൽകിയ Read More…

Kerala News

തിരക്കിന്റെ പേരിൽ പൂജകളിൽ മാറ്റംവരുത്താന്‍ കഴില്ല; ഗുരുവായൂർ ദേവസ്വത്തിന് സുപ്രീം കോടതി നോട്ടീസ്

ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ മാറ്റിയതിനെതിരായ ഹർജിയിൽ, സുപ്രീം കോടതി ദേവസ്വം ബോർഡിന് നോട്ടീസ് അയച്ചു. ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ച്, തിരക്ക് നിയന്ത്രണത്തിന്റെ പേരിൽ പൂജകളിൽ മാറ്റം വരുത്തുന്നത് ആചാരങ്ങൾ ലംഘിക്കുന്നതാണെന്ന് നിരീക്ഷിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൂജാ സമയം മാറ്റാൻ തന്ത്രിക്ക് അധികാരമുണ്ടോ എന്നും കോടതി ചോദിച്ചു. ഭഗവാനു സമർപ്പിച്ച പൂജകളിൽ മാറ്റം വരുത്താനുള്ള അവകാശം ആര്ക്കും ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. തന്ത്രി കുടുംബം സമർപ്പിച്ച Read More…

Kerala News

സുപ്രീം കോടതിയിൽ ഇന്നും വനിതാ പ്രാതിനിധ്യം കുറവ്:  മന്ത്രി പി. രാജീവ്

        സുപ്രീം കോടതിയിൽ ഇന്നും വനിതാ പ്രാതിനിധ്യം  കുറവാണെന്ന്  മന്ത്രി പി. രാജീവ് പറഞ്ഞു. വാഗ്മി-2024  അഖിലകേരള ഭരണഘടനാപ്രസംഗ മത്സരത്തിന്റെ സമാപന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.         സുപ്രീം കോടതിയിൽ  ജഡ്ജിയാകുന്ന ആദ്യ വനിത  ഫാത്തിമാ ബീവിയാണ്. അത് 1989ൽ ആണ്. എന്നാൽ അതിനും എത്രയോ മുൻപ് 1959ൽ തന്നെ കേരള ഹൈക്കോടതിയിൽ  അന്ന ചാണ്ടി ജഡ്ജിയായി ചുമതലയേറ്റു. അന്നാ ചാണ്ടി കേരളത്തിൽ നിയമ ബിരുദം നേടിയ ആദ്യ വനിതയാണെന്ന വസ്തുതയും മന്ത്രി വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി.         ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി  Read More…

India News

15 ദിവസം മുമ്പ് നോട്ടീസ് നൽകണം, വിഡിയോ ചിത്രീകരണം നിർബന്ധം; വീട് പൊളിക്കലിൽ മാർഗനിർദേശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: കേസ് പ്രതികളോ കുറ്റക്കാരോ ആയതിനാൽ ഒരാളുടെ വീട് പൊളിക്കാൻ തീരുമാനിക്കുന്നതിനെ സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കി. ‘ബുള്‍ഡോസർ രാജ്’ എതിരെ ശക്തമായ വിമർശനം ഉയർത്തിയ സുപ്രീം കോടതി, കെട്ടിടങ്ങൾ പൊളിക്കുന്നതിന് വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വീടുകൾ പൊളിക്കുന്നതിന് 15 ദിവസം മുൻപ് കാരണംകാണിക്കൽ നോട്ടീസ് നൽകണമെന്നും, പൊളിക്കൽ നടപടികൾ വിഡിയോയിലൂടെ ചിത്രീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ക്രിമിനൽ നിയമവും ഭരണഘടനയും അനുസരിച്ച്, കേസിൽ പ്രതികളായ വ്യക്തികൾക്കും കുറ്റവാളികള്ക്കും അവകാശങ്ങൾ ഉണ്ട് എന്ന് കോടതി വ്യക്തമാക്കിയിരുന്നു. സർക്കാർ Read More…

India News

“ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു”

ദില്ലി: ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ത്യയുടെ 51-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്ത ചടങ്ങിൽ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ശുപാർശ പ്രകാരം ജസ്റ്റിസ് ഖന്നയെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് തിരഞ്ഞെടുത്തതായിരുന്നു. 2025 മെയ് 13 വരെ ചീഫ് ജസ്റ്റിസായി സേവനം നൽകുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദില്ലി ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി 2005 ജൂണിൽ നിയമിതനായി തുടക്കം കുറിച്ചു. 2019ൽ Read More…

India News

സർക്കാർ ജോലി: നിയമന പ്രക്രിയ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സർക്കാർ ജോലികളിലേക്കുള്ള നിയമന പ്രക്രിയ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി. ഇത്തരത്തിൽ മാറ്റം വരുത്തുന്നുണ്ടെങ്കിൽ, അത് നേരത്തെ തന്നെ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടു. നിയമന പ്രക്രിയ ആരംഭിക്കുമുമ്പ് തീരുമാനിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് തന്നെ നിയമനം നടത്തണം, നിയമന പ്രക്രിയക്കു മുമ്പ് നിയമങ്ങൾ നിശ്ചയിക്കണമെന്നും കോടതി പറഞ്ഞു. ഇടയ്ക്കു വച്ച് മാനദണ്ഡങ്ങൾ മാറ്റുക ഭരണഘടന ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. നിയമന ചട്ടങ്ങൾ ഏകപക്ഷീയമാവരുതെന്നും, അത് ഭരണഘടനയുടെ Read More…

India News

പടക്ക നിരോധനം ‘പേപ്പറിൽ മാത്രം’! ഡൽഹി സർക്കാരിനോട് സുപ്രീംകോടതി

ന്യൂഡൽഹി: ദീപാവലി കഴിഞ്ഞതോടെ പുകമഞ്ഞിൽ മുങ്ങിയ ഡൽഹി നഗരം; വായുമലിനീകരണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പടക്ക നിരോധനം എന്താണ് ചെയ്യുന്നതെന്ന് ഡൽഹി സർക്കാരിനോട് സുപ്രീംകോടതി കടുത്ത ഭാഷയിൽ ചോദ്യം ചെയ്തു. വായുമലിനീകരണ നിയന്ത്രണത്തിനായി ഡൽഹിയിൽ പടക്കങ്ങളും പൂത്തിരികളും നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് ‘പേപ്പറിൽ മാത്രം’ ഒതുങ്ങുന്നുവെന്നത് വസ്തുതയാണെന്ന് സുപ്രീംകോടതി വിമർശിച്ചു. നിയമം ശരിയായി നടപ്പിലാക്കാൻ ഡൽഹി സർക്കാർ, പൊലീസ് തുടങ്ങിയവർ സ്വീകരിച്ച നടപടികൾക്കായുള്ള രേഖകൾ ഉടൻ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോര്ട്ടിൽ ലോകത്തിലെ Read More…

India News

മദ്രസകളെ അടച്ചു പൂട്ടാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്; സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡൽഹി: ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരം, ആർടിഐ നിയമത്തിന് അനുസരിക്കാത്ത മദ്രസകൾ അടച്ചുപൂട്ടാനുണ്ടായ ഉത്തരവിനെ സുപ്രീംകോടതി സ്റ്റേ ചെയ്തു. എന്‍സിപിസിആറിന്റെ കത്തില്‍ നടപടിയെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എൻസിപിസിആറിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരപ്രദേശ്, ത്രിപുര സർക്കാരുകൾ പുറപ്പെടുവിച്ച തുടർനിർദ്ദേശങ്ങളും സ്റ്റേ ചെയ്തു. യോഗ്യമായ അംഗീകാരം ലഭിക്കാത്ത മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റണമെന്ന ഉത്തരവിനെതിരെ ജം ഇയ്യത്തുല്‍ ഉലമ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്ന്, സ്റ്റേ പ്രഖ്യാപിച്ച സുപ്രീംകോടതി, കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസും അയച്ചു. മദ്രസകൾക്ക് ആര്‍ടിഇ അനുസരിച്ച് Read More…